മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍; മികച്ച ആദായം ഉറപ്പുവരുത്തുവാന്‍ ഇതാ 5 വഴികള്‍

മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണെങ്കിലും അതേസമയം അവയുടെ പ്രധാന ആകര്‍ഷണീയത ഫണ്ട് മാനേജര്‍മാരുടെ ലഭ്യതയാണ്.

മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണെങ്കിലും അതേസമയം അവയുടെ പ്രധാന ആകര്‍ഷണീയത ഫണ്ട് മാനേജര്‍മാരുടെ ലഭ്യതയാണ്. നിക്ഷേപകരുടെ ആദായം പരമാവധി ഉയര്‍ത്തുന്നതിനായി അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ അഥവാ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ നിയമിച്ചിരിക്കുന്നവരെയാണ് ഫണ്ട് മാനേജര്‍മാര്‍ എന്ന് പറയുന്നത്.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍; മികച്ച ആദായം ഉറപ്പുവരുത്തുവാന്‍ ഇതാ 5 വഴികള്‍

എന്നിരുന്നാലും വിപണിയില്‍ വിജയം കൈവരിച്ച നിക്ഷേപകര്‍ ആരും തന്നെ നിക്ഷേപം നടത്തുന്നതിന് പൂര്‍ണമായും ഫണ്ട് മാനേജര്‍മാരെ ആശ്രയിക്കണം എന്ന് പറയില്ല. ഒരു നിക്ഷേപകന് തന്റെ നിക്ഷേപത്തിന്‍മേല്‍ പരമാവധി ആദായം ലഭിക്കണം എന്ന് ഉണ്ടെങ്കില്‍ നിക്ഷേപത്തില്‍ എപ്പോഴും ജാഗരൂകമായിരിക്കണം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ആദായം പരമാവധിയാക്കുന്നതിനായി വിദഗ്ധര്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന അഞ്ച് പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

ഡയറക്ട് പ്ലാന്‍ തിരഞ്ഞെടുക്കുക

റെഗുലര്‍ പ്ലാനിന് പകരം ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കുന്നത് നിക്ഷേപകന് 1 മുതല്‍ 1.5 ശതമാനം വരെ അധിക ആദായം ലഭിക്കുന്നതിന് ഇടയാക്കും. ഫണ്ട് ഹൗസിന് ബ്രോക്കറേജ് ഇനത്തില്‍ നിക്ഷേപകന്‍ നല്‍കേണ്ടി വരുന്ന തുകയും ഡയറക്ട് പ്ലാന്‍ വഴി ഒഴിവാക്കുവാന്‍ സാധിക്കും.

മൊത്ത തുകയ്ക്ക് പകരം എസ്‌ഐപി തിരഞ്ഞെടുക്കുക

സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) രീതിയില്‍ ചെറിയ തുക മുതല്‍ നിക്ഷേപം നടത്തുവാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നു. എസ്‌ഐപി നിക്ഷേപം നിക്ഷേപകന് ഏത് സമയത്തും നടത്താവുന്നതാണ്.

നിക്ഷേപത്തിലെ വൈവിധ്യം

നിക്ഷേപത്തില്‍ വൈവിധ്യം കൊണ്ടുവരുന്നത് നിക്ഷപകന്റെ റിസ്‌ക് അഥവാ നഷ്ട സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറാകുന്നത് അനുസരിച്ച് സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിക്ഷേപം നടത്താം. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ തയ്യാറുണ്ടെങ്കില്‍ സ്‌മോള്‍ ക്യാപില്‍ 60 ശതമാനം, മിഡ് ക്യാപില്‍ 20 ശതമാനം, ഇന്‍ഡക്‌സ് ഫണ്ടില്‍ 10 ശതമാനം, ലാര്‍ജ് ക്യാപില്‍ 10 ശതമാനം എന്നിങ്ങനെ നിക്ഷേപം നടത്താം.

ഡെബ്റ്റ്, ഇക്വിറ്റി നിക്ഷേപങ്ങള്‍

ഡെബ്റ്റായും ഇക്വിറ്റിയായുമുള്ള സേവനങ്ങള്‍ നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിന്നും ലഭിക്കും. റിസ്‌ക് ഏറ്റെടുക്കുവാനുള്ള നിക്ഷേപകന്റെ താത്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഇതില്‍ ഏതില്‍ നിക്ഷേപം നടത്തണമെന്ന് നിശ്ചയിക്കുന്നത്. റിസ്‌ക് എടുക്കാന്‍ ഉയര്‍ന്ന താത്പര്യമുള്ളവര്‍ക്ക് ഇക്വിറ്റികളില്‍ കൂടുതല്‍ ശതമാനം നിക്ഷേപം നടത്താം.

കൃത്യമായ അവലോകനം

നിശ്ചിത ഇടവേളകളില്‍ നിക്ഷേപകന്‍ തന്റെ പോര്‍ട്ട്‌ഫോളിയോ അവലോകനം കൃത്യമായി നടത്തേണ്ടതുണ്ട്. ചുരുങ്ങിയത് ഓരോ പാദത്തിലുമെങ്കിലും ഈ അവലോകനം നടത്തിയിരിക്കണം. നിക്ഷേപകന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് ആദായം ലഭിക്കുന്ന പ്ലാനുകള്‍ ഇതുവഴി നിക്ഷേപകന് പുനപരിശോധിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X