ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. പേപ്പർ ഫോർമാറ്റിലും, ലാമിനേറ്റ് ചെയ്ത രീതിയിലും ആധാർ ഉപയോഗിക്കുന്നുണ്ടെങ്കിലും പിവിസി കാർഡുകൾക്ക് നിലവിൽ ഉപയോക്താക്കൾ കൂടുതലാണ്. അതിനു കാരണം ആധാർ പിവിസി കാർഡുകൾ കൂടുതൽ സുരക്ഷിതവും, ലളിതവുമാണ് എന്നതാണ്.
സാധാരണയായി ലഭിക്കുന്ന പേപ്പർ ആധാർ കാർഡുകൾ വലിപ്പം കൂടുതലായതിനാലും ഈടുനിൽക്കാത്തതിനാലും വാലറ്റുകളിൽ സൂക്ഷിക്കാൻ പ്രായോഗികമല്ല. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളുടെ മാതൃകയിലുള്ള ആധാർ പിവിസി കാർഡുകൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ലഭ്യമാക്കുന്നത്.
മികച്ച ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് മെറ്റീരിയലിൽ നിർമ്മിക്കുന്നതിനാൽ ഇവ പെട്ടെന്ന് നശിച്ചുപോവുകയോ നനയുകയോ ചെയ്യില്ല. സുരക്ഷയ്ക്കായി ക്യുആർ കോഡ്, ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ് തുടങ്ങിയ സവിശേഷതകളും ആധാർ പിവിസി കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ആധാർ പിവിസി കാർഡിൽ പുതിയ പരിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് യുഐഡിഎഐ. പുതിയ പരിഷ്കരണത്തെ കുറിച്ച് വിശദമായി അറിയാം;
നിരക്ക് ഉയർത്തി
ആധാർ പിവിസി കാർഡുകൾക്കുള്ള സേവന നിരക്കിൽ 2026 ജനുവരി 1 മുതൽ യുഐഡിഎഐ മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ 50 രൂപയായിരുന്ന അപേക്ഷാ ഫീസ് ഈ വർഷം മുതൽ 75 രൂപയായാണ് വർദ്ധിപ്പിച്ചത്. കാർഡ് നിർമ്മാണത്തിനാവശ്യമായ മെറ്റീരിയലുകൾ, പ്രിന്റിംഗ് ചെലവ്, സുരക്ഷിതമായ വിതരണം, മറ്റ് അനുബന്ധ ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവയിലുണ്ടായ വിലവർദ്ധനവ് കണക്കിലെടുത്താണ് നിരക്ക് പരിഷ്കരിച്ചതെന്ന് യുഐഡിഎഐ വ്യക്തമാക്കി.

'മൈ ആധാർ' പോർട്ടൽ വഴിയോ, 'എം ആധാർ' മൊബൈൽ ആപ്പ് വഴിയോ പൗരന്മാർക്ക് പുതിയ പിവിസി കാർഡിനായി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ യുഐഡിഎഐ കാർഡ് പ്രിന്റ് ചെയ്ത് തപാൽ വകുപ്പിന് കൈമാറുന്നതാണ്. ആധാർ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുള്ള മേൽവിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് വഴിയാണ് കാർഡ് അയക്കുന്നത്.
നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം വലിയ കാലതാമസമില്ലാതെ തന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വാലറ്റിൽ സൂക്ഷിക്കാവുന്ന സുരക്ഷിതമായ ആധാർ പിവിസി കാർഡ് കൈപ്പറ്റാൻ സാധിക്കും. അപേക്ഷയുടെ നിലവിലെ സ്ഥിതി ഓൺലൈനായി ട്രാക്ക് ചെയ്യാനുള്ള സൗകര്യവും പോർട്ടലിൽ ലഭ്യമാണ്.
പിവിസി കാർഡ് വാലിഡാണോ?
പേപ്പർ ആധാർ ലെറ്ററിനും, ഡിജിറ്റൽ പതിപ്പിനും സമാനമായ വാലിഡിറ്റിയാണ് ആധാർ പിവിസി കാർഡിനുമുള്ളത്. അതിനാൽ തന്നെ നിങ്ങൾക്ക് ഏതൊരു ആവശ്യങ്ങൾക്കും ഈ പിവിസി കാർഡ് സമർപ്പിക്കാം. ഔദ്യോഗിക ആധാർ രേഖകൾ ഉൾപ്പെടുന്ന ആധാറിൻ്റെ ഏതൊരു പതിപ്പും വാലിഡാണ്.
ആധാർ പിവിസി കാർഡിന് അപേക്ഷിക്കുന്നത് എങ്ങനെ?
- യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://uidai.gov.in സന്ദർശിക്കുക.
- "മൈ ആധാർ" ഓപ്ഷന് കീഴിലുള്ള "ഓർഡർ ആധാർ PVC കാർഡ്" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- അടുത്തതായി നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.
- ആധാർ നമ്പർ നൽകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി എത്തും.
- ഒടിപി സ്ഥിരീകരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തുക.
- അടുത്തതായി പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം.
- ജിഎസ്ടിയും ഡെലിവറി ചാർജുകളും ഉൾപ്പെടെ 75 രൂപ അടക്കേണ്ടി വരും. ഇത് യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി പേയ്‌മെന്റ് സ്വീകരിക്കും.
- പേയ്മെൻ്റ് പൂർത്തിയായാൽ ഇതിൻ്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി നിങ്ങൾക്ക് ഒരു 28 അക്ക സർവീസ് റിക്വസ്റ്റ് നമ്പർ (SRN) ലഭിക്കും.
- സ്പീഡ് പോസ്റ്റ് വഴി രജിസ്റ്റർ ചെയ്ത ആധാർ വിലാസത്തിൽ 7-15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കാർഡ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
