പേഴ്സണൽ ലോൺ എടുക്കാത്തവർ വളരെ കുറവാണ്. പലതരം സാമ്പത്തിക ആവശ്യങ്ങൾക്കായി പേഴ്സണൽ ലോണുകളെ ആശ്രയിക്കുന്നവരാണ് കൂടുതൽ പേരും. ബാങ്കുകളും, ബാങ്ക് ഇതര സ്ഥാപനങ്ങളും പേഴ്സണൽ ലോണുകൾ നൽകുന്നുണ്ട്. എന്നാൽ ഓരോന്നും വ്യത്യസ്ത പലിശയാണ് ഈടാക്കുന്നത്. പൊതുവേ നിങ്ങളുടെ പ്രൊഫൈൽ അനുസരിച്ചാണ് പേഴ്സണൽ ലോണുകൾ അംഗീകരിക്കുന്നത്. ക്രെഡിറ്റ് സ്കോർ , തിരിച്ചടവ് ശേഷി ഇതെല്ലാം പ്രധാനമാണ്.
പേഴ്സണൽ ലോൺ ഒരു നോൺ സെക്യൂർഡ് വായ്പയാണ്. കാരണം മറ്റു വായ്പകളെ അപേക്ഷിച്ച് ഈ വായ്പയ്ക്ക് വസ്തു, സ്വർണം പോലുള്ള ഈടുകൾ നൽകേണ്ട ആവശ്യമില്ല. നിങ്ങളുടെ സാലറി സർട്ടിഫിക്കേറ്റ് സമർപ്പിച്ച് ലോണിന് അപേക്ഷിക്കാം. ഇത്തരത്തിലുള്ള വായ്പകൾ നേടുന്നതിന് കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. പേഴ്സണൽ ലോണിന് യോഗ്യത നേടുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1. നിലവിലെ കടങ്ങൾ അടയ്ക്കുക: ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ കുടിശ്ശികയുള്ള കടങ്ങൾ വേഗം അടച്ചു തീർക്കുക. ഇതിൽ ക്രെഡിറ്റ് കാർഡ് ബില്ലുകളും ഉൾപ്പെടും. ഇത്തരത്തിൽ ശ്രദ്ധിച്ചാൽ കടം വാങ്ങുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും.
2. ആവശ്യമായ രേഖകൾ: നിങ്ങളുടെ തിരിച്ചറിയൽ രേഖ, മേൽവിലാസം, വരുമാനം, ജോലി എന്നിവയുടെ തെളിവ് ആവശ്യമാണ്, അതിനാൽ ഈ രേഖകൾ സമർപ്പിക്കണം. അതുവഴി കടം നൽകുന്നയാൾക്ക് നിങ്ങളുടെ ലോൺ അപേക്ഷ പെട്ടെന്ന് പ്രോസസ്സ് ചെയ്യാൻ കഴിയും. ആവശ്യമായ എല്ലാ രേഖകളും പ്രിന്റ് അല്ലെങ്കിൽ ഓൺലൈൻ ഫോർമാറ്റിൽ കൈവശം കരുതിയില്ലെങ്കിൽ ലോൺ അപേക്ഷ തള്ളിക്കളയാൻ സാധ്യതയുണ്ട്.

3. ലോൺ തുക: നിങ്ങൾക്ക് ആവശ്യമുള്ള തുക എല്ലായ്പോഴും ലഭിക്കണമെന്നില്ല. നിങ്ങളുടെ സാമ്പത്തിക നില അനുസരിച്ച് തിരിച്ചടവ് നടത്താൻ സാധിക്കുന്ന തുക വായ്പയായി ആവശ്യപ്പെട്ടാൽ പെട്ടെന്ന് അംഗീകരിച്ചേക്കാം. നിങ്ങളുടെ വരുമാനത്തെയും സാമ്പത്തിക ചിലവുകളെയും അടിസ്ഥാനമാക്കി അനുയോജ്യമായ ഒരു ലോൺ തുക തിരഞ്ഞെടുക്കാൻ പേഴ്സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്ററുകൾ ഉപയോഗിക്കാം. ഇതിലൂടെ വായ്പ അംഗീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്.
4. ഒന്നിലധികം അപേക്ഷകൾ ഒഴിവാക്കുക: വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾ നിരവധി വായ്പകൾക്ക് അപേക്ഷ സമർപ്പിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് റെക്കോർഡ് ശക്തമായി പരിശോധിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ കാര്യമായി ബാധിക്കുകയും സ്കോർ കുറയ്ക്കുകയും ചെയ്യുന്നു. ഒരു സമയം ഒരു വായ്പ മാത്രം എടുക്കുക, അത് പൂർത്തീകരിച്ച ശേഷ മാത്രം അടുത്തതിനെ കുറിച്ച് ആലോചിക്കുക.
5. കാലാവധി: ദൈർഘ്യമേറിയ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുത്താൽ അത് നിങ്ങളുടെ പ്രതിമാസ ഇ.എം.ഐ സമ്മർദ്ദം കുറക്കും. അത് വായ്പാ തിരിച്ചടവ് എളുപ്പത്തിൽ മാനേജ് ചെയ്യാൻ നിങ്ങളെ സഹായിക്കും. ഇത് വായ്പയ്ക്കുള്ള നിങ്ങളുടെ യോഗ്യത വർദ്ധിപ്പിച്ചേക്കാം. അതായത് കടം നൽകുന്നയാൾക്ക് നിങ്ങൾക്ക് എളുപ്പത്തിൽ വായ്പ തിരിച്ചടക്കാൻ സാധിക്കുമെന്ന് ഇതിലൂടെ വ്യക്തമാവുന്നു.
6. വരുമാന സ്രോതസ്സ്: ഒരു സ്ഥിരം തൊഴിൽ ഇല്ലെങ്കിലും നിങ്ങളുടെ ഏത് വരുമാന സ്രോതസ്സ് വെച്ചും വായ്പക്ക് അപേക്ഷിക്കാം. അതായത് ഫ്രീലാൻസ് തൊഴിൽ, വാടക വരുമാനം, പാർട്ട് ടൈം വേതനം തുടങ്ങിയ എല്ലാ സ്രോതസ്സുകളും ഉൾപ്പെടുത്താം. ഇതെല്ലാം വായ്പ അംഗീകരിക്കാനുള്ള സാധ്യത കൂടുതലാണ്.
7. ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750-ന് മുകളിൽ നിലനിർത്തണം. നിങ്ങളുടെ നിലവിലുള്ള എല്ലാ തിരിച്ചടവുകളും സമയബന്ധിതമായി പൂർത്തിയാക്കിയാൽ നല്ല ക്രെഡിറ്റ് സ്കോർ ലഭിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോറുകൾ താഴ്ന്ന പലിശ നിരക്കുകൾ ലഭിക്കാനും സഹായിക്കും.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications