സ്ഥിര നിക്ഷേപത്തിലേക്ക് നിങ്ങള്‍ തുക മാറ്റി വയ്ക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് മാത്രം ഒരു മാനദണ്ഡമായി കാണരുത്. ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍, നികുതിയിളവ് തുടങ്ങിയ മറ്റ് നേട്ടങ്ങളും
സ്ഥിര നിക്ഷേപത്തിലേക്ക് നിങ്ങള്‍ തുക മാറ്റി വയ്ക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് മാത്രം ഒരു മാനദണ്ഡമായി കാണരുത്. ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍, നികുതിയിളവ് തുടങ്ങിയ മറ്റ് നേട്ടങ്ങളും ഇതിനൊപ്പം നിക്ഷേപകന് ലഭിക്കും. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ആദായ നികുതി ഇളവ് ലഭിക്കുക. വിപണിയിലെ ഉലച്ചിലുകളും അസ്ഥിരതയും കണക്കിലെടുക്കുമ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണെന്നാണ് വിദഗ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്.

ഏറ്റവും കുറഞ്ഞ റിസ്കുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. കഴിഞ്ഞ കുറച്ച് നാളുകളായി വിപണിയിലെ ചാഞ്ചാട്ടം പരിഗണിച്ചാല്‍ ബുദ്ധിപരമായ തെരഞ്ഞെടുപ്പ് കൂടിയാണിത്. ഭാവിയിലെ ഉറച്ച ആദായമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.
പലിശ നിരക്കിന് പുറമേ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ മറ്റ് ചില നേട്ടങ്ങള്‍ കൂടി നിക്ഷേപകന് നല്‍കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നിക്ഷേപകന് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. അടിയന്തിരമായ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം നിക്ഷേപന് ഉപയോഗപ്പെടുത്താം.
ഇന്ന് പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ പല വാല്യൂ ആഡഡ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ഥിര നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍ സേവനങ്ങള്‍ തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും.
1991ലെ ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം നിക്ഷേപകര്‍ക്ക് നികുതി ഇളവിന് ആര്‍ഹതയുണ്ട്.
മറ്റ് ആസ്തി നിക്ഷേപങ്ങളെ പോലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകില്ല. ചെറിയ പ്രായത്തില്‍ തന്നെ ഒരു വ്യക്തിയില്‍ നിക്ഷേപ സമ്പാദ്യ ശീലങ്ങള്‍ വളര്‍ത്തുവാന്‍ സ്ഥിര നിക്ഷേപങ്ങള്‍ കാരണമാകുന്നു. ചെറിയ തുക ചെറിയ കാലയളവിലേക്ക് സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുവാനും നിക്ഷേപകന് സാധിക്കും. 15 ദിവസം മുതല്‍ 3 മാസം വരെയുള്ള ഹ്രസ്വകാലത്തേക്ക് പോലും ഇത്തരത്തില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.
ഇക്കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുക എന്നത് ഒട്ടും സങ്കീര്‍ണമായ പ്രക്രിയ അല്ല. ഏതൊരാള്‍ക്കും എളുപ്പം പൂര്‍ത്തിയാക്കാവുന്ന കാര്യമാണിത്. ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല. ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications