അമ്മമാരെ അനുസ്മരിക്കാൻ ഒരു പ്രത്യേക ദിനത്തിൻ്റെ ആവശ്യമില്ല, എങ്കിലും എല്ലാ വർഷവും മാതൃദിനം ആഘോഷിക്കുന്നു. വ്യക്തി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഓരോ അമ്മമാർക്കും ഈ വർഷത്തെ മാതൃദിനം സമർപ്പിക്കാം. മെയ് 11നാണ് ഇത്തവണ മാതൃദിനം ആഘോഷിക്കുന്നത്. നിങ്ങളുടെ അമ്മയ്ക്ക് ഇത്തവണ എന്തു സമ്മാനമാണ് വാഗ്ദാനം ചെയ്യുന്നത്?
പതിവായി നൽകുന്ന വസ്ത്രങ്ങൾ, ചോക്ലേറ്റുകൾ തുടങ്ങിയ സമ്മാനങ്ങൾക്ക് പകരം ചില സാമ്പത്തിക സമ്മാനങ്ങൾ നൽകുന്നതല്ലേ നല്ലത്? അമ്മയ്ക്ക് ഒരു സാമ്പത്തിക സുരക്ഷ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും മികച്ച സമ്മാനം. അമ്മമാർക്ക് പ്രായം വർദ്ധിക്കുമ്പോൾ അവർക്ക് കൈവശമായോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ പണം അത്യാവശ്യമാണ്. ഇത്തവണത്തെ മാതൃദിനത്തിൽ അമ്മയ്ക്ക് ഒരു സർപ്രൈസ് സമ്മാനം നൽകാം. സാമ്പത്തിക നേട്ടം ഉറപ്പാക്കുന്ന ചില മാർഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു....
1. സ്ഥിര നിക്ഷേപം
നിങ്ങളുടെ അമ്മയ്ക്ക് ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗമായ എഫ്.ഡി ആരംഭിച്ച് അത് സമ്മാനമായി നൽകാം. ചില എഫ്.ഡി സ്കീമുകൾ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ പേഔട്ട് ഓപ്ഷനുകൾ നൽകുന്നതിനാൽ അമ്മയ്ക്ക് എഫ്.ഡിയിലൂടെ സ്ഥിരമായ വരുമാനവും നൽകും.
2. സ്വർണം
സ്വർണം എന്നും വിലയേറിയ ലോഹമാണ്. അതിനാൽ ഇതിൻ്റെ ഡിമാൻഡ് എപ്പോഴും കുതിച്ചു കൊണ്ടിരിക്കും. പണപ്പെരുപ്പവും സാമ്പത്തിക അനിശ്ചിതത്വവും നേരിടേണ്ടി വരുമ്പോൾ സുരക്ഷിത സമ്പാദ്യ മാർഗമായി നിൽക്കുന്നത് സ്വർണം തന്നെയായിരിക്കും. നിങ്ങളുടെ അമ്മയ്ക്ക് സാമ്പത്തിക സഹായം ആവശ്യമുള്ളപ്പോഴെല്ലാം സ്വർണം പണയം വെക്കുകയോ വിൽക്കുകയോ ചെയ്യാം.

3. എസ്ഐപി
നിങ്ങളുടെ അമ്മയ്ക്ക് വേണ്ടി ഒരു എസ്ഐപി തുടങ്ങുന്നത് ഉചിതമായ തീരുമാനമാണ്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ അമ്മയ്ക്ക് പ്രതീക്ഷിക്കുന്നതിലും വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കാം. അത് ചിലപ്പോൾ കോടികളായിരിക്കും.
4. ആരോഗ്യ ഇൻഷുറൻസ്
അമ്മമാർക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണ് ആരോഗ്യ ഇൻഷുറൻസ്. ഇത് അമ്മയുടെ ചികിത്സാ ചെലവുകൾ വഹിക്കാൻ സഹായിക്കും. അപ്രതീക്ഷിത സാഹചര്യങ്ങളിൽ അമിതമായി ചിലവഴിക്കാതെ ആരോഗ്യ ഇൻഷൂറൻസിലൂടെ ലാഭിക്കാം.
5. എൻപിഎസ്
നാഷണൽ പെൻഷൻ സ്കീം (NPS) നിങ്ങളുടെ അമ്മയ്ക്ക് ഒരു മികച്ച നിക്ഷേപ മാർഗമാണ്. സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ എൻപിഎസ് പൂർണമായും സുരക്ഷിതമാണ്. നിക്ഷേപകന് 12 ശതമാനം വരെ വരുമാനം നൽകും. 60 വയസ്സിൽ 60 ശതമാനം വരെ പിൻവലിക്കാൻ ഇത് അനുവദിക്കുന്നു, ബാക്കി തുക ആന്വിറ്റിയായി ഉപയോഗിക്കാം.
6. അടിയന്തര ഫണ്ട്
ഈ മാതൃ ദിനത്തിൽ നിങ്ങളുടെ അമ്മയ്ക്ക് വേണ്ടി ഒരു അടിയന്തര ഫണ്ട് മാറ്റി വെക്കാൻ ശ്രമിക്കുക. വീടിൻ്റെ അറ്റകുറ്റപ്പണികൾക്കോ മെഡിക്കൽ ചെലവുകൾക്കോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം.
7. കെ.വി.പി.
കിസാൻ വികാസ് പത്ര (കെവിപി) സർക്കാർ അവതരിപ്പിച്ച ഒരു പദ്ധതിയാണ്. 115 മാസത്തിനുള്ളിൽ ഈ സ്കീമിലൂടെ നിങ്ങളുടെ പണം ഇരട്ടിയാക്കുന്നു. കെവിപിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്.
8. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
നിങ്ങളുടെ അമ്മയ്ക്ക് 60 വയസ്സ് കഴിഞ്ഞെങ്കിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ ഒരു അക്കൗണ്ട് എടുക്കുക. സർക്കാർ പിന്തുണയുള്ള ഈ പദ്ധതി 8.2% പലിശ നൽകുന്നു. ഇത് താരതമ്യേന ഏറ്റവും ഉയർന്ന പലിശ നിരക്കാണ്.
9. ബിസിനസ് സംരംഭം
നിങ്ങളുടെ അമ്മ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ അതിനായി പണം നൽകി സഹായിക്കുക. ചെറുകിട ബിസിനസാണെങ്കിലും സ്റ്റാർട്ടപ്പാണെങ്കിലും അതിനുള്ള ഫണ്ട് സമ്മാനമായി നൽകി അമ്മയെ സന്തോഷിപ്പിക്കാം.
ഇതെല്ലാമാണ് ഇത്തവണത്തെ മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനമായി നൽകാവുന്ന നിക്ഷേപ മാർഗങ്ങൾ. ഈ വർഷം മുതൽ ഓരോ അമ്മമാരും സാമ്പത്തിക സ്വാതന്ത്ര്യം ആസ്വദിക്കട്ടേ...
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
