ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ താങ്ങാൻ കഴിയാത്ത നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് നല്ലത്. കഴിഞ്ഞ കുറേ നാളുകളായി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടാകുന്നത്. കേരളത്തിൽനിന്നുള്ള മ്യൂച്ചൽ ഫണ്ടുകളുടെ ആകെ ആസ്തിമൂല്യം 2025 മെയ് അവസാനത്തെ കണക്കുകൾപ്രകാരം 94,829.36 കോടി രൂപയാണ്. രാജ്യത്തെ മ്യൂച്ചൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്തിയായ 72.19 ലക്ഷം കോടിയുടെ 1.3 ശതമാനമാണിത്. 16,229.30 കോടി രൂപയുമായി കൊച്ചിയാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത്. 10,163.09 കോടി നിക്ഷേപിച്ച തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ.
ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, ആ സ്കീമിന്‍റെ മുൻകാല വരുമാനം പരിശോധിക്കുകയും അതേ വിഭാഗത്തിലെ സമാന സ്കീമുകളുമായി താരതമ്യം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വിലയിരുത്തിയാൽ മാത്രമേ മികച്ച ഫണ്ടുകൾ കണ്ടെത്താൻ സാധിക്കുകയുള്ളു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 20 ശതമാനത്തിന് മുകളിൽ ലാഭം നൽകിയ ലാർജ്ക്യാപ് ഫണ്ടുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ലാർജ്ക്യാപ് ഫണ്ടുകൾ
ഇന്ത്യയിൽ മുൻനിരയിലുള്ള 100 ലാർജ്ക്യാപ് കമ്പനികളിൽ, കുറഞ്ഞത് 80% നിക്ഷേപം നടത്തുന്നവയാണ് ലാർജ്ക്യാപ് ഫണ്ടുകൾ. താരതമ്യേന സ്ഥിരത പുലർത്തുന്ന, വിപണിയിലെ അസ്ഥിരതകൾ വലിയ തോതിൽ ബാധിക്കാത്തവയാണ് ലാർജ്ക്യാപ് കമ്പനികളെന്ന് വിലയിരുത്തപ്പെടുന്നു.
1. ഡി.എസ്.പി ലാർജ് ക്യാപ് ഫണ്ട് - മൂന്ന് വർഷത്തെ റിട്ടേൺ 21.84 ശതമാനം
2. എഡൽവീസ് ലാർജ് ക്യാപ് ഫണ്ട് - മൂന്ന് വർഷത്തെ റിട്ടേൺ 20.53 ശതമാനം
3. എച്ച്ഡിഎഫ്സി ലാർജ് ക്യാപ് - മൂന്ന് വർഷത്തെ റിട്ടേൺ 20.14 ശതമാനം
4. ഐസിഐസിഐ പ്രൂ ലാർജ് ക്യാപ് ഫണ്ട് - മൂന്ന് വർഷത്തെ റിട്ടേൺ 21.80 ശതമാനം
5. നിപ്പോൺ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട് - മൂന്ന് വർഷത്തെ റിട്ടേൺ 23.98 ശതമാനം
6. ഇൻവെസ്കോ ഇന്ത്യ ലാർജ് ക്യാപ് - മൂന്ന് വർഷത്തെ റിട്ടേൺ 21.59 ശതമാനം
7. ബറോഡ ബിഎൻപി പാരിബാസ് ലാർജ് ക്യാപ് ഫണ്ട് - മൂന്ന് വർഷത്തെ റിട്ടേൺ 20.54 ശതമാനം
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 20 ശതമാനത്തിലധികം വാർഷിക വരുമാനം നൽകിയ ഏഴ് ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകളുണ്ട്. നിപ്പോൺ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട് പ്രതിവർഷം 23.98 ശതമാനവും ഇൻവെസ്കോ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട് പ്രതിവർഷം 21.59 ശതമാനവും നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 20 ശതമാനത്തിലധികം വരുമാനം നൽകിയ മറ്റ് ഫണ്ടുകളാണ് എഡൽവീസ് ലാർജ് ക്യാപ് ഫണ്ട്, ബറോഡ ബിഎൻപി പാരിബ ലാർജ് ക്യാപ് ഫണ്ട്.
ശ്രദ്ധിക്കണം
കഴിഞ്ഞ വർഷങ്ങളിൽ നേട്ടം നൽകി എന്നത് കൊണ്ട് ഭാവിയിലും മ്യൂച്വൽ ഫണ്ടുകൾ സമാന റിട്ടേൺ നൽകണമെന്നില്ല. അതുകൊണ്ടു തന്നെ കൃത്യമായ നിരീക്ഷണം അത്യാവശ്യമാണ്. മുൻകാല വരുമാനത്തിന് പുറമേ, മ്യൂച്വൽ ഫണ്ട് നിക്ഷേപകർ പരിഗണിക്കേണ്ട മറ്റ് ഘടകങ്ങളിൽ ഫണ്ട് ഹൗസിന്റെ പ്രശസ്തി, മാക്രോ-ഇക്കണോമിക് ഘടകങ്ങൾ, സ്കീം സജീവമാണോ നിഷ്ക്രിയമാണോ , ഫണ്ട് മാനേജരുടെ മുൻകാല പ്രകടനം എന്നിവ ഉൾപ്പെടുന്നു.
സ്ത്രീകൾക്ക് പ്രിയം
കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ 28.5 ശതമാനവും സ്ത്രീകളാണെന്നും സമീപകാലത്തായി സംസ്ഥാനത്തെ സ്ത്രീകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ താൽപ്പര്യത്തിൽ വൻ വളർച്ചയാണ് കാണുന്നതെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി). മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ സ്ത്രീപങ്കാളിത്തത്തിന്റെ ദേശീയ ശരാശരി 25.7 ശതമാനമാണ്.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications