ഓഹരി വില കമ്പനിയുടെ നിലവിലെ മൂല്യത്തിനോ കമ്പനിയുടെ മാർക്കറ്റ് വിലയ്‌ക്കോ നൽകുന്ന ഒന്നാണ്. ഓഹരികളുടെ ഡിമാൻഡ് ഉയരും തോറും ഓഹരി വില മുകളിലേക്ക് ഉയരും. ചില്ലറ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഉയർന്ന വിലയുള്ള ഓഹരികൾ വാങ്ങുന്നത് അത്ര എളുപ്പമല്ല. ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും ഉയർന്ന വിലയുള്ള 5 ഓഹരികൾ ഇതാ..
എംആർഎഫ്
ടയർ നിർമാണ കമ്പനിയായ എംആർഎഫിന് ഏറ്റവും ഉയർന്ന ഓഹരി വിലയാണുള്ളത്. 68312 രൂപയാണ് എംആർഎഫിന്റെ ഓഹരി വില. ഓഹരിയുടെ 52 ആഴ്ചത്തെ ഉയർന്ന നിരക്ക് 73500 രൂപയാണ്. ഈ ഓഹരിയുടെ എക്കാലത്തെയും ഉയർന്ന വില 81,426 രൂപയാണ്. ഒരു മികച്ച ദീർഘകാല നിക്ഷേപമായാണ് നിലവിൽ എംആർഎഫിനെ അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഗതാഗതം വർദ്ധിച്ചതും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതും കമ്പനിയ്ക്ക് ഗുണകരമായിട്ടുണ്ട്.
ഹണിവെൽ ഓട്ടോമേഷൻ
ടെലികമ്മ്യൂണിക്കേഷൻ ഉപകരണ വിഭാഗത്തിൽ നിന്നുള്ള ഈ കമ്പനി ഇന്ത്യൻ ഓഹരികളിലെ ഏറ്റവും വിലയുള്ള രണ്ടാമത്തെ ഓഹരിയാണ്. 29891 രൂപയാണ് ഹണിവെൽ ഓഹരികളുടെ വില. ഓഹരിയുടെ 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന വില 39499 രൂപയാണ്. കമ്പനിയുടെ വിപണി മൂല്യം 26292 കോടി രൂപയാണ്.
ശ്രീ സിമൻറ്സ്
അവസാന ക്ലോസിംഗ് വില പ്രകാരം ഇന്ത്യൻ എക്സ്ചേഞ്ചുകളിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ഓഹരിയാണിത്. 22150 രൂപയാണ് വില. കമ്പനിയുടെ വിപണി മൂല്യം 79,919 കോടി രൂപയാണ്. ഉത്തരേന്ത്യൻ മേഖലയിലെ ഏറ്റവും വലിയ സിമൻറ് ഉൽപാദന കമ്പനിയാണിത്. ശ്രീ സിമൻറ്സ് കൂടാതെ ഊർജ്ജ ഉൽപാദനത്തിലും ശ്രീ പവർ, ശ്രീ മെഗാ പവർ എന്ന ബ്രാൻഡിന് കീഴിലും വിപണനം നടത്തുന്നുണ്ട്.
പേജ് ഇൻഡസ്ട്രീസ്
ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും ചെലവേറിയ നാലാമത്തെ ഓഹരിയാണ് ജോക്കി പോലുള്ള ബ്രാൻഡുകളുടെ ഉടമയായ പേജ് ഇൻഡസ്ട്രീസ്. എൻഎസ്‌ഇയിൽ 21581 രൂപയാണ് വില. 2010 നവംബർ 10 ന് പേജ് ഇൻഡസ്ട്രീസിന്റെ ഓഹരി വില വെറും 1351 രൂപയായിരുന്നു. അതായത് 10 വർഷത്തിനുള്ളിൽ ഏകദേശം 1500 ശതമാനം വരെയാണ് ഓഹരി വില ഉയർന്നിരിക്കുന്നത്. ഈ ഓഹരിയുടെ വിപണി മൂല്യം 23980 കോടി രൂപയാണ്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിരക്ക് 26882 രൂപയാണ്.
3എം ഇന്ത്യ
ഏറ്റവും പുതിയ ഓഹരി വിലകളെ അടിസ്ഥാനമാക്കി, 3 എം ഇന്ത്യ ഏറ്റവും വിലയേറിയ അഞ്ചാമത്തെ ഓഹരിയാണ്. 20183 രൂപയാണ് വില. കമ്പനിയുടെ വിപണി മൂല്യം 22717 കോടി രൂപയാണ്. മൊബൈൽ ഘടകങ്ങൾ നിർമ്മിക്കുന്നതിനായി പുതിയ യൂണിറ്റുകൾ ആരംഭിക്കുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ് മാസ്കുകൾ, കൈയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ ഉൾപ്പെടെ കമ്പനി വിൽക്കുന്ന വ്യാവസായിക ഉപഭോഗവസ്തുക്കളുടെ ആവശ്യം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്‌ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications