ജനപ്രിയ ബ്രാൻഡുകളിലോ ആമസോൺ, മിന്ത്ര പോലുള്ള ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലോ നിങ്ങൾ സാധനം വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ മതി. കീശ കാലിയാകാതെ കുറഞ്ഞ വിലയിൽ കൂടുതൽ സാധനങ്ങൾ വാങ്ങാൻ കഴിയും. നിരവധി ക്രെഡിറ്റ് കാർഡുകളാണ് മികച്ച ഓഫറുകൾ വാഗ്ധാനം ചെയ്യുന്നത്. ഓൺലൈൻ ഷോപ്പിംഗിൽ റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്കും നൽകുന്ന ആറ് ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ പരിശോധിക്കാം.
I. ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ്
ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഷോപ്പിംഗിലൂടെ വലിയ സാമ്പത്തിക ലാഭം നേടാൻ നിങ്ങൾക്ക് കഴിയും. കാരണം ഈ കാർഡ് ഒരു വർഷത്തിൽ സൊമാറ്റോയിൽ 2,880 രൂപ വരെ ഇളവുകൾ നൽകുന്നു. ബ്ലിങ്കിറ്റിൽ 3,000 രൂപ വരെയും ബുക്ക് മൈഷോയിൽ 1200 രൂപ വരെയും ഇളവുകൾ ലഭിക്കും. ഇനി നിങ്ങൾ മിന്ത്ര ഉപയോഗിക്കുമ്പോൾ 150 രൂപയും ലാഭം നേടാം.
II. അമേരിക്കൻ എക്സ്പ്രസ് സ്മാർട്ട്ഏൺ ക്രെഡിറ്റ് കാർഡ്
ഈ അമേരിക്കൻ എക്സ്പ്രസ് കാർഡിന്റെ കാർഡ് ഉടമകൾക്ക് ആമസോൺ, ഫ്ലിപ്കാർട്ട്, ഉബർ, ബുക്ക്മൈഷോ, സൊമാറ്റോ, ഈസ്മൈട്രിപ്പ് എന്നിവയിൽ ചെലവഴിക്കുമ്പോൾ റിവാർഡ് പോയിന്റുകൾ നേടാൻ അർഹതയുണ്ട്.
III. ആക്സിസ് ബാങ്ക് സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
ഈ കാർഡ് ഡൈനിംഗിന് 15% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കാർഡ് ഉടമകൾക്ക് ഓരോ 200 രൂപയുടെ ആഭ്യന്തര/അന്തർദേശീയ ചെലവുകൾക്കും 10/20 EDGE റിവാർഡ് പോയിന്റുകൾ നേടാൻ കഴിയും. സിനിമാ ടിക്കറ്റുകൾക്ക് 50% ക്യാഷ്ബാക്ക് ഉണ്ട്.

IV. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
പേര് സൂചിപ്പിക്കുന്നത് പോലെ, ആമസോണിൽ നിന്ന് വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്കിന്റെ ഈ ക്രെഡിറ്റ് കാർഡ് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കാർഡ് ഉടമകൾക്ക് ആമസോണിൽ 5% വരെയും ആമസോണിന് പുറത്ത് ചെലവഴിക്കുമ്പോൾ 1% വരെയും പരിധിയില്ലാത്ത റിവാർഡുകൾ ലഭിക്കുന്നു.
V. എച്ച്.ഡി.എഫ്.സി മില്ലേനിയ ക്രെഡിറ്റ് കാർഡ്
ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, ടാറ്റ ക്ലിക്ക്, സ്വിഗ്ഗി, സൊമാറ്റോ, ഉബർ, ബുക്ക് മൈഷോ, സോണി ലൈവ്, കൾട്ട്.ഫിറ്റ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്ന് വാങ്ങുന്നവർക്ക് ഈ കാർഡ് 5% ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു . മറ്റ് ചെലവുകൾക്ക് 1% ക്യാഷ്ബാക്ക് ലഭിക്കും.
VI. എസ്‌ബിഐ ക്യാഷ്ബാക്ക് കാർഡ്
ഈ എസ്‌ബിഐ കാർഡ് ഓൺലൈൻ ചെലവുകൾക്ക് വ്യാപാരി നിയന്ത്രണങ്ങളില്ലാതെ 5% ക്യാഷ്ബാക്കും ഓഫ്‌ലൈൻ ചെലവുകൾക്ക് 1% ക്യാഷ്ബാക്കും നൽകുന്നു. ഒരു വർഷത്തിൽ 2 ലക്ഷം രൂപ ചെലവഴിക്കുമ്പോൾ പുതുക്കൽ ഫീസ് 999 രൂപ
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications