എട്ടാം ശമ്പളക്കമ്മീഷന്, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പെന്ഷന്പറ്റിയവരില് നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. വിലക്കയറ്റം, ജീവിത ചെലവിന് പെന്ഷന് തികയുന്നുണ്ടോ, ഒരേ തൊഴിലിന് വ്യത്യസ്ഥ വേതനമാണോ ലഭിക്കുന്നത്, പ്രമോഷന് ലഭ്യമാകുന്നുണ്ടോ തുടങ്ങിയവ സംബന്ധിച്ച നിജസ്ഥിതി അറിയുകയാണ് ലക്ഷ്യം.

ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് കമ്മീഷന്, ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാറിന് കൈമാറുക.
പത്തുവര്ഷത്തിലൊരിക്കല് നിലവില്‍ വരുന്ന കമ്മീഷന് അതുകൊണ്ടുതന്നെ അടിസ്ഥാന ശമ്പള വര്‍ദ്ധനയ്ക്കായി ഒരു ദശാബ്ദത്തെ ജീവിത ചെലവ് പരിഗണിക്കും..
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട വിധം:
-8cpc.gov.in
- innovateindia.mygov.in
പ്ലാറ്റ്ഫോമുകള് വഴി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.
എഴുതിതയ്യാറാക്കിയവയോ, ഇമെയില്‍ വഴിയോ, പിഡിഎഫ് വഴിയോ ഉള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കില്ല.
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് പോര്‍ട്ടലിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വായിക്കണം.
പുതുക്കിയ ശമ്പള സ്ക്കെയ്ലില് കുറഞ്ഞ വര്‍ദ്ധനവ് ചുരുങ്ങിയത് 60 ശതമാനമാകുമെന്ന കണക്കുകൂട്ടലിലാണ് ജീവനക്കാര്‍. പെന്‍ഷനിലും സമാന വര്‍ദ്ധനവ് പ്രകടമായേക്കാം. 60 ശതമാനത്തില്‍ കൂടുകയല്ലാതെ അടിസ്ഥാന ശമ്പളത്തിലെ വര്‍ദ്ധനവ് ആ പരിധിയില്‍ കുറയാന്‍ സാധ്യതയില്ല. കോവിഡ് സമയത്ത് ചില വര്‍ദ്ധനവുകള്‍ മരവിപ്പിക്കപ്പെട്ടതും പുതിയ ശമ്പളകമ്മീഷന് നിലവില്‍ വരാന്‍ വൈകിയതും പരിഗണിച്ചാണിത്.
മാത്രല്ല, ശമ്പളക്കമ്മീഷന് വരുത്തുന്ന വര്‍ദ്ധനവ് പ്രാബല്യത്തിലാകുക 2 വര്‍ഷങ്ങള്‍ക്ക് ശേഷമാകും. അതുകൊണ്ടുതന്നെ അടിസ്ഥാന ശമ്പളത്തിലെ വര്‍ദ്ധനവ് 80-90 ശതമാനം വരെയാകാനും സാധ്യതയുണ്ട്. മുന്‍കാല ശമ്പള കമ്മീഷനുകള്‍ ഇത്തരത്തില്‍ വന്‍ വര്‍ദ്ധനവ് നടത്തിയത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന് ഏഴാം ശമ്പളക്കമ്മീഷന് ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയാക്കി.
ജനുവരി 1, 2026 മുതലാണ് എട്ടാം ശമ്പളകമ്മീഷന്റെ കാലാവധി ആരംഭിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
