കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം. ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധിപ്പിച്ചു. ഇത്തവണ ക്ഷാമബത്തയും (ഡിഎ), ക്ഷാമാശ്വാസവും (ഡിആർ) 3 ശതമാനമായിട്ടാണ് വർദ്ധിപ്പിച്ചത്. ഈ വർദ്ധനവോടെ ക്ഷാമബത്ത 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയർന്നു. നിലവിൽ ഏഴാം ശമ്പള കമ്മീഷൻ്റെ കീഴിലാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ 2026 ജനുവരിയിൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ശമ്പളത്തിൽ വീണ്ടും വർദ്ധനവ് പ്രതീക്ഷിക്കാം. 2025 മാർച്ചിലായിരുന്നു അവസാനമായി ക്ഷാമബത്ത വർദ്ധിപ്പിച്ചത്. അന്ന് 2 ശതമാനമായിരുന്നു വർദ്ധനവ്.
ശമ്പള ഘടനയിലെ മാറ്റം എന്തായിരിക്കും?
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. അടിസ്ഥാന പെൻഷൻ 9,000 രൂപയും. ഇപ്പോൾ 3 ശതമാനം ക്ഷാമബത്ത ഉയർന്നതോടെ മൊത്തം ക്ഷാമബത്ത 58 ശതമാനമായി. ഈ അടിസ്ഥാന ശമ്പളത്തിൽ 3 ശതമാനം ഡിഎ വർദ്ധിക്കുമ്പോൾ 540 രൂപ കൂടെ വർദ്ധിക്കും. അതായത് ക്ഷാമബത്ത മൊത്തം 58 ശതമാനമാവുമ്പോൾ ആകെ കുറഞ്ഞ ശമ്പളം 28,440 രൂപയായി ഉയരും.
അതുപോലെ ക്ഷാമാശ്വാസം 3 ശതമാനം വർദ്ധിക്കുമ്പോൾ 9,000 രൂപ മിനിമം അടിസ്ഥാന പെൻഷനിൽ 270 രൂപയാണ് വർദ്ധിപ്പിക്കുന്നത്. അതായത് മൊത്തം 58 ശതമാനമാണ് ക്ഷാമാശ്വാസം. അത് അടിസ്ഥാന പെൻഷൻ തുക 14,220 രൂപയായി ഉയരുന്നു.

എട്ടാം ശമ്പള കമ്മീഷൻ ഉടൻ പ്രതീക്ഷിക്കാമോ?
എട്ടാം ശമ്പള കമ്മീഷന് അംഗീകാരം നൽകിയെങ്കിലും ഔദ്യോഗിക വിജ്ഞാപനം ഇനിയും വന്നിട്ടില്ല. മാത്രമല്ല, പുതിയ ശമ്പള കമ്മീഷന്റെ അംഗങ്ങളെയും ചെയർമാനെയും സർക്കാർ തീരുമാനമാക്കിയിട്ടില്ല.
എട്ടാം ശമ്പള കമ്മീഷന്റെ ഫിറ്റ്മെന്റ് ഘടകം
എട്ടാം ശമ്പള കമ്മീഷൻ പ്രകാരം 1.8 നും 2.86 നും ഇടയിലുള്ള ഒരു ഫിറ്റ്മെന്റ് ഘടകമായിരിക്കും അംഗീകരിക്കുന്നത്. പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോൾ, അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ക്ഷാമബത്തയായി ഉയരുന്നത്. അങ്ങനെയെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആകെ അടിസ്ഥാന ശമ്പളം 28,800 രൂപയായിരിക്കും.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫിറ്റ്മെൻ്റ് ഫാക്ടർ. ശമ്പള വർദ്ധനവ് എത്രമാത്രം ഉണ്ടാകുമെന്ന് തീരുമാനിക്കുന്നതിൽ ഇതിന് നിർണ്ണായക പങ്കുണ്ട്.
1.8 ഫിറ്റ്മെന്റിൽ: നിലവിലെ അടിസ്ഥാന ശമ്പളത്തിൽ താരതമ്യേന ചെറിയ വർദ്ധനവ് ഉണ്ടാക്കും. ഇത് 32,400 രൂപയായി ഉയരും.
2.86 ഫിറ്റ്മെന്റ്: നിലവിലെ ശമ്പളത്തിൽ നിന്ന് വലിയ കുതിച്ചുചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതായത് ശമ്പളം 51,480 രൂപയായി ഉയരും.
എങ്കിലും ഈ ക്ഷാമബത്ത ഒഴിവാക്കിയാൽ, 1.8 എന്ന ഫിറ്റ്മെന്റ് ഫാക്ടറിലെ വർദ്ധനവ് 80 ശതമാനവും 2.86 ഫിറ്റ്മെന്റ് ഫാക്ടറിലെ വർദ്ധനവ് 186 ശതമാനവുമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഫിറ്റ്മെൻ്റ് ഫാക്ടർ എത്രയാണോ, അതിനനുസരിച്ചായിരിക്കും ശമ്പളത്തിൽ ഉണ്ടാകുന്ന യഥാർത്ഥ വർദ്ധനവ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications