അന്താരാഷ്ട്ര വനിതാ ദിനമാണ് മാർച്ച് 8. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ മുന്നേറ്റത്തെക്കുറിച്ചും ലോകം മുഴുവൻ ചർച്ച ചെയ്യുകയും പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന ദിവസം. എല്ലാ പ്രതിസന്ധികളേയും മറികടന്ന് പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് പോവുകയാണ് സ്ത്രീ സമൂഹം.
പെൺകുട്ടികളുള്ള മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്ക അവരുടെ ഉന്നത വിദ്യാഭ്യാസമാണ്. ഓരോ ദിവസം കഴിയുമ്പോഴും വിദ്യാഭ്യാസ ചിലവുകൾ ഉയരുകയും ചെയ്യുന്നു. വിദ്യാഭ്യാസ ലോണുകൾ ബാങ്കുകൾ നൽകുന്നുണ്ടെങ്കിലും വലിയ സാമ്പത്തിക ബാധ്യത അത് ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും ചെറുകിട നിക്ഷേപ പദ്ധതികളിൽ ചേരുന്നത് ഭാവിയിൽ വലിയ ഗുണം ചെയ്യും.

സുകന്യ സമൃദ്ധി യോജന
പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 'ബേട്ടി ബച്ചാവോ ബേട്ടിയോ പഠാവോ' കാമ്പെയ്ൻ പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ലാണ് കേന്ദ്രസർക്കാർ സുകന്യ സമൃദ്ധി യോജന ആരംഭിക്കുന്നത്. നിക്ഷേപത്തിന്‍റെ കാലാവധി പൂർത്തിയാകുമ്പോൾ പലിശയടക്കും ഉയർന്ന തുക കണ്ടെത്താൻ പദ്ധതിയിലൂടെ സാധിക്കും. അതോടൊപ്പം നികുതി ഇളവുകളും നേടാം.
യോഗ്യതകൾ എന്തൊക്കെ..?
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം.
പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്.
എത്ര രൂപ നിക്ഷേപിക്കാം.. ?
ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. 100-ന്‍റെ ഗുണിതങ്ങളായും പണം, ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ ഓൺലൈൻ ട്രാൻസ്ഫർ എന്നിവ വഴിയും നിക്ഷേപം നടത്താം. എന്നാൽ അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍, 50 രൂപ പിഴ ഈടാക്കും.
പലിശയും നികുതി ആനുകൂല്യങ്ങളും
8.20 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. പലിശ നിരക്ക് ഓരോ പാദത്തിലും കേന്ദ്രസർക്കാർ പരിശോധിക്കുകയും ആവശ്യമെങ്കിൽ പുതുക്കുകയും ചെയ്യും.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
69 ലക്ഷം എങ്ങനെ കണ്ടെത്താം..?
നിങ്ങളുടെ മകൾക്ക് 21 വയസ് പൂർത്തിയാകുമ്പോൾ 69 ലക്ഷം രൂപ സമ്പാദിക്കണം എന്ന് കരുതുക. അതിന് ആദ്യം ചെയ്യേണ്ടത് മകൾ ജനിച്ച് ഒരു വയസ് പൂർത്തിയാകുന്നതിന് മുൻപ് സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം ആരംഭിക്കുക എന്നതാണ്.

പ്രതിമാസം 12,500 രൂപയാണ് നിക്ഷേപിക്കേണ്ട തുക. അതായത് പ്രതിവർഷം 1.50 ലക്ഷം രൂപ.15 വർഷത്തേക്ക് ഈ നിക്ഷേപം കൃത്യമായി തുടരുകയും ചെയ്യുക. 8.20 ശതമാനം പലിശ നിക്ഷേപത്തിന് ലഭിക്കുമെന്ന കാര്യം മറക്കരുത്.
പെൺകുട്ടിക്ക് 18 വയസാകുമ്പോൾ ആകെ തുകയുടെ 50 ശതമാനം ആവശ്യമെങ്കിൽ പിൻവലിക്കാം. ബാക്കിയുള്ള മെച്യൂരിറ്റി തുക പെൺകുട്ടിക്ക് 21 വയസ്സാകുമ്പോൾ പിൻവലിക്കാം. എന്നാൽ 18 ആം വയസിൽ തുക പിൻവലിക്കാതിരുന്നാൽ പെൺകുട്ടിക്ക് 21 വയസാകുമ്പോൾ നിക്ഷേപവും അതിന്‍റെ പലിശയുമായി ആകെ 69,32,648 രൂപ അതായത് 69.32 ലക്ഷം രൂപ നേടാൻ സാധിക്കും.
ഒരു കാര്യം പ്രത്യേകം ഓർക്കുക. പ്രതിവർഷം 1.50 ലക്ഷം എന്നത് പരമാവധി നിക്ഷേപ തുകയാണ്. അത് നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് അതിൽ കുറഞ്ഞ തുക നിക്ഷേപിക്കാൻ സാധിക്കും. നിങ്ങൾ എത്ര തുക നിക്ഷേപിക്കുന്നോ അതിനനുസരിച്ചാണ് കാലാവധി പൂർത്തിയാകുമ്പോൾ ആകെ തുക ലഭിക്കുക എന്ന് മാത്രം.
അക്കൗണ്ട് എവിടെ തുറക്കാം...?
പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പിന്നീട് മറ്റ് ബാങ്കുകളുടെ ശാഖകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications