7% മുതൽ 8% വരെ പലിശ നേടാം, കാശ് നിക്ഷേപിക്കേണ്ടത് ഈ 4 സ്ഥിര നിക്ഷേപങ്ങളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7 മുതൽ 8 ശതമാനം വരെ പലിശനിരക്കുകളുള്ള സ്ഥിര നിക്ഷേപങ്ങളാണ് നിങ്ങൾ നോക്കുന്നതെങ്കിൽ, ചുവടെയുള്ള സ്ഥിര നിക്ഷേപങ്ങൾ നിങ്ങൾക്ക് പരിഗണിക്കാം. ഇവയിൽ ഭൂരിഭാഗവും ഉയർന്ന പലിശനിരക്ക് നൽകുന്ന നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളിൽ നിന്നുള്ളവയാണ്. അവ ഏതൊക്കെയെന്നും ലഭിക്കുന്ന പലിശ നിരക്ക് എത്രയെന്നും പരിശോധിക്കാം.

 

ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ്

ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ്

ശ്രീറാം ട്രാൻ‌സ്‌പോർട്ടിലെ നിക്ഷേപങ്ങളെ എഫ്‌എ‌എ‌എ ആയാണ് ക്രിസിൽ റേറ്റുചെയ്തിരിക്കുന്നത്. ഇത് ഏറ്റവും ഉയർന്ന സുരക്ഷ കാണിക്കുന്നു. 3 വർഷത്തെ നിക്ഷേപത്തിന് 8.15 ശതമാനം പലിശനിരക്കും 4 വർഷത്തെ നിക്ഷേപത്തിന് 8.20 ശതമാനവും 5 വർഷത്തെ നിക്ഷേപത്തിന് 8.40 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പലിശനിരക്ക് മാന്യമാണെങ്കിലും കാലാവധി കുറഞ്ഞ നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയാണ്. പലിശ വരുമാനം പരിധി പരിധി 5000 കടന്നാൽ ടിഡിഎസ് കുറയ്ക്കുമെന്ന് ഓർമിക്കേണ്ടതുണ്ട്. ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തിൽ ടിഡിഎസ് 10,000 രൂപ കടന്നാൽ ബാധകമാണ്. കമ്പനി ഫിക്സഡ് ഡിപ്പോസിന്റെ കാര്യത്തിൽ 5,000 രൂപ കടന്നാൽ ടിഡിഎസ് ബാധകമാണ്.

ഒരു വർഷത്തിൽ കൂടുതൽ നിങ്ങൾ എഫ്ഡിയിൽ കാശിടരുത്, എന്തുകൊണ്ട്? വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാഒരു വർഷത്തിൽ കൂടുതൽ നിങ്ങൾ എഫ്ഡിയിൽ കാശിടരുത്, എന്തുകൊണ്ട്? വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ

ഐഡിഎഫ്സി ഫസ്റ്റ് സേവിംഗ്സ് അക്കൗണ്ട്

ഐഡിഎഫ്സി ഫസ്റ്റ് സേവിംഗ്സ് അക്കൗണ്ട്

ഇത് വളരെ മാന്യമായ സേവിംഗ്സ് അക്കൗണ്ടാണ്. ഇവിടെ പലിശ നിരക്ക് 7% ആണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ പലിശനിരക്ക് 10,000 രൂപ വരെ ഒഴിവാക്കിയിരിക്കുന്നു. ത്രൈമാസ സംഖ്യ വളരെ മാന്യമായതിനാൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് താരതമ്യേന സുരക്ഷിതമാണ്. ഏത് സാഹചര്യത്തിലും 5 ലക്ഷം രൂപ വരെ നിക്ഷേപം ഇൻഷ്വർ ചെയ്യപ്പെടും. എന്നിരുന്നാലും, സുരക്ഷ പ്രവചിക്കുന്നത് വിഡ്ഢിത്തമാണ്. ഇപ്പോൾ, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് സേവിംഗ്സ് അക്കൌണ്ട് നല്ല പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ നിക്ഷേപത്തിനായി അത് പരിഗണിക്കാവുന്നതാണ്. ആജീവനാന്ത സൌന്യ ഡെബിറ്റ് കാർഡ് പോലുള്ള ചില ആനുകൂല്യങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഒരു സമ്പൂർണ്ണ വാണിജ്യ ബാങ്കാണിത്. ചെറിയ ഫിനാൻസ് ബാങ്കല്ല.

ബജാജ് ഫിനാൻസ്

ബജാജ് ഫിനാൻസ്

ബജാജ് ഫിനാൻസ് ബജാജ് ഗ്രൂപ്പിന്റെ പിന്തുണയുള്ള AAA റേറ്റുള്ള നിക്ഷേപമാണിത്. നിക്ഷേപങ്ങളെ ഐ‌സി‌ആർ‌എയും ക്രിസിലും AAA എന്ന് റേറ്റുചെയ്യുകയും നല്ല പലിശനിരക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. 2 വർഷത്തെ നിക്ഷേപത്തിന് 7 ശതമാനം പലിശ നിരക്ക് ലഭിക്കും, 3, 4, 5 കാലാവധികളിലുള്ള നിക്ഷേപമാണുള്ളത്. 7.10 ശതമാനം പലിശനിരക്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പലിശനിരക്ക് ലഭിക്കും.

ഇപിഎഫ്ഒയുടെ ദീപാവലി സമ്മാനം; 8.5% പലിശയുടെ ആദ്യ ഗഡു ദീപാവലിക്ക്ഇപിഎഫ്ഒയുടെ ദീപാവലി സമ്മാനം; 8.5% പലിശയുടെ ആദ്യ ഗഡു ദീപാവലിക്ക്

ഇൻഡസ്ഇൻഡ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ

ഇൻഡസ്ഇൻഡ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ

ഇൻ‌ഡസ് ഇൻ‌ഡ് ബാങ്കിന്റെ നിക്ഷേപം ഒരു വർഷത്തെ കാലയളവിൽ 7% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. കാലാവധി ഹ്രസ്വമായതിനാൽ ഹ്രസ്വകാല കാലാവധിക്കായി നിക്ഷേപിക്കുന്നതിന് ഇത് ഉചിതമാണ്, കാരണം അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പലിശനിരക്ക് ഉയർന്നാൽ, കുറഞ്ഞ പലിശ നിരക്കിൽ നിക്ഷേപം നിങ്ങൾക്ക് നിലനിർത്തേണ്ടി വരില്ല. നിക്ഷേപങ്ങൾ ഓൺലൈനിൽ തുറക്കാൻ കഴിയും. ഇപ്പോൾ, യെസ് ബാങ്കും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും (സേവിംഗ്സ് അക്കൌണ്ട്) 7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു വർഷത്തേയ്ക്ക് കാശ് നിക്ഷേപിക്കാൻ ഏറ്റവും ബെസ്റ്റ് ഇവിടെ തന്നെ, പലിശ നിരക്ക് അറിയണ്ടേ?ഒരു വർഷത്തേയ്ക്ക് കാശ് നിക്ഷേപിക്കാൻ ഏറ്റവും ബെസ്റ്റ് ഇവിടെ തന്നെ, പലിശ നിരക്ക് അറിയണ്ടേ?

English summary

7% To 8% Interest Can Be Earned On Cash Deposits In These 4 Fixed Deposits | 7% മുതൽ 8% വരെ പലിശ നേടാം, കാശ് നിക്ഷേപിക്കേണ്ടത് ഈ 4 സ്ഥിര നിക്ഷേപങ്ങളിൽ

If you are looking for fixed deposits with an interest rate of 7 to 8%, you can consider the following fixed deposits. Read in malayalam.
Story first published: Tuesday, October 27, 2020, 8:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X