8ാം ശമ്പള കമ്മീഷന് പ്രകാരമുള്ള കുടിശ്ശികകള്‍ (Arrears) സംബന്ധിച്ച അവ്യക്തത തുടരുന്നു. 2025 നവംബറിലാണ് എട്ടാം ശമ്പളക്കമ്മീഷന് നിലവില്‍ വന്നത്.

കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍, റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി അവര്‍ക്ക് 18 മാസം അനുവദിച്ചു.
ശമ്പള വര്‍ദ്ധനവ്, ശമ്പള ഘടന പരിഷ്ക്കരണം, ഡിയര്‍നെസ് അലവന്‍സ് (ഡിഎ) ,പെന്ഷന് ഫോര്‍മുല സംബന്ധിച്ച ശുപാര്‍ശകള്‍ മെയ് 27 ഓടെയാണ് കമ്മീഷന് സമര്‍പ്പിക്കുക. എന്നാല്‍ ഇത് എന്ന് നടപ്പാകുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്ക്കുന്നു.
പഴയ ശമ്പള കമ്മീഷന് മാതൃക പിന്തുടര്ന്ന് 2026 ജനുവരി 1 മുതല്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നേയ്ക്കാം.
അങ്ങിനെയെങ്കില്‍ ആ തീയതി തൊട്ടുള്ള കുടിശ്ശികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും വിരമിച്ച ഉദ്യോഗസ്ഥരും അര്‍ഹരാകും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാക്കുകയാണ് ഏവരും.
8ാം ശമ്പള കമ്മീഷന്
2016 ല്‍ നിലവില്‍ വന്ന, ഏഴാം ശമ്പളക്കമ്മീഷന് ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള
ശമ്പളവും പെന്‍ഷനുമാണ് നിലവില്‍ ലഭ്യമാകുന്നത്. 8ാം ശമ്പള കമ്മീഷന് ഇവ പുതുക്കി നിശ്ചയിക്കും.
8-ാം ശമ്പളക്കമ്മീഷന് പുതുക്കി നിശ്ചയിക്കുന്നവ:
ശമ്പള സ്കെയില്‍ (Pay Scale)
അടിസ്ഥാന ശമ്പളം (Basic Pay)
ഡിഎ (Dearness Allowance - വിലക്കയറ്റ ബത്ത)
പെന്ഷന്
മറ്റു ബത്തകള്‍
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബൊണാന്‍സ
8ാം ശമ്പള കമ്മീഷന് 2026 ജനുവരി 1 മുതല്‍ ബാധകമാകുകയും നടപ്പാക്കുന്നത് 2027 മധ്യത്തിലാകുകയും ചെയ്താല്‍ ഈ കാലയളവില്‍ ലഭിക്കാതെ പോയ ശമ്പളം, സര്‍ക്കാര്‍ പിന്നീട് ഒറ്റത്തവണയായി തീര്‍പ്പാക്കും.
അടിസ്ഥാന ശമ്പളത്തിലും ഡിയര്‍നെസ് അലവന്സിലുമുള്ള (ഡിഎ) വ്യത്യാസമാണ് കുടിശ്ശികയിലുള്പ്പെടുക.വീട്ടുവാടക അലവന്‍സ്, ഗതാഗത അലവന്‍സ് ഉള്‍പ്പെട്ടേക്കില്ല. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാണ്.
8ാം സിപിസി വെബ്സൈറ്റ്
കേന്ദ്ര സര്‍ക്കാര്‍ 8ാം ശമ്പള കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ് വിലാസം: https://8cpc.gov.in/
ഇതുവഴി മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൈമാറാം.
അഭിപ്രായങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 മാര്‍ച്ച് 16, തിങ്കളാഴ്ച.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ എന്ത് പ്രതീക്ഷിക്കണം?
8ാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ശമ്പള വര്‍ധനയുടെ ശതമാനം, പെന്ഷന് മാറ്റങ്ങള്‍, ബത്തകളിലെ പരിഷ്കാരങ്ങള്‍ എന്നിവ വ്യക്തമാകുകയുള്ളൂ.
അതിന് 18 മാസം സമയമുണ്ട്.
അതേസമയം ശമ്പളപരിഷ്ക്കരണം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നേയ്ക്കാം. അതുകൊണ്ടുതന്നെ ഈ ദിവസം തൊട്ടുള്ള കുടിശ്ശികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ അര്‍ഹരാകും.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
