അനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം എപ്പോഴും കേള്‍ക്കുന്ന വാക്കുകളാണ് ലോകത്തെ ഏറ്റവും മികച്ചത്, ഏറ്റവും ഉയര്‍ന്ന നിക്ഷേപം നല്‍കുന്നത് തുടങ്ങിയവയൊക്കെ.
അനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം എപ്പോഴും കേള്‍ക്കുന്ന വാക്കുകളാണ് ലോകത്തെ ഏറ്റവും മികച്ചത്, ഏറ്റവും ഉയര്‍ന്ന നിക്ഷേപം നല്‍കുന്നത് തുടങ്ങിയവയൊക്കെ. ഉയര്‍ന്ന ആദായം പ്രതീക്ഷിക്കുന്നതിനാല്‍ നാം അവയില്‍ വീണ് പോകാനുള്ള സാധ്യതകളും ഏറെയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ഏത് തെരഞ്ഞെടുക്കണമെന്ന് ആലോചിക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നിങ്ങളുടെ ലക്ഷ്യം നിശ്ചയിക്കുക. നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ചായിരിക്കണം നിക്ഷേപ പദ്ധതികള്‍ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്ന് പറയുന്നുത് നിങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള എന്തുമാകാം. അത് ചിലപ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ആദായം നേടുക എന്നതാവാം, റിട്ടയര്‍മെന്റ് കാലത്തേക്കായി ഉയര്‍ന്ന സമ്പാദ്യം ഉറപ്പുവരുത്തുക എന്നതാവാം, നികുതി ഇളവ് നേടുക എന്നതാവാം, കുട്ടികളുടെ വിവാഹമോ വിദേശത്തുള്ള ഉന്നത വിദ്യാഭ്യാസ അങ്ങനെ എന്ത് വേണമെങ്കിലുമാകാം.
വിപണിയില്‍ നിന്നുള്ള അനാവശ്യ കാര്യങ്ങള്‍ ഒഴിവാക്കുക. നിങ്ങള്‍ പല കാര്യങ്ങളും വിപണിയില്‍ നിന്നും കേള്‍ക്കാന്‍ ഇടയുണ്ട്. എന്നാല്‍ രണ്ടാമതൊരു ആലോചനയ്ക്ക് നില്‍ക്കാതെ പൂര്‍ണമായും അന്ധമായി ഒരു കാര്യവും വിശ്വസിക്കാതിരിക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് സാധ്യതയുള്ള എല്ലാ റിസ്കുകളും പരിശോധിക്കേണ്ടതുണ്ട്. ഒപ്പം ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ഓരോ നിക്ഷേപകരുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നതാണത്.
നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിക്ഷേപിക്കാനൊരുങ്ങുന്ന ഫണ്ടുകളുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പരമാവധി ആദായത്തിലേക്ക് നിക്ഷേപകന് എത്തുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ നിക്ഷേപത്തിന്റെ മികച്ച പ്രകടനം ഉറപ്പുവരുത്തുവാനും ഇതുവഴി സാധിക്കും. നിങ്ങളുടെ ലക്ഷ്യത്തിനനുയോജ്യമായി ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാം. അതിന് അനുസരിച്ച് തന്നെ നിക്ഷേപം നടത്തുന്നത് ഇക്വിറ്റിയില്‍ വേണോ, ഡെബ്റ്റില് വേണോ, സ്വര്‍ണത്തില്‍ വേണോ എന്നതും തീരുമാനിക്കാം. മുന്‍കാല പ്രകടനങ്ങള്‍ മാത്രം വിലയിരുത്തിയാകരുത് നിക്ഷേപം നടത്തുന്നത്.
എല്ലാ തരം നിക്ഷേപങ്ങളിലും റിസ്കുകള്‍ അടങ്ങിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലും റിസ്കുകള്‍ ബാധകമാണ്. അതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപത്തിന് തയ്യാറെടുകകുമ്പോള് എല്ലാ തരത്തിലുമുള്ള നഷ്ട സാധ്യതകളും വിലയിരുത്തി വേണം തീരുമാനം കൈക്കൊള്ളേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
