A Oneindia Venture

എട്ടാം ശമ്പള കമ്മീഷൻ: ദീപാവലിക്ക് സുപ്രധാന പ്രഖ്യാപനം ഉണ്ടാവുമോ? ശമ്പള വർദ്ധനവ് ആർക്കെല്ലാം?

എട്ടാം ശമ്പള കമ്മീഷനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും. പല തരത്തിലുള്ള ഊഹങ്ങളും പ്രതീക്ഷകളും ഉയർന്നു വരുന്നുണ്ടെങ്കിലും ഇനിയും ഒരു അന്തിമ തീരുമാനം എത്തിയിട്ടില്ല. 2026 ജനുവരി 1 മുതലാണ് എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത്. ഇതിനുമുമ്പ് രൂപീകരിച്ച എല്ലാ ശമ്പള കമ്മീഷൻ പൂർത്തിയാക്കാനും അവ നടപ്പിലാക്കാനും ഏകദേശം രണ്ടര വർഷമെടുത്തിട്ടുണ്ട്. എന്നാൽ ഇത്തവണ സർക്കാർ പുതിയ റെക്കോർഡ് സൃഷ്ടിക്കും.

2026 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരികയാണെങ്കിൽ ഇത്തവണ ഒരു വർഷത്തിൽ താഴെ കാലാവധിക്കുള്ളിൽ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നു എന്ന റെക്കോർഡ് സ്വന്തമാക്കാം. ഏകദേശം 100 ദിവസത്തോളമാണ് ഇനി അവശേഷിക്കുന്നത്. ശമ്പള കമ്മീഷൻ രൂപീകരിച്ച് ചെയർമാനെയും അം​ഗങ്ങളെയും നിയമിച്ചാൽ മാത്രമേ ജീവനക്കാരുടെ സംഘടനകളുമായി ചർച്ചകൾ നടത്താൻ സാധിക്കുകയുള്ളൂ.

എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഘടകം

എട്ടാം ശമ്പള കമ്മീഷൻ എത്തുമ്പോൾ ഫിറ്റ്മെൻ്റ് ഘടകം 2.86 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള ഫിറ്റ്മെന്റ് ഘടകം 2.57 മാത്രമായിരുന്നു. എന്നിരുന്നാലും 1.83, 1.86, 2.46 എന്നിങ്ങനെയുള്ള കുറഞ്ഞ ഫിറ്റ്മെൻ്റ് ഫാക്ടറുകളും പരിഗണനയിലുണ്ട്. 2.86 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ അംഗീകരിച്ചാൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 186% വർദ്ധനവ് പ്രതീക്ഷിക്കാം.

എട്ടാം ശമ്പള കമ്മീഷൻ: ദീപാവലിക്ക് സുപ്രധാന പ്രഖ്യാപനം ഉണ്ടാവുമോ?

എട്ടാം ശമ്പള കമ്മീഷൻ ശമ്പള വർദ്ധനവ്

എട്ടാം ശമ്പള കമ്മീഷൻ്റെ ശമ്പള വർദ്ധനവിനെ കുറിച്ച് ഒരു ഉദാഹരണത്തിലൂടെ പരിശോധിക്കാം; അതായത് നിലവിൽ 7-ാം ശമ്പള കമ്മീഷൻ പ്രകാരം 18,000 രൂപ മിനിമം ശമ്പളമുള്ള ലെവൽ 1 ജീവനക്കാർക്ക് 8-ാം ശമ്പള കമ്മീഷനിൽ 2.86 ഫിറ്റ്മെൻ്റ് ഫാക്ടർ അനുസരിച്ച് 51,480 രൂപയായി വർദ്ധനവുണ്ടാകും. ഇത് 186% വർദ്ധനവാണ്. അതുപോലെ, ലെവൽ 2 ജീവനക്കാർക്ക് 19,900 രൂപ മിനിമം ശമ്പളമുണ്ടെങ്കിൽ അത് 56,914 രൂപയായും, ലെവൽ 3 ജീവനക്കാർക്ക് ലഭിക്കുന്ന 21,700 രൂപ മിനിമം ശമ്പളം 62,062 രൂപയായും ഉയരും.

പെൻഷൻ വർദ്ധനവ്

പെൻഷൻ വർദ്ധനവിൻ്റെ കാര്യത്തിലും സമാനമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം 9,000 രൂപ മിനിമം പെൻഷൻ ലഭിക്കുന്നവർക്ക് എട്ടാം ശമ്പള കമ്മീഷനിൽ 2.86 ഫിറ്റ്മെൻ്റ് ഫാക്ടർ പ്രകാരം 25,740 രൂപയാവും.

ദീപാവലിക്ക് സുപ്രധാന പ്രഖ്യാപനം

TEDx സ്പീക്കർ കൂടിയായ സി‌എ സാക്ഷി ജെയിൻ്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് കണ്ടിട്ടാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ സംബന്ധിച്ച് ദീപാവലി പ്രഖ്യാപനം സർക്കാർ നടത്തിയേക്കാം എന്ന ചർച്ചകൾ ഉയരുന്നത്. ലക്ഷക്കണക്കിന് കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഗവൺമെൻ്റ് എംപ്ലോയീസ് നാഷണൽ കോൺഫെഡറേഷൻ, എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് ഔദ്യോഗികമായി കത്തെഴുതിയിട്ടുണ്ട്.

ദീപാവലിക്ക് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി രൂപീകരിക്കുന്നത് ഇപ്പോഴും വൈകുകയാണ്.

എട്ടാം ശമ്പള കമ്മീഷൻ സമ്പാദ്യം വർദ്ധിപ്പിക്കുമോ?

സമ്പാദ്യം വർദ്ധിപ്പിക്കാൻ എട്ടാം ശമ്പള കമ്മീഷനിലൂടെ സാധിക്കുമോ?. മുൻകാല ശമ്പള കമ്മീഷനുകൾക്ക് ശേഷം ഭൗതിക സമ്പാദ്യം വർദ്ധിച്ചപ്പോൾ, ഏഴാം ശമ്പള കമ്മീഷനു ശേഷം മൊത്തം സാമ്പത്തിക സമ്പാദ്യം മെച്ചപ്പെട്ടതായി കോടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിൻ്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതിനാൽ എട്ടാം ശമ്പള കമ്മീഷൻ അധിക സമ്പാദ്യം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഭൗതിക സമ്പാദ്യം, നിക്ഷേപങ്ങൾ, ഓഹരികൾ, കടപ്പത്രം എന്നിവയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും കൊട്ടക്കിന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

 അറിയിപ്പ്:

ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X