ക്രെഡിറ്റ് സ്കോർ എന്നത് ചെറിയ കാര്യമല്ല. ഒരു വായ്പ അംഗീകരിക്കാൻ ഏറ്റവും സുപ്രധാനമായ ഘടകങ്ങളിലൊന്നാണ് ക്രെഡിറ്റ് സ്കോർ. എന്നാൽ പലർക്കും ഇവയുടെ ശരിയായ ഉപയോഗത്തെ കുറിച്ച് അറിയില്ല. എന്താണ് ക്രെഡിറ്റ് സ്കോർ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇന്ത്യയിലെ ക്രെഡിറ്റ് റേറ്റിംഗ് ബ്യൂറോകൾ സാധാരണയായി 300 മുതൽ 900 വരെയുള്ള ക്രെഡിറ്റ് സ്കോറുകൾ നൽകുന്നു. അതായത് ഏറ്റവും വലിയ മാക്സിമം റേറ്റിംഗ് 900 എന്നാണ് അർത്ഥം.
എന്നാൽ എത്ര പേർക്കുണ്ട് 900? സത്യത്തിൽ സാധാരണയായി 720 എന്ന ക്രെഡിറ്റ് സ്കോർ ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യത്തിന്റെ പ്രധാനപ്പെട്ട സൂചകമായി കണക്കാക്കുന്നു. അതിനാൽ മികച്ച സ്കോർ എന്ന നിലയിൽ 720 എങ്ങനെയാണ് കണക്കാക്കുന്നത്?
ഉത്തരവാദിത്തമുള്ള സാമ്പത്തിക മാനേജ്‌മെന്റിനെയും ക്രെഡിറ്റ് പെരുമാറ്റത്തെയുമാണ് 720 റേറ്റിംഗ് പ്രതിഫലിപ്പിക്കുന്നത്. മാത്രമല്ല നിങ്ങൾക്ക് ഒരു വായ്പ എടുക്കാൻ പ്ലാനുണ്ടെങ്കിൽ അവ എളുപ്പത്തിൽ അംഗീകാരിക്കാനും, ന്യായമായ തിരിച്ചടവ് നിബന്ധനകൾ, കുറഞ്ഞ പലിശ നിരക്കുകൾ തുടങ്ങിയ ഒട്ടനവധി നേട്ടങ്ങളും ഉറപ്പാക്കാൻ സാധിക്കും.
720 എന്ന ക്രെഡിറ്റ് സ്കോറിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ....
ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിയാം...
750 ന് മുകളിലുള്ള ക്രെഡിറ്റ് സ്കോർ പൊതുവെ 'ഗംഭീരമാണ്. എന്നാൽ 720 എന്ന സ്കോറും കൂടുതൽ നല്ലതാണ്. കടം വാങ്ങുന്നയാൾക്ക് ശക്തമായ തിരിച്ചടവ് ചരിത്രമുണ്ടെന്നും, സ്ഥിരമായി വായ്പാ ഇ.എം.ഐകൾ കൃത്യസമയത്ത് അടയ്ക്കുന്നുവെന്നും, കുറഞ്ഞ ക്രെഡിറ്റ് ഉപയോഗ നിരക്കുകൾ നിലനിർത്തുന്നുവെന്നും 720 എന്ന സ്കോർ സൂചിപ്പിക്കുന്നു.
ക്രെഡിറ്റ് സ്കോറുകൾ സാധാരണയായി 300 മുതൽ 900 വരെയാണ് കാണപ്പെടുന്നത്. എന്നാൽ 720 എന്ന സ്കോർ നിങ്ങളൊരു മികച്ച ഉപഭോക്താവാണെന്നും, അപകട സാധ്യത കുറച്ച കടക്കാരനാണെന്നും സൂചിപ്പിക്കുന്നു. ഒരു വ്യക്തിഗത വായ്പ എടുക്കുമ്പോൾ കടം വാങ്ങിയ ഫണ്ടുകൾ തിരിച്ചടയ്ക്കാനുള്ള ഉയർന്ന സാധ്യതയെ ഈ ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ പെട്ടെന്നുള്ള വായ്പാ അംഗീകാരങ്ങൾ സാധിക്കും.
720 ക്രെഡിറ്റ് സ്കോറിന്റെ നേട്ടങ്ങൾ എന്തൊക്കെയാണ്?
720 എന്ന ക്രെഡിറ്റ് സ്കോറിന്റെ നേട്ടങ്ങളെ കുറിച്ച അറിയാൻ 5 പ്രധാനപ്പെട്ട പോയിൻ്റുകൾ പരിശോധിക്കാം...
കുറഞ്ഞ പലിശ നിരക്കുകൾ: 720 ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കുറഞ്ഞ പലിശ നിരക്കുകൾ ലഭിക്കുന്നതോടെ അമിതമായ ബാധ്യതയില്ലാതെ വായ്പ തിരിച്ചടവ് ലളിതമാവും. ഇത് ഭവന, വാഹന വായ്പകൾക്ക് ആകർഷകമായ ഓപ്ഷനായി മാറുന്നു.
പ്രീമിയം ക്രെഡിറ്റ് കാർഡുകൾക്കുള്ള യോഗ്യത: 720 എന്ന ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് പ്രീമിയം ക്രെഡിറ്റ് കാർഡുകൾക്കും എക്സ്ക്ലൂസീവ് ഓഫറുകൾക്കും ലഭ്യമാകും. ഈ കാർഡുകൾ മികച്ച റിവാർഡുകൾ, അധിക ആനുകൂല്യങ്ങൾ, ഉയർന്ന ക്രെഡിറ്റ് പരിധികൾ, മികച്ച തിരിച്ചടവ് ഓപ്ഷനുകൾ എന്നിവ നൽകുന്നു. മറ്റു ബ്രാൻഡുകളെ ഓഫറുകളും, ക്യാഷ്ബാക്കും, ചിലപ്പോൾ സൗജന്യ സേവനങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്.

വായ്പകൾക്ക് ഉയർന്ന അംഗീകാര സാധ്യത: CIBIL ട്രാൻസ് യൂണിയനിൽ നിന്നുള്ള ലഭ്യമായ രേഖകൾ പ്രകാരം, 750 ന് മുകളിലുള്ള ക്രെഡിറ്റ് സ്കോറുള്ള ഉപഭോക്താക്കൾക്കാണ് 79% വായ്പകളും അംഗീകരിക്കപ്പെടുന്നത്. 720 എന്ന സ്കോർ ഈ പരിധിക്ക് താഴെയാണ്. എന്നാൽ 650 അല്ലെങ്കിൽ 500 പോലുള്ള കുറഞ്ഞ സ്കോറുകളെ അപേക്ഷിച്ച് ഇത് നിങ്ങളുടെ വ്യക്തിഗത വായ്പാ അംഗീകാരത്തിനുള്ള സാധ്യത ഉയർത്തുന്നു. അതിനാൽ 720 നിങ്ങളുടെ വായ്പാ പ്രതീക്ഷകളെ നിരാശപ്പെടുത്തുന്നില്ല.
കുറഞ്ഞ ഇൻഷുറൻസ് ചെലവുകൾ: ഇൻഷുറൻസ് പ്രീമിയവും ക്രെഡിറ്റ് സ്കോറും തമ്മിൽ ബന്ധമുണ്ട്. കാരണം പ്രീമിയങ്ങൾ നിർണ്ണയിക്കുമ്പോൾ ഇൻഷുറർമാർ പലപ്പോഴും ക്രെഡിറ്റ് സ്കോറുകളെ പരിഗണിക്കുന്നുണ്ട്. ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ ഇൻഷുറൻസ് പ്രീമിയങ്ങളും അനുബന്ധ ചെലവുകളും കുറയ്ക്കുന്നതിന് കാരണമാകും. ഇത് നിങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കുകയും സാമ്പത്തിക ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
പെട്ടെന്ന് തന്നെ ലോൺ പ്രോസസ്സ് ചെയ്യും: വായ്പ പെട്ടെന്ന് തന്നെ അംഗീകരിക്കണമെന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം. 720 എന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ വായ്പാ അംഗീകാരിക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കും. നല്ല ക്രെഡിറ്റ് സ്കോറുള്ളവർ കുറഞ്ഞ അപകടസാധ്യതയുള്ളവരാണ്. അതിനാൽ ഇത് പലപ്പോഴും വേഗത്തിലുള്ള ലോൺ അംഗീകാരങ്ങൾക്കും വിതരണങ്ങൾക്കും കാരണമാകുന്നു. പെട്ടെന്നുള്ള ആവശ്യങ്ങൾ വരുമ്പോൾ അവ സമയത്ത് തന്നെ പൂർത്തീകരിക്കാൻ സാധിക്കുന്നു. ഉദാഹരണത്തിന് ചികിത്സകൾ, ശസ്ത്രക്രിയകൾ, വീട് നിർമ്മാണം, വീട് പുനരുദ്ധാരണം പോലുള്ള അപ്രതീക്ഷിത ചെലവുകൾക്ക് ഈ ക്രെഡിറ്റ് സ്കോർ നേട്ടം പ്രയോജനകരമാവും.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ ശരിയായി കൈകാര്യം ചെയ്യാം?
ഉയർന്ന ക്രെഡിറ്റ് സ്കോർ നേടുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ ആ ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് സ്ഥിരമായ സാമ്പത്തിക അച്ചടക്കം ആവശ്യമാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എപ്പോഴും മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റ് പ്രൊഫൈൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്.
സമയബന്ധിതമായ പേയ്‌മെന്റുകൾ നടത്തുക, നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം 30 ശതമാനത്തിൽ താഴെയായി നിലനിർത്തുക, തെറ്റുകൾ സംഭവിക്കാതിരിക്കാൻ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിക്കുക എന്നീ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യണം. ഇവിടെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഇഷ്യൂവർ നിങ്ങൾക്ക് 1 ലക്ഷം രൂപ ക്രെഡിറ്റ് പരിധി അനുവദിച്ചാൽ അതിൻ്റെ ഉപയോഗ പരിധി ഒരിക്കലും 30,000 രൂപയിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം 30 ശതമാനത്തിൽ താഴെയായി നിലനിർത്തുന്നത് ശക്തമായ ക്രെഡിറ്റ് സ്കോർ നിലനിർത്താൻ സഹായിക്കും.
ക്രെഡിറ്റ് സ്കോറിംഗിലെ ഭാവി ട്രെൻഡുകൾ അറിയാം..
2025 ജനുവരി മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദ്വൈമാസ ക്രെഡിറ്റ് റിപ്പോർട്ട് അപ്‌ഡേറ്റുകൾ നിർബന്ധമാക്കി. ഇത് വായ്പക്കാർക്ക് അവരുടെ ക്രെഡിറ്റ് യോഗ്യതയെക്കുറിച്ച് കൂടുതൽ കൃത്യവും സമയബന്ധിതവുമായ പരിശോധനകൾക്ക് വഴിയൊരുക്കും. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക ആസൂത്രണം ഉചിതവും മികച്ചതുമാക്കുന്നു.
ഉപഭോക്താക്കളെ കുറിച്ചുള്ള വായ്പാദാതാക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനാണ് ഈ പുതിയ മാറ്റം ലക്ഷ്യമിടുന്നത്. 720 എന്ന ക്രെഡിറ്റ് സ്കോർ ഇന്ത്യൻ വായ്പക്കാർക്ക് ഗുണകരമായ നേട്ടങ്ങൾ നൽകുന്നു.
ക്രെഡിറ്റ് സ്കോർ പരിശോധിക്കേണ്ടത് ഏതെല്ലാം സാഹചര്യങ്ങളിലാണ്?
- പുതിയ വായ്പ, ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് നല്ലതാണ്. നിലവിലെ സ്റ്റാറ്റസ് അറിയാൻ സഹായിക്കും.
- വായ്പ അടച്ചു തീർത്താൽ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കണം. സ്കോർ ഉയർന്നോ ഇല്ലയോ എന്ന് തിരിച്ചറിയുക.
- ഒരു പക്ഷേ നിങ്ങളുടെ പേരിൽ സാമ്പത്തികമായി എന്തെങ്കിലും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന സംശയങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ക്രെഡിറ്റ് റിപ്പോർട്ടും ക്രെഡിറ്റ് സ്കോറും പരിശോധിക്കണം. തട്ടിപ്പുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ നടപടി എടുക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്താം, ട്രെയിൻ കിട്ടില്ലേ എന്ന പേടി വേണ്ട, ഈ ട്രെയിൻ പിടിച്ചിങ്ങ് പോര്...

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

ബംപര്‍ നേട്ടം തരുന്ന ഓഹരികള്‍ ഇതാ- ഉയര്‍ന്ന ആദായം കീശയിലാക്കാം, കാത്തിരിക്കേണ്ടത് 12 മാസം മാത്രം

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ



Click it and Unblock the Notifications