ഭാവി ജീവിത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നിക്ഷേപം അത്യാവശ്യമാണ്. ഉയർന്ന വരുമാനം ഉള്ളവർക്ക് മാത്രമാണ് നിക്ഷേപം നടത്താൻ സാധിക്കുകയുള്ളു എന്നാണ് പലരുടേയും ധാരണ. ആ ധാരണ പൂർണ്ണമായും തെറ്റാണ്. കാരണം പ്രതിമാസം 500 രൂപ മുതൽ നിക്ഷേപം നടത്തി കുറച്ച് വർഷങ്ങൾ കൊണ്ട് മികച്ച സമ്പാദ്യം കണ്ടെത്താൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലുള്ള ഇവയെല്ലാം സുരക്ഷിതവും വരുമാനം ഉറപ്പുനൽകുന്നവയുമാണ്.
ഈ പദ്ധതിയിലൂടെ നിക്ഷേപകർക്ക് പ്രതിവർഷം 4 ശതമാനം മുതൽ 8.2 ശതമാനം പലിശയും ലഭിക്കും. ഏതൊക്കെയാണ് ആ നിക്ഷേപ പദ്ധതികൾ എന്നാണോ. നമുക്ക് വിശദമായി നോക്കാം.
1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
500 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. നിക്ഷേപത്തിന് പരാമവധി പരിധിയില്ല. മിനിമം ബാലന്‍സ് 500 രൂപയില്‍ കുറയുന്ന പക്ഷം പിന്‍വലിക്കല്‍ അനുവദിക്കില്ല. ബാലന്‍സ് 500 രൂപയില്‍ താഴെ ആണെങ്കിൽ അക്കൗണ്ടിലെ പണത്തിന് പലിശ ലഭിക്കില്ല. സാമ്പത്തിക വര്‍ഷാവസാനം അക്കൗണ്ടില്‍ 500 രൂപ ഇല്ലെങ്കില്‍ 50 രൂപ അക്കൗണ്ട് മെയിന്റനന്‍സ് ഫീസായി ഈടാക്കും. അക്കൗണ്ട് ബാലന്‍സ് പൂജ്യമാകുന്നതോടെ അക്കൗണ്ട് റദ്ദാക്കും. 4 ശതമാനമാണ് പ്രതിവർഷ പലിശ.
2. നാഷണൽ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ്
ഒരാൾക്ക് കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചും 100 ൻ്റെ ഗുണിതങ്ങളിലും ഒരു അക്കൗണ്ട് തുറക്കാം. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. നിക്ഷേപത്തിൻ്റെ കാലാവധിയുടെ അടിസ്ഥാനത്തിലാണ് പലിശ വരുമാനം നിർണ്ണയിക്കുന്നത്.
ഒരു വർഷത്തെ നിക്ഷേപത്തിൽ, നിക്ഷേപകർക്ക് 6.9 ശതമാനവും രണ്ട് വർഷത്തിൽ 7 ശതമാനവും മൂന്ന് വർഷത്തിൽ 7.1 ശതമാനവും 5 വർഷത്തേക്ക് 7.5 ശതമാനവും വരുമാനം ലഭിക്കും.

3. 5 വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം
കുറഞ്ഞത് 100 രൂപ അല്ലെങ്കിൽ 10 ൻ്റെ ഗുണിതങ്ങളിൽ ഏതെങ്കിലും തുക നിക്ഷേപിച്ച് ഈ അക്കൗണ്ട് തുറക്കാം. പരമാവധി പരിധിയില്ല. ഒരു റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ വരുമാനം പ്രതിവർഷം 6.7 ശതമാനമാണ്.
4. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് തുറക്കാം, എന്നാൽ 30 ലക്ഷത്തിൽ കൂടരുത് . ഈ സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശ 8.2 ശതമാനമാണ്.
5. പ്രതിമാസ വരുമാന പദ്ധതി(എംഐഎസ്)
5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ 7.40 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്.
അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. വ്യക്തിഗത അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.
6. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്
500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്. നിലവിൽ പിപിഎഫിന് 7.1 ശതമാനം പലിശയാണ് നൽകുന്നത്. 15 വർഷമാണ് നിക്ഷേപ കാലയളവ്. അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്.

7. കിസാൻ വികാസ് പത്ര
കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചും 100 ഗുണിതങ്ങളിൽ നിക്ഷേപിച്ചും ഈ അക്കൗണ്ട് തുറക്കാം. പരമാവധി പരിധിയില്ല. ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശ പ്രതിവർഷം 7.5 ശതമാനമാണ്. നിക്ഷേപിക്കുന്ന തുക 9 വർഷവും 7 മാസവും കൊണ്ട് ഇരട്ടിയാകും.
8. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്
കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചും 100 ഗുണിതങ്ങളിൽ നിക്ഷേപിച്ചും ഈ അക്കൗണ്ട് തുറക്കാം. ഒരു അക്കൗണ്ടിലോ ഒരു അക്കൗണ്ട് ഉടമയുടെ കൈവശമുള്ള എല്ലാ അക്കൗണ്ടുകളിലും പരമാവധി 2 ലക്ഷം വരെയാണ്. സ്കീമിന് പ്രതിവർഷം 7.5 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
9. സുകന്യ സമൃദ്ധി അക്കൗണ്ട്
10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാ പിതാക്കള്‍ക്കോ നിയമപരമായ രക്ഷകര്‍ത്താവിനോ ആണ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപ വരെയാണ്. ഈ സ്കീമിൽ വാഗ്ദാനം ചെയ്യുന്ന പലിശ പ്രതിവർഷം 8.2 ശതമാനമാണ്.
നിക്ഷേപത്തിലെ മുതല്‍ തുക, നേടിയ പലിശ തുടങ്ങിയവ നികുതി മുക്തമാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications