കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ടതാണ്. എന്നാണ് ഇത് പ്രാബല്യത്തിൽ വരുന്നതെന്ന ചർച്ചകൾ കഴിഞ്ഞ കുറച്ച് നാളുകളായി നടന്നു കൊണ്ടിരിക്കുന്നു. എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും, പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു സുപ്രധാന വിശദീകരണമാണ് ഇപ്പോൾ കേന്ദ്ര ധനകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി DA, DR എന്നിവ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വെറും അഭ്യൂഹങ്ങൾ മാത്രമാണ്.
അതായത് ഡിഎ, ഡിആർ എന്നിവ ലയിപ്പിക്കുന്നത് സംബന്ധിച്ച് നിലവിൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചിരുന്നു. എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ ശമ്പള, പെൻഷൻ ഘടനയിലെ മാറ്റങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.
ഡിഎ ലയനവും പെൻഷൻ പരിഷ്കരണവും
ക്ഷാമബത്ത (DA), ക്ഷാമാശ്വാസം (DR) എന്നിവയുടെ ലയനം സംബന്ധിച്ച ചർച്ച ഏകദേശം ഒരു പതിറ്റാണ്ടായി നടക്കുന്നു. 2016 ൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയതിനു ശേഷമാണ് ഈ ആഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഡിഎ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുന്നത് മെച്ചപ്പെട്ട പെൻഷൻ, മെച്ചപ്പെട്ട ഗ്രാറ്റുവിറ്റി എന്നിവയെല്ലാം ഉറപ്പാക്കുമെന്ന് ജീവനക്കാരുടെ സംഘടനകളും പെൻഷൻകാരുടെ സംഘടനകളും വാദിക്കുന്നു. പക്ഷേ പലതരത്തിലുള്ള പ്രതിസന്ധികളിലേക്ക് ഈ ലയനം നയിച്ചേക്കാം എന്ന കാരണത്താലാണ് സർക്കാർ ഈ നടപടി സ്വീകരിക്കാത്തത്.
ഓരോ ആറ് മാസത്തിലുമാണ് ഡിഎ പരിഷ്കരണം നടത്തുന്നത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ബ്യൂറോ പുറത്തിറക്കിയ ഉപഭോക്തൃ വില സൂചിക അനുസരിച്ചായിരിക്കും ഡിഎ, ഡിആർ എന്നിവയുടെ കണക്കുകൂട്ടൽ നടത്തുന്നത്.

2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ്റെ ആദ്യ ഘട്ടം നടപ്പിലാക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായി നിലനിൽക്കുന്നു. എന്നാൽ ഇനിയും ഇതുമായി ബന്ധപ്പെട്ട ശരിയായ വിശദീകരണം പുറത്തു വന്നിട്ടില്ല. കമ്മീഷൻ രൂപീകരിച്ച തീയതി മുതൽ 18 മാസത്തിനുള്ളിൽ ശുപാർശകൾ നൽകുമെന്നാണ് ധനകാര്യ സഹമന്ത്രി വ്യക്തമാക്കിയത്.
എട്ടാം ശമ്പള കമ്മീഷൻ ആർക്കെല്ലാം നേട്ടം നൽകും?
50 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69 ലക്ഷം പെൻഷൻകാർക്കും എട്ടാം ശമ്പള കമ്മീഷന്റെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഫിറ്റ്മെന്റ് ഘടകം ഏകദേശം 2.46 ആയിരിക്കാമെന്നും ഇത് ശരാശരി ശമ്പളം 30-40% വർദ്ധിപ്പിക്കുമെന്നും ജീവനക്കാരുടെ സംഘടനകൾ കണക്കാക്കുന്നു.
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ 17 മാസത്തിൽ താഴെ മാത്രം ശേഷിക്കെ, എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെയും അടിസ്ഥാന പെൻഷന്റെയും കുറഞ്ഞത് 20 ശതമാനമെങ്കിലും ഇടക്കാല ആശ്വാസം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയുടെ (NC JCM) സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ നിർദ്ദേശിക്കുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications