2021 ജനുവരി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 4 ശതമാനം ക്ഷാമബത്ത (ഡിഎ) കുടിശ്ശിക പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കൂടാതെ 2021 ജൂലൈ മുതല്‍ ജീവനക്കാരുടെ ക്ഷാമബത്തയും പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആനന്ദലബ്ധിക്കിനിയെന്ത് വേണം എന്ന അവസ്ഥയിലാണ് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍. സന്തോഷത്തിന്റെ കൊടുമുടിയിലാണവരിപ്പോള്. കാരണം വേറൊന്നുമല്ല, വരും മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീനവക്കാരുടെ കൈകളിലെത്താന്‍ പോകുന്ന ഇരട്ടി വരുമാനം തന്നെ.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 ജനുവരി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 4 ശതമാനം ക്ഷാമബത്ത (ഡിഎ) കുടിശ്ശിക പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കൂടാതെ 2021 ജൂലൈ മുതല്‍ ജീവനക്കാരുടെ ക്ഷാമബത്തയും പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 2021 ജൂണ്‍ വരെയുള്ള ക്ഷാമബത്ത കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.

ഏഴാം ശമ്പളക്കമ്മീഷന്റെ വേതന ചട്ടങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പുതുക്കുമ്പോള്‍ അവരുടെ പ്രതിമാസ ശമ്പളത്തില്‍ മാത്രമല്ല വര്‍ധനവുണ്ടാവുക, ഒപ്പം പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പാസ്ബുക്കിലെ മിച്ച തുകയിലും വേഗത്തിലുള്ള വര്‍ധനവുണ്ടാകും. നിലവില്‍ 17 ശതമാനം മാത്രമുള്ള ക്ഷാമബത്ത 28 ശതമാനത്തിലേക്ക് ഉയര്‍ന്നതുകാരണം പ്രതിമാസ പിഎഫ് വിഹിതത്തിലേക്കുള്ള തുകയുടെ അളവിലും വര്‍ധനവുണ്ടാകുന്നതാണ് പിഎഫ് മിച്ച തുകയും ഉയരുവാനുള്ള കാരണം.
അടിസ്ഥാന ശമ്പളത്തിനൊപ്പം ക്ഷാമബത്തയും ചേര്‍ത്തുള്ള തുക അടിസ്ഥാനമാക്കിയാണ് പിഎഫ് വിഹിതം കണക്കാക്കുന്നത്. പിഎഫ് വിഹിതത്തിലുണ്ടാകുന്ന വളര്‍ച്ച എന്നാല്‍ തീര്‍ച്ചയായും കൂടുതല്‍ നിക്ഷേപം, ഭാവിയില്‍ കൂടുതല്‍ വരുമാനം. അപ്പോള്‍ തുടക്കത്തില്‍ പറഞ്ഞ പോലെ
ആനന്ദലബ്ധിക്കിനിയെന്ത് വേണമെന്ന് തന്നെ.....?
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications