ആധാര്‍ കാര്‍ഡും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള അവസാന തീയ്യതി അടുത്തുവരികയാണ്. അതിനാല്‍ നിര്‍ബന്ധമായും നിശ്ചിത സമയ പരിധിക്കുള്ളില്‍ ഏവരും ആധാര്‍-പാന്‍ ലിങ്കിംഗ് പ്രക്രിയ വീഴ്ചയില്ലാതെ
ആധാര്‍ കാര്‍ഡും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള അവസാന തീയ്യതി അടുത്തുവരികയാണ്. അതിനാല്‍ നിര്‍ബന്ധമായും നിശ്ചിത സമയ പരിധിക്കുള്ളില്‍ ഏവരും ആധാര്‍-പാന്‍ ലിങ്കിംഗ് പ്രക്രിയ വീഴ്ചയില്ലാതെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ കെവൈസി വിവരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പാന്‍ ആധാര്‍ ലിങ്കിംഗ് ഒഴിവാക്കാന്‍ സാധിക്കാത്ത അനിവാര്യമായ ഒരു കാര്യവുമാണ്.

നികുതി നിക്ഷേപ വിദഗ്ധരുടെ അഭിപ്രായത്തില്‍ അവസാന തീയ്യതിയായ 2021 ജൂണ്‍ 31ന് മുമ്പ് തന്നെ നിര്‍ബന്ധമായും എല്ലാ വ്യക്തികളും പാന്‍ ആധാര്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ പ്രസ്തുത വ്യക്തിയുടെ കെവൈസി അപൂര്ണമാവുകയാണ് സംഭവിക്കുക. അതായത് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍ കാര്‍ഡ് നിഷ്ക്രിയമായ പാന്കാര്ഡായാണ് പരിഗണിക്കുക, അതേ സമയം ഒരാളുടെ കെവൈസിയില്‍ പാന്‍ കാര്‍ഡ് പരമ പ്രധാനമായ ഒരു ഘടകമാണ് താനും.
ബാങ്ക് അക്കൗണ്ട് എല്ലാ വ്യക്തികള്‍ക്കും ആധാര്‍ പാന്‍ ലിങ്കിംഗ് ഒഴിവാക്കുവാന്‍ സാധിക്കാത്തതാണ്. 2021 ജൂണ്‍ 30ന് ശേഷം അധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍ കാര്‍ഡ് കൈവശമുള്ള വ്യക്തികളെ പാന്‍ കാര്‍ഡ് ഇല്ലാത്ത വ്യക്തികളായാണ് കണക്കാക്കുക. അത്തരം സാഹചര്യങ്ങളില്‍ ബാങ്ക് കെവൈസി വിവരങ്ങള്‍ അപൂര്‍ണമാകും. കൈവൈസി പൂര്‍ത്തീകരിക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
നിഷ്ക്രിയമായ പാന്‍ കാര്‍ഡ് ഒരു വ്യക്തിയുടെ ബാങ്ക് നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിക്കും. ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല നിഷ്ക്രിയ പാന്‍ കാര്‍ഡ് ആണെങ്കില്‍ ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ടായി മാറും.
നിക്ഷേപത്തിന്മേല് 10,000 രൂപയ്ക്ക് മേല്‍ പലിശ നേടുന്ന വ്യക്തിയാണെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ ടിഡിഎസ് (ടാക്സ് ഡിഡക്ഷന് അറ്റ് സോഴ്സ്) രണ്ടിരിട്ടിയാണ് ഈടാക്കുക. അതായത് പാന്‍ കാര്‍ഡ് ഉള്ള ബാങ്ക് അക്കൗണ്ടു ഉടമകളുടെ പക്കല്‍ നിന്നും 10 ശതമാനം ടിഡിഎസ് ഈടാക്കുമ്പോള്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത നിഷ്ക്രിയ പാന്‍ കാര്‍ഡ് കൈവശമുള്ള ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്നും 20 ശതമാനമാണ് ടിഡിഎസ് ഈടാക്കുക.
നിഷ്ക്രിയ പാന്‍കാര്‍ഡ് കൈവശം വച്ച് കൊണ്ട് ഒരു ബാങ്ക് അക്കൗണ്ട് ഉടമ 50,000 രൂപയോ അതിന് മുകളിലോ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ആദായ നികുതി വകുപ്പ് 10,000 രൂപ പിഴയായി ഈടാക്കും. അതിനാല്‍ തന്നെ പ്രയാസങ്ങളില്ലാത്ത സുഗമമായ ബാങ്കിംഗിനായി ജൂണ്‍ 30 എന്ന സമയ പരിധിയ്ക്കുള്ളില്‍ തന്നെ പാന്‍ കാര്‍ഡ് ആധാറുമായി എല്ലാ ബാങ്ക് ഉപയോക്താക്കളും നിര്‍ബന്ധമായും ലിംങ്ക് ചെയ്യേണ്ടതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
