ആധാർ കാർഡുമായി ബന്ധപ്പെട്ട് ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിവരങ്ങളിൽ തെറ്റ് സംഭവിക്കുന്നത്. ഏതൊരു ഇന്ത്യൻ പൗരനും ആധാർ കാർഡ് സ്വന്തമായിട്ടുണ്ടായിരിക്കും. ഇത് പാൻ, ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട് തുടങ്ങി നിരവധി രേഖകളുമായും ബന്ധിപ്പിച്ചിരിക്കണം. ഇത് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളാണ്. പേര്, വിലാസം പോലുള്ള വിവരങ്ങളിലെ തിരുത്തുകൾ പോലും ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്.
ഓരോ 10 വർഷം കൂടുമ്പോഴും ആധാർ അപ്ഡേറ്റ് ചെയ്തിരിക്കണം. എന്നാൽ ആധാറിലെ വിവരങ്ങളിൽ തിരുത്തുകളുണ്ടെങ്കിൽ അത് എപ്പോൾ വേണമെങ്കിലും പൂർത്തിയാക്കാൻ സാധിക്കും. അതിനായി ഓൺലൈൻ വഴിയും, അടുത്തുള്ള ആധാർ സേവാ കേന്ദ്രങ്ങൾ വഴിയും അപ്ഡേറ്റ് ചെയ്യാം.
നിങ്ങളുടെ ആധാറിൽ നൽകിയിരിക്കുന്ന പേരിൽ എന്തെങ്കിലും തിരുത്തുണ്ടോ? ഉണ്ടെങ്കിൽ വേഗം തന്നെ അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാറിലെ പേരിൽ തെറ്റുണ്ടെങ്കിൽ അത് നിങ്ങളുടെ പാൻ, ബാങ്ക് അക്കൗണ്ട് തുടങ്ങി എല്ലാ വിവരങ്ങളെയും ബാധിക്കും. നിങ്ങളുടെ പേരിലെ തിരുത്തുകൾ ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാമെന്ന് നോക്കാം;

ഓൺലൈനായി എങ്ങനെ പേര് അപ്ഡേറ്റ് ചെയ്യാം?
1. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് സെൽഫ് സർവീസ് അപ്‌ഡേറ്റ് പോർട്ടലിലേക്ക് (SSUP) പോകുക.
2. നിങ്ങളുടെ 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. 'Send OTP' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി ഇവിടെ നൽകുക. ഇപ്പോൾ ലോഗിൻ ചെയ്യപ്പെടും.
3. 'ഡെമോഗ്രാഫിക് ഡാറ്റ അപ്ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അതിൽ 'പേര്' തിരഞ്ഞെടുക്കുക.
4. നിങ്ങളുടെ ശരിയായ പേര് ശ്രദ്ധാപൂർവ്വം നൽകുക. ഒരു തവണ മാത്രമേ ആധാറിൽ പേര് മാറ്റാൻ അനുവാദമുള്ളൂ, അതിനാൽ വീണ്ടും തെറ്റ് സംഭവിക്കരുത്.
5. പാസ്‌പോർട്ട്, പാൻ കാർഡ്, വോട്ടർ ഐഡി അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ് അപ്‌ലോഡ് ചെയ്യുക.
6. നൽകിയ വിവരങ്ങൾ അവലോകനം ചെയ്ത് 'സബ്മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് ചെയ്തതിൻ്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഒരു അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) നിങ്ങൾക്ക് ലഭിക്കും.
യുഐഡിഎഐ പുതിയ സംവിധാനം ഇറക്കുന്നു
ആധാർ അപ്‌ഡേറ്റ് പ്രക്രിയ വേഗത്തിലാക്കാനും അനാവശ്യമായ പേപ്പർവർക്കുകൾ ഇല്ലാതാക്കാനും യുഐഡിഎഐ പുതിയ സംവിധാനം കൊമ്ടു വരുന്നു. അതായത് പാൻ, പാസ്‌പോർട്ടുകൾ, റേഷൻ കാർഡുകൾ എന്നിവയുൾപ്പെടെ നിലവിലുള്ള രേഖകളുമായി ആധാർ ക്രോസ്-റഫറൻസ് ചെയ്തുകൊണ്ട് ഉപയോക്താവിന്റെ വിവരങ്ങൾ ഓട്ടോമാറ്റിക്കലി പരിശോധിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. അപ്ഡേറ്റുകൾക്ക് വേണ്ടി വീണ്ടും രേഖകൾ സമർപ്പിക്കുന്നത് ഒഴിവാക്കാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.
ഇതിനു പുറമേ ക്യുആർ കോഡുള്ള പുതിയ മൊബൈൽ ആപ്പും രംഗത്തെത്തും. ഇതോടെ ഫിസിക്കൽ പകർപ്പുകളുടെ ആവശ്യകത ഇല്ലാതാകും. മാത്രമല്ല അപ്ഡേറ്റുകൾക്ക് ആധാർ കേന്ദ്രങ്ങളിൽ പോകുന്നതും ഒഴിവാക്കാനാവും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications