ഭാവിയിലെ ചിലവുകൾ മുന്നിൽ കണ്ട് വളരെ മുന്നേ നിക്ഷേപം ആരംഭിക്കുന്നത് ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നാണ്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന്, റിട്ടയർമെന്റ് ജീവിതം ആസ്വാദിക്കാൻ, പുതിയ വീട് വാങ്ങാൻ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ദീർഘകാല നിക്ഷേപ പദ്ധതികൾ ഉപയോഗപ്പെടുത്താൻ സാധിക്കും. എന്നാൽ ഭൂരിപക്ഷം ജനങ്ങളും കരുതുന്നത് നിക്ഷേപമെന്നത് ഉയർന്ന ശമ്പളമുള്ളവർക്ക് മാത്രം കഴിയുന്ന കാര്യമാണെന്നാണ്. എന്നാൽ ആ ചിന്ത ഇപ്പോൾ തന്നെ ഉപേക്ഷിച്ചേക്കു. പ്രതിമാസം 20000 രൂപ സമ്പാദിക്കുന്നവർക്കും ദീർഘകാല നിക്ഷേപത്തിലൂടെ കോടീശ്വരനാക്കാൻ സാധിക്കും. എങ്ങനെ എന്ന് വിശദമായി നോക്കാം.
സേവിംഗ് റൂൾ
സമ്പാദ്യ ശീലം എല്ലാവർക്കും ആവശ്യമുള്ള കാര്യമാണ്. എങ്കിൽ മാത്രമേ ജീവിതത്തിന് കൃത്യമായ ദിശാബോധം നൽകാൻ സാധിക്കുകയുള്ളു. വരുമാനം എത്രയായാലും അതിൽ നിന്നും നിശ്ചിത ശതമാനം തുക മാറ്റിവയ്ക്കുക. സംരക്ഷിച്ച പണം വീട്ടിൽ സൂക്ഷിക്കരുത്. മറിച്ച് നിക്ഷേപിച്ച പണം ഏതെങ്കിലും സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുക. എന്നാൽ മാത്രമേ ഭാവിയിൽ ഉയർന്ന തുക നേടാൻ സാധിക്കുകയുള്ളു. എത്ര രൂപ പ്രതിമാസം നിക്ഷേപിച്ചാൽ കോടീശ്വരനാകാം എന്നതായിരിക്കും അടുത്ത ചോദ്യമല്ലേ. എത്ര രൂപ പ്രതിമാസം സമ്പാദിച്ചാലും 20 ശതമാനം എന്തുവിലകൊടുത്തും നിക്ഷേപിക്കണമെന്നാണ് സാമ്പത്തിക സമവാക്യം പറയുന്നത്.

20,000 രൂപ ശമ്പളത്തിൽ എത്ര ലാഭിക്കാം
പ്രതിമാസം 20,000 രൂപ വരുമാനമുണ്ടെന്ന് കരുതുക. അങ്ങനെയെങ്കിൽ 20000ന്റെ 20 ശതമാനം നിക്ഷേപത്തിനായി മാറ്റിവയ്ക്കണം. അതായത് 4000 രൂപ. സാമ്പത്തിക നിയമങ്ങൾ അനുസരിച്ച് എല്ലാ മാസവും 4,000 രൂപ ലാഭിക്കുകയും 16,000 രൂപ ഉപയോഗിച്ച് വീട്ടിലെ എല്ലാ ചെലവുകളും ആവശ്യങ്ങളും നിറവേറ്റുകയും വേണം. ഈ 4,000 രൂപ നിക്ഷേപിക്കുകയും ദീർഘകാലത്തേക്ക് ഈ നിക്ഷേപം തുടരുകയും വേണം.
എവിടെ നിക്ഷേപിക്കണം..?
വിപണിയിൽ നിരവധി നിക്ഷേപ ഓപ്ഷനുകൾ ഇന്ന് ലഭ്യമാണ്. ഉയർന്ന വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് നല്ലത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്ഐപി) രീതിയിലൂടെ നിക്ഷേപിക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ വലിയ തുക കണ്ടെത്താൻ സാധിക്കും.
എന്താണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ജനപ്രിയ മാര്‍ഗമാണ് ഇന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അല്ലെങ്കില്‍ എസ്‌ഐപി(SIP). ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. അതിനുള്ള സൗകര്യം തന്നെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ പ്രത്യേകതയും. എസ്ഐപിയിലെ ശരാശരി വരുമാനം 12 ശതമാനം വരെയാണെന്ന് മുൻകാല പ്രവർത്തനത്തിലൂടെ മനസിലാക്കാം. ഇത് പല സ്ഥിര വരുമാന ഓപ്ഷനുകളേക്കാളും കൂടുതലാണ്.
എസ്ഐപിയില്‍, നിങ്ങള്‍ക്ക് കോമ്പൗണ്ടിംഗിന്റെ (അതായത് കോമ്പൗണ്ട് പലിശ) ആനുകൂല്യം ലഭിക്കും, അതിനര്‍ത്ഥം നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ 1000 രൂപ 10 ശതമാനം റിട്ടേണ്‍ നിരക്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തില്‍ നിങ്ങള്‍ നേടിയ പലിശ 100 രൂപയായിരിക്കും. അതിനാല്‍ അടുത്ത വര്‍ഷം നിങ്ങള്‍ക്ക് 1100 രൂപയുടെ അടിസ്ഥാനത്തില്‍ പലിശ ലഭിക്കും.
1 കോടി എങ്ങനെ നേടാം
എല്ലാ മാസവും എസ്ഐപിയിൽ 4,000 രൂപ നിക്ഷേപിക്കുക. അതായത് ഒരു വർഷം 48,000 രൂപ. ഈ നിക്ഷേപം 28 വർഷം തുടരണം. 28 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 13,44,000 രൂപയാകും. നിക്ഷേപത്തിന്റെ പലിശയിലൂടെ ദീർഘകാല മൂലധന നേട്ടമായി 96,90,339 രൂപ ലഭിക്കും. അതായത് നിക്ഷേപിച്ച തുകയും അതിന്റെ പലിശയും കൂട്ടിയാൽ ആകെ ലഭിക്കുന്ന തുക 1,10,34,339. ഈ നിക്ഷേപം രണ്ട് വർഷം കൂടി, അതായത് 30 വർഷം തുടരുകയാണെങ്കിൽ, നിങ്ങൾക്ക് 1,41,19,655 രൂപ വരെ നേടാം. ഈ തുക റിട്ടയർമെന്റ് ജീവിതത്തിനായോ വാഹനം വാങ്ങാനോ പുതിയ വീട് നിർമ്മിക്കാനോ ഉപയോഗിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എസ്ഐപി വഴി നിക്ഷേപിക്കുന്ന തുകയിൽ വർദ്ധനവ് വരുത്തിയാൽ കോടീശ്വരനാകേണ്ട കാലാവധി കുറയ്ക്കാൻ സാധിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications