ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ജനനം മുതൽ ഓരോ പൗരനും ആധാർ നിർബന്ധമാണ്. യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) മേൽനോട്ടത്തിലാണ് ആധാർ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ആധാറുമായി ബന്ധപ്പെട്ട എല്ലാ പ്രധാന അപ്‌ഡേറ്റുകളും പ്രഖ്യാപിക്കുന്നത് UIDAI ആണ്.
ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഒക്ടോബർ 1 മുതൽ ആധാർ എൻറോൾമെന്റിനും അപ്‌ഡേറ്റ് സേവനങ്ങൾക്കുമുള്ള നിരക്കുകളിൽ മാറ്റം വന്നിരിക്കുന്നു. 2025 സെപ്റ്റംബർ 29-ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, 2028 സെപ്റ്റംബർ 30 വരെ ഈ പരിഷ്കരിച്ച നിരക്കുകൾ തുടരുമെന്നാണ് അറിയിപ്പിൽ പറയുന്നത്. കുട്ടികൾക്കും യുവാക്കൾക്കും കൃത്യ സമയത്ത് തന്നെ ബയോമെട്രിക് അപ്‌ഡേറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, എൻറോൾമെന്റ്, അപ്‌ഡേറ്റ് പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഈ നിരക്ക് പരിഷ്കരണം ലക്ഷ്യമിടുന്നത്. ആധാർ സേവാ കേന്ദ്രങ്ങളിൽ പോകുന്നതിന് മുൻപ് പുതിയ നിരക്കുകൾ അറിഞ്ഞിരിക്കാം;
ആധാർ അപ്‌ഡേറ്റിലെ പുതുക്കിയ നിരക്കുകൾ
വിരലടയാളം, ഐറിസ് സ്കാൻ, ഫോട്ടോ തുടങ്ങിയ ബയോമെട്രിക്സ് സേവനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് പുതിയ നിരക്കുകൾ ഈടാക്കും. എന്നാൽ 5 മുതൽ 7 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യത്തെ ബയോമെട്രിക് അപ്ഡേറ്റ് സൗജന്യമായിരിക്കും. മാത്രമല്ല 15 നും 17 നും വയസ്സിനിടയിൽ പ്രായമുള്ളവർക്കും ബയോമെട്രിക് അപ്ഡേറ്റ് സൗജന്യമായിരിക്കും. നിരക്കുകൾ അറിയാം;

- 2025 - 2028 കാലയളവിൽ ആദ്യ സൈക്കിളിൽ 125 രൂപ ഈടാക്കും.
- 2026 സെപ്റ്റംബർ 30 വരെ 7 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് UIDAI ഈ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
- 2028 ഒക്ടോബർ മുതൽ ബയോമെട്രിക് അപ്‌ഡേറ്റ് ഫീസ് 150 രൂപയായി ഉയരും.
- ആധാർ എൻറോൾമെന്റ് പ്രക്രിയ 0-5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും 5 വയസ്സിന് മുകളിലുള്ളവർക്കും സൗജന്യമായി തുടരും. 5-7 വയസ്സിലും 15-17 വയസ്സിലും നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റുകളും സൗജന്യമായി തുടരും.
1. ജനസംഖ്യാപരമായ വിവരങ്ങൾ
പേര്, ലിംഗഭേദം, ജനനത്തീയതി, മേൽവിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിവരങ്ങളുടെ അപ്‌ഡേറ്റുകൾക്കാണ് ഇവിടെ നിരക്ക് ഈടാക്കുന്നത്. ബയോമെട്രിക് അപ്‌ഡേറ്റിനൊപ്പം ഈ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയാണെങ്കിൽ, ഈ സേവനങ്ങൾ സൗജന്യമായി തുടരും. എന്നാൽ ഓരോ വിവരങ്ങളും പ്രത്യേകം അപ്ഡേറ്റ് ചെയ്യുമ്പോൾ ഫീസ് ഈടാക്കും. അതായത് ഇതു പ്രകാരം 2025 ഒക്ടോബർ മുതൽ 75 രൂപയും, 2028 ഒക്ടോബർ മുതൽ 90 രൂപയുമാണ് ഈടാക്കുന്നത്.
2. ഡോക്യുമെന്റ് അപ്‌ഡേറ്റുകളിലെ നിരക്കുകൾ
തിരിച്ചറിയൽ രേഖയും മേൽവിലാസ രേഖകളും സമർപ്പിച്ച് ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നിരക്കുകളാണിത്. 2026 ജൂൺ 14 വരെ മൈആധാർ പോർട്ടൽ വഴി ഈ രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യമായിരിക്കും. എന്നാൽ ഈ തീയതിക്ക് ശേഷം ആധാർ എൻറോൾമെന്റ് സെന്ററുകളിൽ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഫീസുണ്ട്. അതായത് 2025-2028 കാലയളവിൽ 75 രൂപയും, 2028-2031 കാലയളവിൽ 90 രൂപയും ഈടാക്കും.
3. ആധാർ പ്രിന്റൗട്ടുകൾക്കുള്ള ഫീസ്
ആധാർ വീണ്ടെടുക്കൽ (Find Aadhaar), eKYC, A4 ഷീറ്റിലുള്ള കളർ പ്രിന്റൗട്ട് എന്നിവയ്ക്കായി ഇനി മുതൽ ഫീസ് നൽകണം. ആദ്യ സൈക്കിളിൽ 40 രൂപയും, അടുത്ത സൈക്കിളിൽ 50 രൂപയുമാണ് ഈടാക്കുന്നത്.
4. ഹോം എൻറോൾമെന്റ് സേവനങ്ങൾ
വീട്ടിലെത്തി ആധാർ എൻറോൾമെന്റ് സേവനങ്ങൾ നൽകുന്നതിന് പ്രത്യേകം നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. 2025 ഒക്ടോബർ മുതൽ 700 രൂപയായിരിക്കും ഇതിനുള്ള ഫീസ്. ഇതിൽ ജിഎസ്ടിയും ഉൾപ്പെടുന്നു.
പുതിയ നിരക്കുകൾ അറിയുന്നത് ആധാർ സേവന കേന്ദ്രങ്ങളിൽ പോകുമ്പോൾ പണം കൃത്യമായി അടയ്ക്കാൻ നിങ്ങളെ സഹായിക്കും. UIDAI പ്രഖ്യാപിച്ച പുതിയ നിരക്കുകൾ പ്രകാരം, ഒക്ടോബർ 1 മുതലാണ് ഈ മാറ്റങ്ങളെല്ലാം പ്രാബല്യത്തിൽ വരുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications