ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ധനികനാവണം എന്ന് ആഗ്രഹമില്ലാത്ത നിക്ഷേപകരാരും തന്നെയുണ്ടാവില്ല. എന്നാല്‍ ഇതൊരിക്കലും എളുമുള്ള കാര്യമല്ല. ഏറെ ശ്രദ്ധയോടെ മുന്നോട്ട് പോയില്ല എങ്കില്‍ തിരിച്ചടികളും നേരിടേണ്ടി വന്നേക്കാം. നിക്ഷേപ
ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ധനികനാവണം എന്ന് ആഗ്രഹമില്ലാത്ത നിക്ഷേപകരാരും തന്നെയുണ്ടാവില്ല. എന്നാല്‍ ഇതൊരിക്കലും എളുമുള്ള കാര്യമല്ല. ഏറെ ശ്രദ്ധയോടെ മുന്നോട്ട് പോയില്ല എങ്കില്‍ തിരിച്ചടികളും നേരിടേണ്ടി വന്നേക്കാം. നിക്ഷേപത്തിന് അനുയോജ്യമായ ശരിയായ സ്കീം കണ്ടെത്തുക എന്നതാണ് പരമ പ്രധാനമായ ടാസ്ക്. അതില്‍ വിജയിക്കുവാന്‍ സാധിച്ചാല്‍ നിക്ഷേപത്തില്‍ നിന്നും നേട്ടം ഉറപ്പാക്കിക്കോളൂ.
മ്യൂച്വല്‍ ഫണ്ട് എസ്ഐപികള്‍
ഇക്വിറ്റികളില്‍ നിക്ഷേപിച്ചു കൊണ്ട് ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ നിക്ഷേപകന് സാധിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതേ സമയം നേരിട്ട് ഇക്വിറ്റികളില്‍ പണം നിക്ഷേപിക്കുന്നതില്‍ റിസ്ക് സാധ്യതകളുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ രീതിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളില്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപികള്‍ സുരക്ഷിതവും ഉയര്‍ന്ന ആദായം ഉറപ്പു തരുന്നവയുമാണ്.
5,000 രൂപ നിക്ഷേപം നല്‍കുന്നത് 1 കോടി
വിപണിയില്‍ അത്തരത്തിലുള്ള ധാരാളം ഫണ്ടുകള്‍ കാണുവാന്‍ സാധിക്കും. എസ്ഐപി രീതിയില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചു കൊണ്ട് കോടീശ്വരന്മാരായി മാറുവാന്‍ അവ നിക്ഷേപകരെ സഹായിക്കുന്നു. അങ്ങനെയുള്ള 5 സ്കീമുകളെക്കുറിച്ചാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്. ഇവയില്‍ പ്രതിമാസം 5,000 രൂപയില്‍ നിക്ഷേപം ആരംഭിച്ച നിക്ഷേപകര്‍ക്ക് 1 കോടി രൂപയിലധികമാണ് തിരികെ ലഭിച്ചിരിക്കുന്നത്.
മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍
ഈ സ്കീമുകളിലെ 20 വര്‍ഷ കാലയളവിലേക്കുള്ള നിക്ഷേപങ്ങളുടെ സിഎജിആര്‍ ആദായം 22.5 ശതമാനം വരെയാണ്. ഇപ്പോഴും ഈ സ്കീമുകള്‍ നിക്ഷേപകര്‍ക്ക് മികച്ച ആദായം നല്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇനി ഏതൊക്കെയാണ് ആ അഞ്ച് മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ എന്ന് നമുക്ക് പരിശോധിക്കാം.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്നോളജി ഫണ്ട്
20 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ എസ്ഐപി നിക്ഷേപത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്നോളജി ഫണ്ട് 22.5 ശതമാനം സിഎജിആര്‍ ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. 20 വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം എസ്ഐപി നിക്ഷേപം നടത്തിയാല്‍ നിക്ഷേപത്തില്‍ നിന്നും തിരികെ ലഭിക്കുന്ന തുക 1.65 കോടി രൂപയാണ്. 100 രൂപയെന്ന ചെറിയ തുക മുതല്‍ ഈ ഫണ്ടില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാവുന്നതാണ്. ആഗസ്ത് 31ലെ കണക്കുകള്‍ പ്രകാരം ഈ ഫണ്ട് ഹൗസിന്റെ ആകെ ആസ്തി 5037 കോടിയാണ്.
നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട്
നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട് സ്കീമില്‍ എസ്ഐപി നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ക്ക് 20 വര്‍ഷ നിക്ഷേപ കാലയളവില്‍ ലഭിച്ചിരിക്കുന്നത് 22 ശതമാനം സിഎജിആര്‍ ആദായമാണ്. പ്രതിമാസം 5,000 രൂപാ വീതം ഈ ഫണ്ടില്‍ എസ്ഐപി നിക്ഷേപം നടത്തിയാല്‍ 20 വര്‍ഷ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് ലഭിക്കുന്നത് 1.55 കോടി രൂപയാണ്. 100 രൂപ മുതല്‍ ഈ സ്കീമില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാം. ആഗസ്ത് 31ലെ കണക്കുകള്‍ പ്രകാരം ഈ ഫണ്ട് ഹൗസിലെ ആകെ ആസ്തി 11,322 കോടിയാണ്.
എസ്ബിഐ മാഗ്നം ഗ്ലോബല്‍ ഫണ്ട്
നിക്ഷേപകരെ ധനവാന്മാരാക്കി മാറ്റിയ മറ്റൊരു സ്കീമാണ് എസ്ബിഐ മാഗ്നം ഗ്ലോബല്‍ ഫണ്ട്. 20 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ മാഗ്നം ഗ്ലോബല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത് 21 ശതമാനം സിഎജിആര്‍ ആദായമാണ്. അതായത് 20 വര്‍ഷം പ്രതിമാസം 5,000 രൂപ എസ്ഐപി രീതിയില്‍ ഈ ഫണ്ടില്‍ നിക്ഷേപം നടത്തിയാല്‍ ആകെ ലഭിക്കുന്നത് 1.95 കോടി രൂപയായിരിക്കും. 500 രൂപ മുതല്‍ ഈ ഫണ്ടില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാം. ആഗസ്ത് 31ലെ കണക്കുകള്‍ പ്രകാരം ഈ ഫണ്ട് ഹൗസിന്റെ ആകെ ആസ്തി 5,350 കോടിയാണ്.
ഡിഎസ്പി ഫ്ളക്സി ക്യാപ് ഫണ്ട്
നിക്ഷേപകരെ കോടിപതികളാക്കി വളര്‍ത്തിയ മറ്റൊരു സ്കീമാണ് ഡിഎസ്പി ഫ്ളക്സി ക്യാപ് ഫണ്ട്. 20 വര്‍ഷ കാലയളവിലേക്കുള്ള എസ്ഐപി നിക്ഷേപത്തില്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നല്കുന്ന സിഎജിആര്‍ ആദായം 20 ശതാനമാണ്. 20 വര്‍ഷത്തെ പ്രതിമാസം 5,000 രൂപാ വീതമുള്ള എസ്ഐപി നിക്ഷേപത്തില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത് 1.25 കോടി രൂപയാണ്. 500 രൂപ മുതല്‍ ഈ ഫണ്ടില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാം. ആഗസ്ത് 31ലെ കണക്കുകള്‍ പ്രകാരം ഈ ഫണ്ട് ഹൗസിന്റെ ആകെ ആസ്തി 6,744 കോടിയാണ്.
എസ്ബിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടില്‍ 20 വര്‍ഷത്തേക്ക് എസ്ഐപി നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ക്ക് ലഭിക്കുന്ന സിഎജിആര്‍ ആദായം 19.5 ശതമാനമാണ്. 20 വര്‍ഷത്തില്‍ മാസം 5,000 രൂപ വീതം ഈ സ്കീമില്‍ എസ്ഐപി നിക്ഷേപം നടത്തിയാല്‍ നിക്ഷേപകന് തിരികെ ലഭിക്കുന്ന തുക 1.18 കോടി രൂപയാണ്. 500 രൂപ മുതല്‍ നിക്ഷേപം നടത്തിക്കൊണ്ട് എസ്ബിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ടില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാം. ആഗസ്ത് 31ലെ കണക്കുകള്‍ പ്രകാരം ഈ ഫണ്ട് ഹൗസിന്റെ ആകെ ആസ്തി 4,985 കോടിയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications