എട്ടാം ശമ്പള കമ്മീഷൻ്റെ ഫിറ്റ്മെൻ്റ് ഫാക്ടറിനെ കുറിച്ചുള്ള ആശങ്കകൾ നിരന്തരമായി തുടരുന്നു. ഇത്തവണ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം? കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇത്തവണ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് 13% ആയിരിക്കുമെന്ന് പറയുന്നു. ഇത് ഏഴാം ശമ്പള കമ്മീഷനുമായി അപേക്ഷിച്ച് വളരെ കുറവായിരിക്കും.
പുതിയ ഫിറ്റ്മെൻ്റ് ഫാക്ടർ
കമ്മീഷൻ ശുപാർശ ചെയ്യുന്ന ഫിറ്റ്മെന്റ് ഫാക്ടർ "1.8" ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുന്ന 2.57 ഫിറ്റ്മെന്റ് ഫാക്ടറിനേക്കാൾ ഇത് ഏകദേശം 30% കുറവായിരിക്കും. 1.8 എന്ന പുതിയ ഫിറ്റ്മെന്റ് ഫാക്ടർ നിലവിലുള്ള അടിസ്ഥാന ശമ്പളം 180% വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.
1.8 ഫിറ്റ്മെന്റ് ഫാക്ടർ: ശമ്പളം എങ്ങനെ ഉയരും?
നിലവിലെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എന്നാൽ 1.8 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ വരുന്നതോടെ അടിസ്ഥാന ശമ്പളം ഏകദേശം 32,000 രൂപയായി ഉയരും. പക്ഷേ, നിലവിലെ അടിസ്ഥാന ശമ്പളത്തിൽ ചേർക്കുന്ന ഡിഎയും മറ്റ് അലവൻസുകളും കണക്കിലെടുക്കുമ്പോൾ, യഥാർത്ഥ ശമ്പളം ഏകദേശം 13 ശതമാനമായി കുറയും. നിലവിലെ അടിസ്ഥാന ശമ്പളത്തിൽ 18,000 രൂപക്ക് പുറമെ നിലവിൽ 9,900 രൂപ ഡിഎയും നൽകുന്നുണ്ട്.

നിലവിൽ അടിസ്ഥാന ശമ്പളം 50,000 രൂപയാണെങ്കിൽ, അത് 90,000 രൂപയായി ഉയർന്നേക്കാം. എന്നിരുന്നാലും, നിലവിൽ 50,000 രൂപ ശമ്പളത്തിൽ 27,500 രൂപ ഡിഎ കൂടി ചേർന്നാൽ 77,500 രൂപയായി മാറുന്നു. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോഴേക്കും ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 60% കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എട്ടാം ശമ്പള കമ്മീഷൻ
ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ 10 വർഷത്തിലൊരിക്കൽ ശമ്പള കമ്മീഷനുകൾ രൂപീകരിക്കുന്നു. 2014ലാണ് ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയത്. എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരിയിൽ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് 2.4 ലക്ഷം മുതൽ 3.4 ലക്ഷം കോടി രൂപയുടെ വരെ ബാധ്യത വരുത്തിവയ്ക്കുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പറയുന്നു.
"ഏഴാം ശമ്പള കമ്മീഷനിൽ സംഭവിച്ചതു പോലെ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ 3.3 ദശലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരെ നേരിട്ട് ബാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എട്ടാം ശമ്പള കമ്മീഷൻ്റെ ആനുകൂല്യത്തിന്റെ ഭൂരിഭാഗവും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏകദേശം 90% ഗ്രേഡ് സിയിലെ ജീവനക്കാർക്കായിരിക്കും, കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് കൂട്ടിച്ചേർത്തു.
ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ എട്ടാം ശമ്പള കമ്മീഷന് 2026 ജനുവരി മുതൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമോ എന്നത് സംശയകരമായ കാര്യമാണ്. കഴിഞ്ഞ കമ്മീഷൻ രൂപീകരിക്കാൻ ഏകദേശം 18 മുതൽ 24 മാസം വരെ എടുത്തിരുന്നു. അതിനാൽ ഇതിനും സമയം എടുക്കാൻ സാധ്യത കൂടുതലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
