രാജ്യത്തെ ഏറ്റവും ജനപ്രിയ സാമ്പത്തിക നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡി). ഒരു സ്ഥിര നിക്ഷേപം നിങ്ങൾക്ക് കൃത്യമായ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുകയും, അതിലൂടെ നിക്ഷേപം വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്. സുരക്ഷ, ഉറപ്പുള്ള വരുമാനം, കൃത്യമായ പലിശ തുടങ്ങിയ കാര്യങ്ങളാണ് സ്ഥിര നിക്ഷേപത്തെ ജനപ്രിയമാക്കുന്നത്. പലരും കുട്ടികളും വിദ്യാഭ്യാസം, കല്യാണം, പുതിയ വീട് വാങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പണം സ്വരൂപിക്കുന്നത് സ്ഥിര നിക്ഷേപത്തിലൂടെയാണ്.
നിങ്ങൾ ഒരു സ്ഥിരനിക്ഷേപത്തിൽ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, 9 ചെറുകിട ധനകാര്യ ബാങ്കുകൾ സർക്കാർ ബാങ്കുകളെ അപേക്ഷിച്ച് സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ വാഗ്ധാനം ചെയ്യുന്നുണ്ട്.
ഏറ്റവും ഉയർന്ന കാലാവധി പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്ന ബാങ്കുകളും കാലാവധിയും പരിശോധിക്കാം.
1. എയു സ്മോൾ ഫിനാൻസ് ബാങ്ക്
18 മാസത്തെ കാലവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഏറ്റവും ഉയർന്ന പലിശയായ 8 ശതമാനം വാഗ്ധാനം ചെയ്യുന്നു.
2. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
8.5 ശതമാനമാണ് ബാങ്ക് സ്ഥിപ നിക്ഷേപത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പലിശ. 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഈ പലിശ നൽകുന്നത്.
3. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഏറ്റവും ഉയർന്ന പലിശയായ 8.25 ശതമാനം നൽകുന്നു.

4. ജന സ്മോൾ ഫിനാൻസ് ബാങ്ക്
365 ദിവസം മുതൽ 1095 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നത്. 8.25 ശതമാനം പലിശ.
5. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
546 ദിവസം മുതൽ 1111 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഏറ്റവും ഉയർന്ന പലിശയായ 9 ശതമാനം വാഗ്ധാനം ചെയ്യുന്നു.
6. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
2 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് 8.65 ശതമാനം പലിശ നൽകുന്നുണ്ട്.
7. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
12 മാസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഏറ്റവും ഉയർന്ന പലിശയായ 8.25 ശതമാനം നൽകുന്നു.
8. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
9 ശതമാനം പലിശയാണ് 1001 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്.

9. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
2 വർഷം മുതൽ 3 വർഷം വരെ അല്ലെങ്കിൽ 1500 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഏറ്റവും ഉയർന്ന പലിശയായ 8.25 ശതമാനം വാഗ്ധാനം ചെയ്യുന്നു.
നിക്ഷേപം സുരക്ഷിതമാണോ..?
ഒരു ചെറിയ സാമ്പത്തിക ബാങ്കിൽ പണം സൂക്ഷിക്കുന്നത് സുരക്ഷിതമാണോ..? എന്ന ചോദ്യം ചിലരെങ്കിലും ഉന്നയിക്കാറുണ്ട്. എന്നാൽ ബാങ്ക് മുങ്ങുകയോ പാപ്പരാകുകയോ ചെയ്താൽ നിക്ഷേപകന് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ (ഡിഐസിജിസി) നൽകുന്ന ഇൻഷുറൻസ് പരിരക്ഷയുണ്ട് എന്നത് ഓർക്കണം. അഞ്ച് ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡിഐസിജിസി ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഡിഐസിജിസി വാഗ്ദാനം ചെയ്യുന്ന ഇൻഷുറൻസ് പരിരക്ഷ സേവിംഗ്സ് അക്കൗണ്ടുകൾ, എഫ്ഡികൾ, കറൻ്റ് അക്കൗണ്ടുകൾ, ആർഡികൾ എന്നിവ പോലുള്ള നിക്ഷേപങ്ങൾക്ക് ബാധകമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications