ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. അതുകൊണ്ടു തന്നെ ഉപഭോക്താക്കൾക്ക് അവർക്ക് ഏറ്റവും അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കാൻ സാധിക്കും. വിവിധ കാലാവധികൾക്ക് വ്യത്യസ്ത പലിശ നിരക്കാണ് ബാങ്കുകൾ വാഗ്ധാനം ചെയ്യുന്നത്.
ഈ വർഷാവം അവസാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ ) റിപ്പോ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറയും. അതുകൊണ്ടു തന്നെ നിലവിലെ ഉയർന്ന പലിശ നിരക്കുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഒരാൾക്ക് ദീർഘകാലത്തേക്ക് പണം നിക്ഷേപിക്കാം. 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷപത്തിന് മികച്ച പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
പഞ്ചാബ് നാഷണൽ ബാങ്ക്
3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7.25 ശതമാനം പലിശയാണ് പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. മുതിർന്ന മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശ ലഭിക്കും. അതായത് 7.75 ശതമാനം പലിശ.
എച്ച്‌ഡിഎഫ്‌സി ബാങ്ക്
3 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശയാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് നൽകുന്നത്.

ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് 3 വർഷത്തെ നിക്ഷേപത്തിന് പ്രതിവർഷം 7 ശതമാനം വാഗ്ദാനം ചെയ്യുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിൻ്റുകൾ അധികമായി വാഗ്ദാനം ചെയ്യുന്നു. അതായത് 3 വർഷം കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 7.5 ശതമാനം പലിശ നേടാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. കൊട്ടക് മഹീന്ദ്ര ബാങ്കും 3 വർഷത്തെ നിക്ഷേപങ്ങൾക്ക് അതേ പലിശ വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ബറോഡ
പ്രതിവർഷം 6.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനവും പലിശയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ധാനം ചെയ്യുന്നത്. നിക്ഷേപ കാലാവധി 3 വർഷമാണെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ.

എഫ്ഡി നിരക്കുകൾ ഉയർത്തി
ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കും അടുത്തിടെ തങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്ക് പരിഷ്കരിച്ചത് ഇവിടെ പരാമർശിക്കേണ്ടതാണ്.
മൂന്നു കോടിവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ഐസിഐസിഐ ബാങ്ക് മാറ്റം വരുത്തിയത്. മുതിർന്ന പൗരന്മാർക്ക് 15 മാസത്തിനും 18 മാസത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് നൽകുന്നതാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്, 7.75%. സാധാരണ പൗരന്മാർക്ക് 15 മാസം മുതൽ 2 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് നൽകുന്നതാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്, 7.2%.
അതേസമയം, ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ജൂലൈ 1 മുതൽ പുതുക്കി നിശ്ചയിച്ചു. മൂന്നു കോടിവരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് പുതുക്കിയ പലിശ നിരക്ക് ബാധകം. 5 മുതൽ 10 വർഷംവരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കായ 7.75% ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. സാധാരണ പൗരന്മാർക്ക് 17 മാസത്തിനും 18 മാസത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് നൽകുന്നത്, 7.2%.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
