സ്ഥിര നിക്ഷേപം ഒരു സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ്. ശ്രദ്ധയോടെ നിക്ഷേപിച്ചാൽ എഫ്ഡിയിലൂടെ വലിയ തുക സമ്പാദിക്കാൻ നിങ്ങൾക്ക് സാധിക്കും. ഒപ്പം ഉയർന്ന പലിശ നിരക്കും ഉറപ്പാക്കാം. അപകട സാധ്യത വളരെ കുറഞ്ഞ ഇത്തരം നിക്ഷേപങ്ങൾ സുരക്ഷിതമായ സമ്പാദ്യ ശീലത്തിന് ഒരു മികച്ച ഓപ്ഷനായിരിക്കും. എല്ലാ ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസുകളും സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഉയർന്ന പലിശ നോക്കിയാൽ എവിടെ നിക്ഷേപിക്കണം?
എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, പിഎൻബി, പോസ്റ്റ് ഓഫീസ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ 5 വർഷത്തെ കാലാവധിയിൽ 12 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപ മെച്യൂരിറ്റി തുക ലഭിക്കും. മാത്രമല്ല, ഈ ബാങ്കുകൾ എഫ്ഡിക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും അറിഞ്ഞിരിക്കാം;
എസ്‌ബിഐ എഫ്ഡി
5 വർഷത്തെ കാലാവധിയിൽ ഈ എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.05% പലിശയും, മുതിർന്ന പൗരന്മാർക്ക് 7.05% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. ഈ കാലാവധിയിൽ 12 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 16,56,504 രൂപയായിരിക്കും. എന്നാൽ മുതിർന്ന പൗരൻമാർക്ക് കാലാവധി പൂർത്തിയാവുമ്പോൾ 17,01,910 രൂപ ലഭിക്കും.

പഞ്ചാപ് നാഷണൽ ബാങ്ക് എഫ്ഡി
പിഎൻബിയിൽ 5 വർഷത്തെ കാലാവധിയിൽ പ്രവർത്തിക്കുന്ന എഫ്ഡിയുടെ പലിശ നിരക്കുകൾ അറിയാം. സാധാരണ നിക്ഷേപകർക്ക് 6.50%, മുതിർന്ന പൗരന്മാർക്ക് 7% എന്നീ നിരക്കുകളിലാണ് പലിശ ലഭിക്കുക. ഈ എഫ്ഡിയിൽ 5 വർഷത്തേക്ക് 12 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ സാധാരണ നിക്ഷേപകർക്ക് 16,56,504 രൂപയും, മുതിർന്ന പൗരൻമാർക്ക് 16,97,734 രൂപയും ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി
ഈ സ്വകാര്യ ബാങ്ക് 5 വർഷത്തേക്കുള്ള എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.40 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.90 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ 5 വർഷത്തേക്ക് ഈ എഫ്ഡിയിൽ 12 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ സാധാരണ നിക്ഷേപകർക്ക് 16,48,373 രൂപ ലഭിക്കും. മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 16,89,411 രൂപയായിരിക്കും.
ഐസിഐസിഐ ബാങ്ക് എഫ്ഡി
ഈ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന ഏറ്റവും പുതിയ പലിശ നിരക്ക് അറിയാം. 5 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.60%, മുതിർന്ന പൗരന്മാർക്ക് 7.10% എന്നിങ്ങനെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ കാലാവധിയിൽ 12 ലക്ഷം രൂപ നിക്ഷേപിച്ച സാധാരണ നിക്ഷേപകർക്ക് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 16,64,673 രൂപയാണ്. എന്നാൽ 5 വർഷത്തിനു ശേഷം മുതിർന്ന പൗരന് ലഭിക്കുന്നത് 17,06,096 രൂപയായിരിക്കും.
പോസ്റ്റ് ഓഫീസ് എഫ്ഡി
മുകളിലുള്ള ബാങ്ക് എഫ്ഡികളേക്കാൾ പോസ്റ്റ് ഓഫീസ് എഫ്ഡി മികച്ചതാണോ? ഇവിടെ സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരൻമാർക്കും ഒരുപോലെ 5 വർഷത്തേക്ക് 7.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 5 വർഷത്തേക്ക് ഇവിടെ 12 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 17,39,938 രൂപയായിരിക്കും.
ഈ മെച്യൂരിറ്റി തുക മറ്റു ബാങ്കുകൾ വാഗ്ദാനം എഫ്ഡി വരുമാനത്തേക്കാൾ കൂടുതലാണ്. മാത്രമല്ല 5 വർഷത്തേക്ക് മറ്റു ബാങ്കുകളേക്കാൾ ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് എല്ലാ നിക്ഷേപകർക്കും വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഉയർന്ന നേട്ടം ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നല്ല തിരഞ്ഞെടുപ്പാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
