ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ സർക്കാർ-പിന്തുണയുള്ള ഈ നിക്ഷേപങ്ങളിൽ ചിലത് ഇൻകം ടാക്സ് ആക്ട്, 1961-ന്റെ സെക്ഷൻ 80C പ്രകാരം നികുതി ഇളവ് നൽകുന്നു. ഈ പദ്ധതികൾ വഴി ഒരു സാമ്പത്തിക വർഷത്തിൽ ₹1.5 ലക്ഷം വരെ നികുതി ഇളവ് ലഭിക്കാം. കുറഞ്ഞ അപകടസാധ്യതയുള്ള, ഉറപ്പുള്ള വരുമാനം ലഭ്യമാക്കാൻ ഇതൊരു മികച്ച ഓപ്ഷൻ ആണ്.
സെക്ഷൻ 80C പ്രകാരം നികുതി ഇളവ് ലഭ്യമായ പ്രധാന 5 പോസ്റ്റ് ഓഫീസ് സ്കീമുകൾ
1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പി പി എഫ് ഇന്ത്യയിലെ ഏറെ ജനപ്രിയമായ ഒരു ദീർഘകാല നിക്ഷേപ സ്കീമാണ്. ഇതിൽ നിന്ന് നിന്ന് ലഭിക്കുന്ന നിക്ഷേപം, പലിശ, മെച്ച്യുരിറ്റി തുക എന്നിവയെല്ലാം നികുതിയിളവ് ആനുകൂല്യം നൽകുന്നു.
നിക്ഷേപം: കുറഞ്ഞത് ₹500, പരമാവധി ₹1.5 ലക്ഷം (വർഷംതോറും)
നികുതി ഇളവ്: സെക്ഷൻ 80C പ്രകാരം ₹1.5 ലക്ഷം വരെ
പലിശ നിരക്ക്: 7.10% (ജനുവരി-മാർച്ച് 2025)
കാലാവധി: 15 വർഷം (5 വർഷത്തേക്ക് പുതുക്കാവുന്നതാണ്)
പ്രത്യേകത: നിക്ഷേപിച്ച തുകയും പലിശയും നികുതിയിൽ നിന്ന് പൂര്‍ണമായും ഒഴിവാക്കാം.
2. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
എൻ എസ് സി ഒരു സ്ഥിര വരുമാന നിക്ഷേപ സ്കീമാണ്, ഇത് ഉറപ്പുള്ള ലാഭം നൽകുന്നു. ഇതിലെ നിക്ഷേപം സെക്ഷൻ 80C പ്രകാരം നികുതി ഇളവിന് അർഹമാണ്.
നിക്ഷേപം: കുറഞ്ഞത് ₹1,000, പരമാവധി പരിധിയില്ല (₹1.5 ലക്ഷം വരെ നികുതി ഇളവിന് അർഹം)
നികുതി ഇളവ്: സെക്ഷൻ 80C പ്രകാരം ₹1.5 ലക്ഷം വരെ
പലിശ നിരക്ക്: 7.70% (ജനുവരി-മാർച്ച് 2025) (കമ്പൗണ്ടഡ് ആന്വലി, മെച്ച്യുരിറ്റിയിൽ നൽകും)
കാലാവധി: 5 വർഷം
പ്രത്യേകത: പലിശ വീണ്ടെടുക്കുന്നതു വരെ റീ ഇൻവെസ്റ്റ് ചെയ്യാം, എന്നാൽ ഇത് നികുതി വിധേയമാണ്.

3. സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിടുന്ന സർക്കാർ പദ്ധതി ആണിത്. ഈ സ്കീമിലെ നിക്ഷേപം, പലിശ, മേച്ച്യുരിറ്റി തുക എന്നിവയെല്ലാം നികുതിയിൽ നിന്ന് ഒഴിവാക്കാം.
നിക്ഷേപം: കുറഞ്ഞത് ₹250, പരമാവധി ₹1.5 ലക്ഷം (വർഷംതോറും)
നികുതി ഇളവ്: സെക്ഷൻ 80C പ്രകാരം ₹1.5 ലക്ഷം വരെ
പലിശ നിരക്ക്: 8.20% (ജനുവരി-മാർച്ച് 2025)
കാലാവധി: 21 വർഷം (പെൺകുട്ടിയുടെ പ്രായം 18 ആയാൽ 50% വരെ പിൻവലിക്കാം)
പ്രത്യേകത: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഉചിതമായ നിക്ഷേപം.
4. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
എസ് സി എസ് എസ് വിരമിച്ചവർക്കായുള്ള സർക്കാർ-പിന്തുണയുള്ള സ്കീമാണ്. ഉയർന്ന പലിശയും നികുതി ഇളവും നൽകുന്ന ഈ പദ്ധതി സ്ഥിര വരുമാനം ഉറപ്പാക്കുന്നു.
നിക്ഷേപം: കുറഞ്ഞത് ₹1,000, പരമാവധി ₹30 ലക്ഷം
നികുതി ഇളവ്: സെക്ഷൻ 80C പ്രകാരം ₹1.5 ലക്ഷം വരെ
പലിശ നിരക്ക്: 8.20% (ജനുവരി-മാർച്ച് 2025)
കാലാവധി: 5 വർഷം (3 വർഷത്തേക്ക് നീട്ടാം)
പ്രത്യേകത: വിരമിച്ചവർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്ന മികച്ച സ്കീം. പലിശ നികുതി വിധേയമാണ്.
5. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പി ഒ ടി ഡി ഒരു ഉറപ്പുള്ള നിക്ഷേപ മാർഗം ആണ്. 5 വർഷ കാലയളവുള്ള ടൈം ഡെപ്പോസിറ്റിൽ ഈ നിക്ഷേപം സെക്ഷൻ 80C പ്രകാരം നികുതി ഇളവ് നൽകുന്നു.
നിക്ഷേപം: കുറഞ്ഞത് ₹1,000, പരമാവധി പരിധിയില്ല (₹1.5 ലക്ഷം വരെ നികുതി ഇളവിന് അർഹം)
നികുതി ഇളവ്: സെക്ഷൻ 80C പ്രകാരം (5 വർഷം മാത്രം)
പലിശ നിരക്ക്: 7.50% (ജനുവരി-മാർച്ച് 2025) (കാൽവർഷംതോറും കണക്കാക്കുന്നു, വാർഷികമായി നൽകുന്നു)
കാലാവധി: 5 വർഷം
പ്രത്യേകത: നിർദ്ദിഷ്ട കാലാവധിക്കു മുൻപ് പിന്‍വലിക്കാനാകില്ല, പലിശ നികുതി വിധേയമാണ്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ സുരക്ഷിതമായ നിക്ഷേപം മാത്രമല്ല, നികുതി ലാഭം നേടാനും മികച്ച മാർഗമാണ്. സെക്ഷൻ 80C പ്രകാരം നൽകുന്ന ഈ 5 പ്രധാന സ്കീമുകൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ അനുയോജ്യമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications