പ്രതിമാസ വരുമാനം സ്ഥിരമായി ലഭിക്കുന്നത് വലിയ ആശ്വാസമാണ്. കാരണം അതുവഴി നമ്മുടെ ദൈനംദിന ചെലവുകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാം. റിട്ടയർമെന്‍റ് ജീവിതത്തിലാണ് പ്രതിമാസം ഒരു നിശ്ചിത തുക ലഭിക്കേണ്ട കൂടുതൽ ആവശ്യമുണ്ടാവുക. അതുവരെ പ്രതിമാസം ശമ്പളം ലഭിക്കുന്ന, അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവരായിരിക്കും എല്ലവരും. പ്രതിമാസം ഉയർന്ന തുക കണ്ടെത്താൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം.
1. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട്
5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ 7.40 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പോസ്റ്റ് ഓഫീസിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 1000 രൂപയുടെ ഗുണിതങ്ങളായി കൂടുതൽ തുക നിക്ഷേപിക്കാം.
ഒരു വ്യക്തിഗത അക്കൗണ്ടിൽ ഒരാൾക്ക് പരമാവധി 9 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. 9 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം 5550 രൂപ ലഭിക്കും. 15 ലക്ഷം രൂപയാണ് നിക്ഷേപമെങ്കിൽ പ്രതിമാസം ലഭിക്കുന്ന തുക 9250 രൂപയായിരിക്കും.

2. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട്
വാർദ്ധക്യകാലത്ത് സ്ഥിര വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള സേവിംഗ്സ് സ്കീമാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമുകൾ. കുറഞ്ഞത് 1000 രൂപയും പരമാവധി 30 ലക്ഷം രൂപയും നിക്ഷേപിച്ച് 60 വയസ്സിന് മുകളിലുള്ള ആർക്കും ഏതെങ്കിലും പോസ്റ്റ് ഓഫീസിലോ ബാങ്കിലോ അക്കൗണ്ട് തുറക്കാം. അഞ്ചുവർഷമാണ് അക്കൗണ്ടിന്റെ കാലാവധി. 8.2 ശതമാനമാണ് പലിശ നിരക്ക്.
30 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ പരമാവധി ത്രൈമാസ വരുമാനം 61,500 രൂപയായിരിക്കും. അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപത്തിന് ലഭിക്കുന്ന മൊത്തം പലിശ 12,30,000 രൂപയാകും.
3. അടൽ പെൻഷൻ യോജന
60 വയസ് കഴിഞ്ഞ പാരന്‍മാര്‍ക്ക് പ്രതിമാസം 5,000 രൂപ വരെ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ഈ പദ്ധതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 60 വയസെത്താന്‍ ബാക്കിയുളള വര്‍ഷങ്ങള്‍, മാസം തോറും പ്രതീക്ഷിക്കുന്ന പെന്‍ഷന്‍ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് വരിസംഖ്യ അടക്കേണ്ടത്.

4. സിസ്റ്റമാറ്റിക് പിൻവലിക്കൽ പദ്ധതി
മ്യൂച്വൽ ഫണ്ടുകളും സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാൻ (SWP) വഴി പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്നു. ഒരു മ്യൂച്വൽ ഫണ്ടിൽ ഒരാൾ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഫണ്ട് നിങ്ങൾക്ക് ഒരു നിശ്ചിത പ്രതിമാസ പെൻഷൻ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അതേസമയം നിങ്ങളുടെ ഫണ്ടുകൾ മോശമായാൽ അവ കുറയാനിടയുണ്ട്. മാർക്കറ്റ് സാധ്യതകൾ അടിസ്ഥാനപ്പെടുത്തി വേണം ഇവിടെ നിക്ഷേപിക്കാൻ.
5. ആന്വിറ്റി പ്ലാനുകൾ
ഒറ്റത്തവണ നിക്ഷേപത്തിന് ശേഷം ഒരാൾക്ക് പ്രതിമാസ പെൻഷൻ ലഭിക്കുന്ന ആന്വിറ്റി പ്ലാനുകൾ ധാരാളം ലൈഫ് ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. പോളിസി ഉടമകൾക്ക് ആന്വിറ്റി പ്ലാനുകൾക്ക് കീഴിൽ രണ്ട് ഓപ്ഷനുകൾ ലഭിക്കും: ഉടനടി ആന്വിറ്റി, ഡിഫെർഡ് ആന്വിറ്റി.
6. സ്ഥിര നിക്ഷേപം
പോസ്റ്റോഫീസും ബാങ്കുകളും വ്യത്യസ്ത കാലയളവുകളിൽ സ്ഥിരനിക്ഷേപം (എഫ്ഡി) വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം, മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് സാധാരണ പൗരന്മാരേക്കാൾ 25 ബേസിസ് പോയിറ് കൂടുതലാണ്. അഞ്ച് വർഷത്തെ എഫ്ഡി സെക്ഷൻ 80 സി പ്രകാരം നികുതി ഇളവുകളും നൽകുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications