കോവിഡ് കാലത്തെ ബിസിനസ്; പിടിച്ചുനില്‍ക്കാന്‍ ഈ 5 കാര്യങ്ങള്‍ അറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല തരത്തിലുള്ള പ്രതിസന്ധികളുടെ സമയമാണ് കോവിഡ് കാലം. നാളെ എങ്ങനെയായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത അനിശ്ചിത്വങ്ങളുടേയും ആശങ്കകളുടേയും കാലം. വലിയ തോതിലാണ് ഇപ്പോഴും കോവിഡ് 19 വൈറസ് വ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. ആര്‍ക്ക്, ആരില്‍ നിന്ന്, എപ്പോള്‍, എങ്ങനെ രോഗം പകര്‍ന്നു കിട്ടുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥ. ഒരു വ്യക്തിയുടെ ജോലി, ബിസിനസ് അങ്ങനെ എല്ലാത്തരം വരുമാന മേഖലകളിലും കോവിഡ് പ്രതികൂലമാവുകയാണ്. പ്രതിസന്ധികള്‍ മറി കടന്ന് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ നമുക്ക് ഭാവിയിലും സുരക്ഷിതമായും സമാധാനത്തോടെയും ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ബിസിനസ് നടത്തുന്നവരുടെ കാര്യത്തിലും അങ്ങനെ തന്നെ. എന്തൊക്കെ കാര്യങ്ങളാണ് ഈ കോവിഡ് കാലത്ത് ബിസിനസ് ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതെന്ന് നമുക്ക് നോക്കാം.

 

കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക

കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക

കോവിഡ് നിയന്ത്രണങ്ങള്‍ ബിസിനസിനെ പ്രതികൂലമായി ബാധിക്കും എന്ന മടുപ്പില്‍ ഇരുന്നാല്‍ ബിസിനസ് അകാലത്തില്‍ അവസാനിപ്പിച്ച് സാമ്പത്തിക പ്രതിസന്ധികളില്‍ തളരുകയായിരിക്കും പരിണിതഫലം. എന്നാല്‍ അതേ സമയം, എന്ത് സംഭവിച്ചാലും സാരമില്ല എനിക്കെന്റെ വില്‍പ്പന പരമാവധി കൂട്ടിയാല്‍ മതി എന്ന ചിന്തയോടെ കോവിഡ് മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തി ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതും ശരിയായ രീതിയല്ല. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ട്, ഉപയോക്താക്കളെയും അതിന് പ്രോത്സാഹിപ്പിച്ചു കൊണ്ടായിരിക്കണം ഈ കോവിഡ് കാലത്ത് നാം മുന്നോട്ട് പോകേണ്ടത്. അതായത് ഉടമകളുടേയും ജീവനക്കാരുടേയും ഒപ്പം ഉപഭോക്താക്കളുടേയും സുരക്ഷ പരിഗണിച്ചു കൊണ്ടായിരിക്കണം ബിസിനസ് നടത്തേണ്ടത്. പൂര്‍ണമായും ബിസിനസ് അടച്ചു പൂട്ടേണ്ടി വരുന്ന ഒരു സാഹചര്യത്തിലേക്ക് നാം വീണ്ടും എത്താതിരിക്കുവാനാണീ മുന്‍കരുതലുകള്‍.

അമിതമായി ഉത്പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാതിരിക്കുക

അമിതമായി ഉത്പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാതിരിക്കുക

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സ്വാഭാവികമായും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പണം ചിലവഴിക്കുക എന്നൊരു രീതി ജനങ്ങളില്‍ വീണ്ടും ശക്തമാവുകയാണ്. അതുകൊണ്ട് തന്നെ ഉപയോക്താക്കളുടെ ആവശ്യകത വിലയിരുത്തി അതിനനുസൃതമായ രീതിയില്‍ മാത്രം ഉത്പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുക. ആവശ്യത്തിലധികം ഉത്പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നത് പ്രവര്‍ത്തന മൂലധനത്തെയും പ്രതിസന്ധിയിലാക്കും. പണം അത്യാവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളില്‍ ഇത് നമ്മളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടും. അതിനാല്‍ തന്നെ ഓരോ തവണയും കൃത്യമായി അവശ്യകത വിലയിരുത്തി മാത്രം ഉത്പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുക.

ഉപഭോക്താക്കളെ നിലനിര്‍ത്തുക

ഉപഭോക്താക്കളെ നിലനിര്‍ത്തുക

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അത് നമ്മുടെ ബിസിനസിലും പ്രാവര്‍ത്തികമാക്കുക. ഉദാഹരണത്തിന് ഹോം ഡെലിവറി സേവനങ്ങള്‍ ഇന്ന് ഏറെ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള ഉത്പ്പന്നങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്ന ഇത്തരം ഹോം ഡെലിവറി സേവനങ്ങള്‍ ഉപയോക്താക്കളെ ബിസിനസില്‍ നിലനിര്‍ത്തുവാനും കൂടുതല്‍ പേരെ ഉപയോക്താക്കളായി മാറ്റുവാനും സാധിക്കും. ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിച്ച് കൃത്യതയോടെ ഈ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുവാന്‍ ബിസിനസുകാര്‍ക്ക് സാധിക്കണം. കടകളില്‍ വില്‍പ്പന കുറയുന്ന ഈ പ്രത്യേക സാഹചര്യങ്ങളില്‍ അവിടെ അധികമായി വരുന്ന ജീവനക്കാരെ ഉപയോഗിച്ച് തന്നെ ഈ സേവനങ്ങള്‍ നല്‍കുവാന്‍ സാധിക്കും.

വില്‍പ്പന തീരെ ഇല്ലായെങ്കില്‍ വെറുതേ സ്ഥാപനം തുറന്നിരിക്കേണ്ട

വില്‍പ്പന തീരെ ഇല്ലായെങ്കില്‍ വെറുതേ സ്ഥാപനം തുറന്നിരിക്കേണ്ട

കോവിഡ് കാലത്ത് നിങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യകതയ്ക്ക്് അനുസരിച്ചായിരിക്കണം നിങ്ങള്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ പ്രവൃത്തി സമയം നിശ്ചയിക്കേണ്ടത്. ജീവനക്കാരുടെ ഷിഫ്റ്റും അവധിയും ഇതനുസരിച്ച് പുനക്രമീകരിക്കാം. വില്‍പ്പന തീരെ നടക്കാത്ത സാഹചര്യങ്ങളില്‍ സ്ഥാപനം അടിച്ചിടുന്നത് തന്നെയാണ് അഭികാമ്യം. വെറുതേ തുറന്നിരിക്കണമെന്നില്ല. വൈദ്യുതി ബില്‍ തുടങ്ങിയ പല നിത്യ ചിലവുകളും കുറയ്ക്കുവാന്‍ ഇതുവഴി സാധിക്കും. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി നല്‍കാം. സ്ഥാപനത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കോവിഡ് പിടിപെട്ടാല്‍ ബാക്കി എല്ലാവര്‍ക്കും പകരുന്നത് ഇത് വഴി ഒഴിവാക്കാം. എല്ലാവരും അവധിയെടുത്ത് സ്ഥാപനം അടച്ചിടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇതുവഴി സാധിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തന സമയവും വില്‍പ്പന അനുസരിച്ചായിരിക്കണം നിശ്ചയിക്കേണ്ടത്. സ്ഥാപനം നേരത്തെ അടയ്ക്കുകയോ ഉത്പാദനം നിശ്ചിത അളവിലേക്ക് കുറയ്ക്കുകയോ ചെയ്യാം. നിരവധി അധിക ചിലവുകള്‍ ഇതുവഴി തടയുവാന്‍ കഴിയും.

കടങ്ങള്‍ തിരികെ വാങ്ങിക്കുക

കടങ്ങള്‍ തിരികെ വാങ്ങിക്കുക

ഉപഭോക്താക്കളില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുവാന്‍ ബാക്കി നില്‍ക്കുന്ന തുക കൃത്യമായി പിരിച്ചെടുക്കണം. നമുക്ക് ലഭിക്കാനുള്ള പണം അത് ഏത് മാര്‍ഗത്തില്‍ നിന്നായാലും നമ്മുടെ കൈകളിലേക്ക് തിരികെ ശേഖരിക്കണം. ലോക്ക് ഡൗണ്‍ പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ നിലനില്‍ക്കുവാന്‍ നമുക്ക് പണം കൈയ്യില്‍ ഉണ്ടായാല്‍ മാത്രമേ സാധിക്കുകയുള്ളൂ.

Read more about: business
English summary

5 important things that you should know to run business in covid time; explained

5 important things that you should know to run business in covid time; explained
Story first published: Thursday, April 22, 2021, 12:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X