സാമ്പത്തികമായി വളരുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലർക്കും ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുന്നില്ല. ഏതൊരു വ്യക്തിക്കും തങ്ങളുടെ സാമ്പത്തിക നില ഉയർത്താൻ സാധിക്കും. പക്ഷേ അതിന് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. നിങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്താൽ അനാവശ്യ സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കാൻ കഴിയും. നിങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു ശതമാനം നിക്ഷേപങ്ങളിലേക്ക് മാറ്റുകയും ഉയർന്ന പലിശയുള്ള വായ്പകളിൽ അകപ്പെടാതിരിക്കുകയും ചെയ്യുക.
ദിവസേനയുള്ള സാമ്പത്തിക ചെലവുകൾക്കായി കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കിയാൽ അപ്രതീക്ഷിത പ്രതിസന്ധികൾ വരുമ്പോൾ പണത്തിനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല. സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കുന്നതിനായി ഈ മികച്ച 5 നിയമങ്ങൾ പരിശോധിക്കുക. സാമ്പത്തിക സുരക്ഷയും പണത്തിന്റെ സമ്മർദ്ദമില്ലാത്തതുമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ഈ 5 മാർഗങ്ങൾ സ്വീകരിക്കാം.
1. വരുമാനത്തിനേക്കാൾ കുറച്ച് മാത്രം ചെലവഴിക്കുക
നിങ്ങൾ സമ്പാദിക്കുന്നതിനേക്കാൾ കുറച്ച് മാത്രം ചെലവഴിക്കുക. അതായത് നിങ്ങൾ സമ്പാദിക്കുന്ന മുഴുവൻ പണവും ഒറ്റയടിക്ക് ഉപയോഗിക്കരുത്. നിങ്ങളുടെ ഒരു മാസത്തെ ശമ്പളം 20,000 രൂപയാണെങ്കിൽ 15,000 രൂപയോ 18,000 രൂപയോ മാത്രം ചെലവഴിക്കാൻ ശ്രമിക്കുക. ബാക്കിയുള്ള തുക നിക്ഷേപങ്ങളിലേക്ക് മാറ്റുക.
നിങ്ങളുടെ വരവ് തുക മുഴുവനായും ചെലവഴിച്ചാൽ നിങ്ങൾക്ക് എല്ലായ്പ്പോഴും പണത്തിൻ്റെ കുറവ് അനുഭവപ്പെടും. മാത്രമല്ല ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ വിവിധ വായ്പകളെയോ ക്രെഡിറ്റ് കാർഡുകളെയോ ആശ്രയിക്കേണ്ടി വന്നേക്കാം. ഒരുപക്ഷേ ശമ്പളം വരുമ്പോൾ ഓരോ മാസവും നിങ്ങൾ കുറച്ച് മാത്രം ചെലവഴിച്ചാൽ അപ്രതീക്ഷിത ചെലവുകൾക്കും ഭാവി ലക്ഷ്യങ്ങൾക്കുമായി പണം ലാഭിക്കാൻ സാധിക്കും. ഈ ശീലം നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.

2. സ്ഥിരമായി നിക്ഷേപിക്കുക
ഓരോ മാസവും ശമ്പളം വരുമ്പോൾ നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റുക. ഇത് സ്ഥിരമായി ചെയ്യുക. ഇത്തരത്തിൽ സ്ഥിരമായി നിക്ഷേപിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ തുക വളരും. എത്ര ചെറിയ ശമ്പളമാണെങ്കിലും അതിൽ നിന്ന് ഒരു ഭാഗം നിക്ഷേപത്തിലേക്ക് നിർബന്ധമായും മാറ്റുക.
അതായത് നിങ്ങൾ 30,000 രൂപ ശമ്പളം വാങ്ങുന്ന വ്യക്തിയാണെങ്കിൽ 3,000 മുതൽ 5,000 രൂപ വരെ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുക. ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിച്ച് പലിശയിനത്തിൽ വലിയ നേട്ടം കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപങ്ങളിലും, മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുക. നിങ്ങളുടെ പണം വളരും.
3. ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കുക
എമർജൻസി ഫണ്ട് എന്നാൽ അപ്രതീക്ഷിതമായി വരുന്ന ചെലവുകൾക്ക് വേണ്ടി ഉപയോഗിക്കാനാണ്. ഒട്ടും പ്രതീക്ഷിക്കാതെ പ്രതിസന്ധികൾ വരുമ്പോൾ എമർജൻസി ഫണ്ട് നിങ്ങളെ സഹായിക്കും. 3 മുതൽ 6 മാസത്തെ ജീവിതച്ചെലവുകൾക്കായി ഒരു നിശ്ചിത തുക ലാഭിക്കാൻ ശ്രമിക്കണം. പരമാവധി 1 ലക്ഷം വരെയെങ്കിലും ഇത്തരം പണം ലാഭിക്കുക. ഈ പണം ഒരു സേവിംഗ്സ് അക്കൗണ്ടിലോ മറ്റോ സൂക്ഷിക്കുക. അതിനാൽ പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധികളിൽ പണം നിങ്ങളുടെ വിരൽ തുമ്പിൽ തന്നെയുണ്ടാവും.
4. ഒന്നിലധികം വരുമാന മാർഗങ്ങൾ ഉറപ്പാക്കുക
ഒരു ജോലിയിൽ മാത്രം ഒതുങ്ങാതെ പണം സമ്പാദിക്കാൻ ഒന്നിലധികം മാർഗങ്ങൾ സ്വീകരിക്കുക. ഏതെങ്കിലും ഒരു വരുമാനം നിലച്ചാൽ മറ്റൊരു വരുമാനത്തിലൂടെ സാമ്പത്തികം ഉണ്ടായിരിക്കും. വ്യത്യസ്ത വരുമാന സ്രോതസ്സുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് എപ്പോഴും സാമ്പത്തിക പരിരക്ഷയുണ്ടായിരിക്കും. മാത്രമല്ല ഇത് നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
5. ഉയർന്ന പലിശയുള്ള വായ്പകൾ എടുക്കാതിരിക്കൂ..
ക്രെഡിറ്റ് കാർഡുകളോ ഇൻസ്റ്റന്റ് ഓൺലൈൻ ലോണുകളോ പോലുള്ള ഉയർന്ന പലിശ വരുന്ന വായ്പകളെ സമീപിക്കരുത്. വായ്പയായി വാങ്ങുന്ന തുകയേക്കാൾ ഇരട്ടിയിലധികം നിങ്ങൾ തിരിച്ചടയ്ക്കേണ്ടി വരും. അത് നിങ്ങളെ സാമ്പത്തികമായി തളർത്തും. അതിനാൽ ഒരു സാമ്പത്തിക ലക്ഷ്യം മുന്നിൽ വെച്ച് പണം ലാഭിച്ചാൽ വായ്പകൾ എടുക്കാതെ രക്ഷ നേടാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications