കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ ഉടൻ എത്തും. 2026 ജനുവരിയോടെ കമ്മീഷൻ രൂപികരിക്കുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്. പുതിയ കമ്മീഷൻ എത്തുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിക്കും. ഇതോടെ നിലവിലെ ഈ പണപ്പെരുപ്പത്തെ ഒരുപരിധി വരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എട്ടാം ശമ്പള കമ്മീഷന്റെ ആനുകൂല്യം ആർക്കെല്ലാം ലഭിക്കും?
പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനു പുറമേ, പ്രതിരോധ മേഖലയിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെ 65 ലക്ഷത്തോളം കേന്ദ്ര സർക്കാർ പെൻഷൻകാർക്കും നേട്ടം ഉറപ്പാക്കാം.
ശമ്പള വർദ്ധനവ് എത്രയായിരിക്കും?
എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർദ്ധനവിനെ കുറിച്ച് ഔദ്യേഗിക കണക്കുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഫിറ്റ്മെന്റ് ഘടകം ഉൾപ്പെടെ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബിസിനസ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം, കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 51,480 രൂപയായി ഉയർത്താൻ സാധ്യതയുണ്ട്.സസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം 30-34 ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആംബിറ്റ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് പറയുന്നു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ പുതിയ ശമ്പള ഘടന എങ്ങനെ കണക്കാക്കും
അടിസ്ഥാന ശമ്പളം: ശമ്പളത്തിന്റെ ഫിക്സഡ് കോർ കോമ്പണൻ്റ്, ജീവനക്കാരന്റെ ശമ്പള നിലവാരം, അവരുടെ റോളും സീനിയോറിറ്റിയും എന്നിവയെല്ലാമാണ് അടിസ്ഥാന ശമ്പളത്തുക തീരുമാനിക്കുന്നത്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം അവരുടെ മൊത്തം വരുമാനത്തിന്റെ 51.5 ശതമാനമാണ്.
ക്ഷാമബത്ത (ഡിഎ): പണപ്പെരുപ്പ പ്രതിസന്ധി ഇല്ലാതാക്കുന്നതിനും മാറ്റുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അടിസ്ഥാന ശമ്പളത്തിന്റെ ഒരു ശതമാനമാണിത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കി, ഡിഎ നിരക്കുകൾ വർഷത്തിൽ രണ്ടു തവണ പരിഷ്കരിക്കുന്നു.
ഉദാഹരണത്തിന്, അടിസ്ഥാന ശമ്പളം 18,000 രൂപയും നിലവിലെ ഡിഎ നിരക്ക് 50 ശതമാനവുമാണെങ്കിൽ ക്ഷാമബത്ത 18,000 രൂപയുടെ 50 ശതമാനമായ 9,000 രൂപയായിരിക്കും. ഈ 9,000 രൂപ അടിസ്ഥാന ശമ്പളത്തിൽ ചേർക്കുന്നു. ഇത്തരത്തിൽ ഡിഎ നിരക്ക് ശമ്പളത്തിലേക്ക് ചേർക്കുമ്പോൾ നിങ്ങളുടെ ശമ്പളവും വർദ്ധിക്കുന്നു.
വീട്ടുവാടക അലവൻസ് (HRA): വീട്ടു വാടകക്കുള്ള ചെലവുകൾ അടിസ്ഥാന ശമ്പളത്തിന്റെ ഒരു ഭാഗമാണ്. ഇത് മൊത്തം വരുമാനത്തിന്റെ ഏകദേശം 15.4 ശതമാനമാണ്.
ഗതാഗത അലവൻസ് (TA): ശമ്പള നിലവാരത്തെയും നഗരത്തെയും അടിസ്ഥാനമാക്കി യാത്രാ ചെലവുകൾ ഉൾക്കൊള്ളുന്ന ഒരു നിശ്ചിത തുകയാണിത്. ഇത് മൊത്തം വരുമാനത്തിന്റെ ഏകദേശം 2.2 ശതമാനമായിരിക്കും.
ഏഴാം ശമ്പള കമ്മീഷൻ
ഏഴാം ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഘടകം 2.57 ശതമാനമായിരുന്നു. അതിനാൽ അടിസ്ഥാന ശമ്പളം 18,000 രൂപയായി മാറ്റി. ഇത് ലെവൽ 1, ലെവൽ, 2, ലെവൽ 3 എന്നിങ്ങനെ ജോലിയിൽ വ്യത്യാസം വരുന്നതിന് അനുസരിച്ച് 2,50,000 രൂപ വരെ ഉയരാം. എന്നാൽ പെൻഷൻകാർക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ തുക 9,000 രൂപയാണ്. ഇതിൻ്റെ പരമാവധി പരിധി ശമ്പളത്തിന്റെ 50% ആണ്. അതായത് പ്രതിമാസം ഏകദേശം 1,25,000 രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ട്.
കേന്ദ്ര സർക്കാർ സാധാരണയായി 10 വർഷത്തിലൊരിക്കലാണ് ഒരു പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. 1946 മുതൽ സർക്കാർ ഏഴ് ശമ്പള കമ്മീഷനുകൾ രൂപീകരിച്ചു. പണപ്പെരുപ്പം , സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വരുമാനത്തിലെ വ്യത്യാസം തുടങ്ങിയ നിരവധി ഘടകങ്ങളാണ് കമ്മീഷൻ പരിഗണിക്കുന്നത്. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് ഓരോ കമ്മീഷനും എത്തുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications