എഫ്.ഡിയിലൂടെ നേടാം കൂടുതൽ പണം, ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ, നികുതി ഇളവിനും വഴിയുണ്ട്

നിക്ഷേപകർക്ക് ഉയർന്ന റിട്ടേൺ ലഭിക്കാൻ നിരവധി പദ്ധതികൾ ഓഹരി വിപണിയിലുണ്ട്. എന്നാൽ അവയുടെ അപ്രതീക്ഷിതമായ ചാഞ്ചാട്ടങ്ങളാണ് നിക്ഷേപകരുടെ ആശങ്ക. വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നവർക്ക് മാത്രമേ ഷെയർ മാർക്കറ്റുകളിൽ നിന്ന് വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ധാരണ ഇല്ലാത്ത നിക്ഷേപകർക്ക് ഏറ്റവും നല്ലത് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകളാണ്.

സ്ഥിര നിക്ഷേപം

നിക്ഷേപകൻ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഒരു നിശ്ചിത കാലയളവിന് ശേഷം തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് സ്ഥിര നിക്ഷേപം. നിക്ഷേപകന് കൃത്യമായ ഇടവേളകളിൽ പലിശ സ്വീകരിക്കുകയോ അല്ലെങ്കിൽ കാലാവധി അവസാനിക്കുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും.ഭാവി ജീവിതത്തിലെ ഉയർന്ന ചിലവുകൾ മുന്നിൽ കണ്ട് നിഷേപം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് സ്ഥിര നിക്ഷേപം.

എഫ്.ഡിയിലൂടെ നേടാം കൂടുതൽ പണം, ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ, നികുതി ഇളവിനും വഴിയുണ്ട്

കാലാവധിയും പലിശയും

7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവുകളിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. ബാങ്കിംഗ് മേഖല കഴിഞ്ഞ കുറച്ചുകാലമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ, പല വായ്പാ ദാതാക്കളും സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഓരോ ബാങ്കിനും, കാലാവധിക്കും അനുസരിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെടാം.

സ്ഥിര നിക്ഷേപത്തിന് തയ്യാറാക്കുന്നതിന് മുൻപ് പ്രധാനമായും അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. അതുവഴി വരുമാനം പരമാവധിയാക്കാൻ സാധിക്കും. എന്തൊക്കെയാണ് ആ അഞ്ച് കാര്യങ്ങൾ എന്ന് വിശദമായി പരിശോധിക്കാം.

1. ശരിയായ കാലാവധി തിരഞ്ഞെടുക്കുക

സ്ഥിര നിക്ഷേപം നടത്തുന്നതിന് മുൻപ് അതിൻ്റെ കാലാവധിയെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിച്ചതിന് ശേഷം മാത്രം പണം നിക്ഷേപിക്കുക. കാരണം, ഒരു എഫ്‌ഡിയിൽ നിക്ഷേപിച്ചതിന് ശേഷം, അതിൻ്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപിച്ച തുക പിൻവലിക്കുകയാണെങ്കിൽ അതിന് പിഴ അടയ്‌ക്കേണ്ടി വരും. സാധാരണയായി 1 ശതമാനം വരെ പിഴയും ഈടാക്കും.

ചെറിയ ഉദാഹരണം പരിശോധിച്ചാൽ, ആദ്യം സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ച് ധാരണയിലെത്തുക. 5 വർഷത്തിന് ശേഷം പുതിയ വാഹനം വാങ്ങുക, 10 വർഷത്തിന് ശേഷം മകളുടെ കല്യാണം തുടങ്ങിയവയാണ് സാമ്പത്തിക ലക്ഷമെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ കാലാവധി തിരത്തെടുക്കുക.

2. മുഴുവൻ പണവും ഒരു എഫ്ഡിയിൽ നിക്ഷേപിക്കരുത്

സ്ഥിര നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന തുക വലുതാണെങ്കിൽ, തുക മുഴുവനായി ഒരൊറ്റ എഫ്ഡിയിൽ നിക്ഷേപിക്കരുത്. പകരം വ്യത്യസ്ത എഫ്ഡികളിൽ നിക്ഷേപിക്കുക.

ഉദാഹരത്തിന്, 5 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ട തുക എന്ന് കരുതുക. ആ തുക ഒരു ലക്ഷം രൂപ വീതം 5 വ്യത്യസ്ത എഫ്ഡികളിൽ നിക്ഷേപിക്കാം. അതായത് 1, 2, 3, 4, 5 വർഷ കാലാവധിയുള്ള 5 എഫ്ഡികളിയായി നിക്ഷേപിക്കണം.

ഈ രീതിയെ എഫ്ഡി ലാഡറിംഗ് ടെക്നിക് എന്നാണ് വിളിക്കുക. ഈ രീതിയിൽ നിക്ഷേപിക്കുമ്പോൾ എല്ലാ വർഷവും എഫ്ഡി മെച്യൂർ ആകും.

ഓരോ സ്ഥിര നിക്ഷേപവും കാലാവധി എത്തുമ്പോൾ നിലവിലുള്ള ഉയർന്ന നിരക്കിൽ വീണ്ടും നിക്ഷേപിക്കാം. ലിക്വിഡിറ്റി നിലനിർത്തിക്കൊണ്ടുതന്നെ റിട്ടേൺ പരമാവധിയാക്കാൻ എഫ്ഡി ലാഡറിം​ഗ് സ​ഹായിക്കും.

3. നികുതി ലാഭിക്കൽ എഫ്ഡി

1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി അനുസരിച്ച്, നിക്ഷേപകർക്ക് നികുതിയിളവ് വാഗ്ദാനം ചെയ്യുന്ന ഒരുതരം സ്ഥിര നിക്ഷേപമാണ് 'ടാക്‌സ് സേവിംഗ് ഫിക്‌സഡ് ഡെപ്പോസിറ്റ്'. ഇത് പ്രകാരം ഒരു നിക്ഷേപകന് പ്രതിവർഷം 1,50,000 രൂപ വരെ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കാനും ആദായനികുതിക്ക് കീഴിലുള്ള റിബേറ്റിനായി ക്ലെയിം ചെയ്യാനും കഴിയും. നികുതി ലാഭിക്കൽ ടേം ഡെപ്പോസിറ്റുകൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരീഡുണ്ട്. മെച്യൂരിറ്റി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപകന് ഇത് പിൻവലിക്കാൻ കഴിയില്ല.

4. പലിശ നിരക്ക്

രാജ്യത്തെ പ്രമുഖ ബാങ്കുകൾ എല്ലാം സ്ഥിര നിക്ഷേപത്തിന് വ്യത്യസ്ത പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ തിര നിക്ഷേപത്തിന് തയ്യാറെടുക്കുന്നതിന് മുൻപ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്ക് സ്ഥിര നിക്ഷേപത്തിനായി തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

5. മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ

രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെല്ലാം മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന്, സാധാരണ പൗരന്മാർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കാലാവധിക്കനുസരിച്ച് അത് 0.25 ശതമാനം മുതൽ 0.50 ശതമാനം വരെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X