2024നോട് വിട പറയാൻ ഇനി വെറും 3 ദിവസം മാത്രം ബാക്കി. സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിച്ച വർഷമാണ് കടന്ന് പോവുന്നത്. 2025ൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതുവർഷത്തിൽ നിങ്ങളുടെ സാമ്പത്തിക നില ഉയർത്താൻ പ്ലാനുണ്ടോ? സാമ്പത്തികമായി വളരാൻ നിങ്ങൾക്കും ആഗ്രഹമില്ലേ..? 2025ൽ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ സാധിക്കുന്ന ഈ തീരുമാനങ്ങൾ സ്വീകരിക്കൂ....
കൃത്യമായി സമ്പാദ്യ ശീലം ആരംഭിച്ചാൽ നിങ്ങൾക്കുമാവാം കോടീശ്വരൻ. എന്നാൽ ഓരോ നിക്ഷേപത്തിനും ശരിയായ പ്ലാനിംഗ് വേണം. നിങ്ങളുടെ ചിലവ് തുകയെ കുറിച്ച് വരവ് തുകയെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. നമുക്ക് ചുറ്റും ഒട്ടനവധി നിക്ഷേപ പദ്ധതികളുണ്ട്. എന്നാൽ നിക്ഷേപത്തേക്കാൾ അധികം നേട്ടം എങ്ങനെ ഉറപ്പാക്കാം? നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഇതെല്ലാം സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ട കാര്യങ്ങളാണ്.
1. ബജറ്റ് ക്രമീകരിക്കുക
സാമ്പത്തിക വിഷയത്തിൽ ഒരു കൃത്യത ഉണ്ടായിരിക്കണം. അതിനായി ഒരു ബജറ്റ് തയ്യാറാക്കി വെക്കുക. 50% ചിലവുകൾ അവശ്യ വസ്തുക്കൾക്ക് വേണ്ടിയും, 30% മറ്റു ചെലവുകളിലേക്കും, 20% സമ്പാദ്യത്തിലേക്കും മാറ്റി വെക്കുക. 50-30-20 എന്ന ഫോർമാറ്റിലാണ് ബജറ്റ് തയ്യാറാക്കേണ്ടത്. നിങ്ങളുടെ ചിലവുകൾ അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാതെ ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നതിന് ബഡ്ജറ്റിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക. ഇതിലൂടെ നിങ്ങളുടെ ചെലവുകൾ ട്രാക്കുചെയ്ത് അവശ്യവും അല്ലാത്തതുമായ ചെലവുകൾ തിരിച്ചറിയുക.
2. നിക്ഷേപ തന്ത്രങ്ങൾ....
ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി റിസ്ക് കുറഞ്ഞ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക. ഇക്വിറ്റികൾ, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ , അല്ലെങ്കിൽ എൻ.പി.എസ് പോലുള്ള റിട്ടയർമെൻ്റ് ഫണ്ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നല്ലതാണ്.
3. എമർജൻസി ഫണ്ട്..
സാമ്പത്തിക പ്രശ്നങ്ങൾ അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. പെട്ടെന്ന് പണം കൈവശമില്ലാത്ത ഘട്ടത്തിൽ ആളുകൾ വായ്പകൾ എടുക്കേണ്ടി വരും. അവ അധിക ചിലവുകളിലേക്ക് നയിക്കുന്നു. എന്നാൽ ഒരു എമർജൻസി ഫണ്ട് എന്ന നിലയിൽ നിശ്ചിത തുക ആറ് മുതൽ പന്ത്രണ്ട് മാസത്തേക്ക് ഒരു സേവിംഗ്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കുക. ഇതിലൂടെ അപ്രതീക്ഷിത ആവശ്യങ്ങൾ പരിഹരിക്കാം.

4. വായ്പകൾ കൃത്യമായി തിരിച്ചടക്കുക
നിങ്ങളുടെ വായ്പകൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, വ്യക്തിഗത കടങ്ങൾ എന്നിവ തിരിച്ചടക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൃത്യമായ തിരിച്ചടവുകൾ നിങ്ങളുടെ ബാധ്യത കുറക്കുന്നു.
5. സാമ്പത്തിക ആസൂത്രണം
പെട്ടെന്ന് നിക്ഷേപിക്കുന്നതും, ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതുമായ നിക്ഷേപങ്ങളിൽ നിന്നും രക്ഷ നേടുക. അത്തരം നിക്ഷേപങ്ങൾ നിങ്ങൾക്ക് അമിതമായ സാമ്പത്തിക നഷ്ടം വരുത്തിയേക്കാം.
6. നികുതി ഭാരം കുറക്കുന്നതിനെ കുറച്ച് അറിയുക
നിങ്ങളുടെ നികുതി ബാധ്യതകൾ കുറയ്ക്കുന്നതിനു വേണ്ടി ഒരു ടാക്സ് പ്രൊഫഷണലുമായി ബന്ധപ്പെടുക. ഇത് സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സഹായിക്കും.
7. ഇൻഷുറൻസ്
സാമ്പത്തിക സുരക്ഷയിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇൻഷുറസ് പോളിസികൾ ചേരുന്നത് നല്ലതാണ്. ഇത് അധിക സാമ്പത്തിക ചിലവുകൾ കുറക്കാൻ സഹായിക്കുന്നു.
8. ജീവിത ശൈലികളിൽ മാറ്റം വരുത്തുക...
ജീവിതശൈലിയിൽ മാറ്റം വരുത്തുക. അനാവശ്യ ചിലവുകൾ ഒഴിവാക്കി സമ്പാദ്യത്തിന് മുൻഗണന നൽകുക. ഇത് നിങ്ങളുടെ സമ്പത്ത് വളർത്താൻ സഹായിക്കും.
ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ 2025ൽ നിങ്ങൾക്കും സാമ്പത്തികമായി മുന്നേറാം. നിക്ഷേപത്തെ കുറിച്ചും നിക്ഷേപിക്കുന്ന രീതിയെ കുറിച്ചും സമ്പത്ത് വളർത്തുന്നതിനെ കുറിച്ചും ബോധവാൻമാരാകൂ....
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി

ആർബിഐ പണനയം: നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ അതോ ലാഭമോ?

നിക്ഷേപ പദ്ധതികൾ: പോസ്റ്റ് ഓഫീസ്, എൽഐസി, കെഎസ്എഫ്ഇ - ഏതാണ് ലാഭകരം?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

റിപ്പോ നിരക്ക് മാറ്റമില്ലാതെ; വായ്പക്കാർക്ക് ഇനി ആശ്വാസകാലം?

സ്വർണവില കുതിക്കുമ്പോൾ നിക്ഷേപകർക്ക് നഷ്ടം വരാതെ സൂക്ഷിക്കാം

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications