10 രൂപയുടെ കറന്‍സി നോട്ട് നിങ്ങള്‍ക്ക് 5 ലക്ഷം രൂപ നേടിത്തരുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? സംഗതി സത്യമാണ്. ചില പ്രത്യേകതകളുള്ള നോട്ടാണ് നിങ്ങളുടെ കൈവശമുള്ളത് എങ്കില്‍ അതുപയോഗിച്ച് ലക്ഷങ്ങള്‍ നേടുവാന്‍ നിങ്ങള്‍ക്ക് സാ
10 രൂപയുടെ കറന്‍സി നോട്ട് നിങ്ങള്‍ക്ക് 5 ലക്ഷം രൂപ നേടിത്തരുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? സംഗതി സത്യമാണ്. ചില പ്രത്യേകതകളുള്ള നോട്ടാണ് നിങ്ങളുടെ കൈവശമുള്ളത് എങ്കില്‍ അതുപയോഗിച്ച് ലക്ഷങ്ങള്‍ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതും വീട്ടില്‍ വെറുതേ ഇരുന്ന് തന്നെ. ഇവിടെ ആ പ്രത്യേകത പത്ത് രൂപാ കറന്‍സിയുടെ സീരിയല്‍ നമ്പര്‍ 786 ആയിരിക്കണമെന്നതാണ്. ഇത്തരത്തില്‍ 786 സീരിയല്‍ നമ്പറുകളുള്ള പത്ത് രൂപാ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കില്‍ ഓണ്‍ലൈനായി കറന്‍സികള്‍ വില്‍പ്പന നടത്തുന്ന വെബ്സൈറ്റുകളില്‍ ഇവ വില്‍പ്പനയ്ക്ക് വച്ച് 5 ലക്ഷം രൂപ വരെ തിരികെ നേടാം.
കറന്‍സി വില്‍പ്പനയ്ക്ക്
ക്വുക്കര്‍, ഒഎല്‍എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ 10 രൂപയുടെ കറന്‍സി നിങ്ങള്‍ക്ക് വില്‍പ്പനയ്ക്ക് വയ്ക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കൈവശമുള്ള നോട്ടിന്റെ ഫോട്ടം പകര്‍ത്തുക. ശേഷം അത് ക്വിക്കറിലോ ഒഎല്‍എക്സിലോ അപ്ലോഡ് ചെയ്യാം. താത്പര്യമുള്ള ബയേഴ്സ് നിങ്ങളുടെ പരസ്യം കണ്ട് നേരിട്ട് നിങ്ങളുമായി ബന്ധപ്പെടും. തുക ഉറപ്പാക്കിയതിന് ശേഷം വില്‍പ്പന നടത്താം.
പഴയ അഞ്ച് രൂപാ നോട്ടിലൂടെ
കൂടാതെ പഴയ അഞ്ച് രൂപാ നോട്ടിനും നിങ്ങള്‍ക്ക് പണം നേടിത്തരുവാന്‍ സാധിക്കും. നിങ്ങളുടെ പക്കലുള്ള 5 രൂപാ നോട്ടില്‍ ട്രാക്ടറിന്റെ ചിത്രമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് 30,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളൂ. കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഒപ്പു വച്ചിരിക്കുന്ന നോട്ടില്‍ 786 എന്ന നമ്പര്‍ കൂടിയുണ്ടെങ്കില്‍ അത് കൂടുതല്‍ അപൂര്‍വ്വമാകും. നിങ്ങളുടെ കൈയ്യില്‍ അത്തരമൊരു 5 രൂപാ നോട്ട് ഉണ്ടെങ്കില്‍ coinbazzar.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അതിന് എത്ര മൂല്യം ലഭിക്കുമെന്ന് പരിശോധിക്കാവുന്നതാണ്.
ഒരു രൂപാ നോട്ടില്‍
കോയിന് ബസാര്‍ എന്ന വെബ്സൈറ്റിലൂടെ പഴയ കാലത്ത് നിലനിന്നിരുന്ന അപൂര്‍വങ്ങളായി നാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. നേരത്തേ 1 രൂപാ നോട്ടിന്റ പരസ്യം ഇത്തരത്തില്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് അനുയോജ്യമായ 1 രൂപാ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കില്‍ 45,000 രൂപയാണ് അന്ന് വാഗ്ദാനം ചെയ്തിരുന്നത്. നിങ്ങളുടെ വീട്ടില്‍, നിങ്ങളുടെ മുറിയില്‍ അലസമായിരുന്നുകൊണ്ട് തന്നെ 45,000 രൂപയാണ് നിങ്ങള്‍ക്ക് നേടാന്‍ കഴിയുക. പക്ഷേ ഒരൊറ്റ കാര്യം മാത്രം, നിങ്ങളുടെ കൈയ്യില്‍ 1977 - 1979 കാലഘട്ടത്തിലെ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. എന്നതായിരുന്നു നാളുകള്‍ക്ക് മുന്നില്‍ വെബ്സൈറ്റിലുണ്ടായിരുന്ന പരസ്യം.
പ്രത്യേകതകള്‍
അന്നത്തെ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹീരുഭായി എം പട്ടേല്‍ ഒപ്പു വച്ചതായിരിക്കണം ആ ഒരു രൂപ നോട്ട്. 1977-1979 കാലഘട്ടത്തില്‍ മോറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കേയായിരുന്നു അദ്ദേഹം ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ദിര ഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാറായിരുന്നു മൊറാര്‍ജി ദേശായിയുടേത്. ബ്രിട്ടീഷ് രാജിന് കീഴില്‍ 1917 നവംബര്‍ 30നാണ് ഈ ഒരു രൂപാ നോട്ട് പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഒരു രൂപ നോട്ട് അച്ചടിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും ഇപ്പോള്‍ ആ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 45,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കും.
വില 7 ലക്ഷം രൂപ വരെ
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന നോട്ടുകളും സൈറ്റില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട്. 7 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 1994ല്‍ ഒരു രൂപാ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചത് 2015ലാണ് വീണ്ടും പുനരാരംഭിച്ചത്. കാലപ്പഴക്കമേറും തോറും ഓരോ വസ്തുക്കളും പുരാവസ്തു ഗണത്തില്‍ പെടുകയും അതിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്തു. വലിയ വില കൊടുത്ത് അത് സ്വന്തമാക്കുവാന്‍ അന്താരാഷ്ട്ര വിപണിയുമുണ്ടാകും.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications