മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കൂടുതൽ ആളുകൾ തയ്യാറാകുന്ന കാലമാണിത്. എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകളാണ് (എസ്ഐപി) മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനായി ഭൂരിപക്ഷം ആളുകളും തിരഞ്ഞെടുക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള മാർഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍.
നിക്ഷേപകര്‍ക്ക് 500 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന നിരവധി എസ്ഐപി പദ്ധതികള്‍ വിപണിയില്‍ ഉണ്ട്. അതായത് എസ്ഐപിയുടെ ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. എന്നാൽ അത് 250 രൂപയായി കുറയ്ക്കാനുള്ള നീക്കം സെബിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. നിക്ഷേപകർക്ക് പ്രതിമാസം 250 രൂപയിൽ താഴെയുള്ള എസ്ഐപി ആരംഭിക്കാൻ ഉടൻ കഴിയുമെന്ന് സെബി ചീഫ് മദാബി പുരി ബുച്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
എസ്ഐപിയുടെ ഗുണങ്ങൾ
എസ്ഐപിയില്‍, നിങ്ങള്‍ക്ക് കോമ്പൗണ്ടിംഗിന്റെ (അതായത് കോമ്പൗണ്ട് പലിശ) ആനുകൂല്യം ലഭിക്കും, അതിനര്‍ത്ഥം നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ 1000 രൂപ 10 ശതമാനം റിട്ടേണ്‍ നിരക്കില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തില്‍ നിങ്ങള്‍ നേടിയ പലിശ 100 രൂപയായിരിക്കും. അതിനാല്‍ അടുത്ത വര്‍ഷം നിങ്ങള്‍ക്ക് 1100 രൂപയുടെ അടിസ്ഥാനത്തില്‍ പലിശ ലഭിക്കും.
കൃത്യമായ സാമ്പത്തിക അച്ചടക്കം നിക്ഷേപകരിൽ വളർത്താൻ എസ്ഐപി സഹായിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. വിപണിയില്‍ ചെറിയ തുകകളിലും തവണകളിലും യാതൊരു ബുദ്ധിമുട്ടും കൂടാതെ നിക്ഷേപം നടത്താം എന്നതും നേട്ടങ്ങളിലൊന്നാണ്.

വിവിധ എസ്ഐപികൾ
1. ടോപ്പ്-അപ്പ് എസ്ഐപി
ഒരു എസ്ഐപി ടോപ് അപ്പിലൂടെ നിക്ഷേപകന് തന്റെ നിക്ഷേപ തുക വാർഷികാടിസ്ഥാനത്തിൽ വർധിപ്പിക്കുവാൻ സാധിക്കും. ഒരു നിക്ഷേപകന് തന്റെ എസ്ഐപി ഇൻസ്റ്റാൾമെന്റ്, ഒരു നിശ്ചിത തുകയായോ, നിശ്ചിത ഇടവേളകളിലുള്ള ശതമാനം എന്ന തോതിലോ വർധിപ്പിക്കാൻ സാധിക്കും. നിലവിൽ തുടർന്നു കൊണ്ടിരിക്കുന്ന പ്രതിമാസ എസ്ഐപിയുടെ നിക്ഷേപ പരിധി വർധിപ്പിക്കാൻ എസ്ഐപി ടോപ് അപ് ഉപയോഗിക്കാം.
2. ഫ്ലെക്സിബിൾ എസ്ഐപി
നിക്ഷേപത്തിൽ ഫ്ലെക്സിബിളായ സമീപനത്തിന് സഹായിക്കുന്ന നിക്ഷേപ രീതിയാണിത്. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് നിക്ഷേപം നടത്തുന്ന തുകയിൽ മാറ്റം വരുത്താൻ ഈ മാർഗത്തിലൂടെ സാധിക്കും. നിക്ഷേപം വർധിപ്പിക്കുക, കുറയ്ക്കുക, താൽക്കാലികമായി നിർത്തി വെക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
3. പെർപെച്വൽ എസ്ഐപി
'എവർഗ്രീൻ എസ്ഐപി' എന്ന പേരിലും ഈ നിക്ഷേപ മാർഗം അറിയപ്പെടുന്നു. കാലാവധിയില്ലാതെ സ്ഥിരമായി നിക്ഷേപം നടത്തുന്ന രീതിയാണിത്. നിക്ഷേപകൻ അവസാനിപ്പിക്കുമ്പോൾ മാത്രമാണ് എസ്ഐപി കാലാവധി അവസാനിക്കുന്നത്. ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യമായ ഒരു നിക്ഷേപമാർഗമാണിത്.

പരിഗണിക്കേണ്ട ഘടകങ്ങൾ
1. നിക്ഷേപ ലക്ഷ്യങ്ങൾ
2. സ്കീം പ്രകടനം
3. ചെലവുകൾ
8 കോടി രൂപ സമ്പാദിക്കാം
നിങ്ങൾക്ക് ഇപ്പോൾ 25 വയസാണ് പ്രായം. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ 8 കോടി രൂപ എസ്ഐപിയിലൂടെ സമ്പാദിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് കരുതുക. അതായത് 25 വയസ്സിൽ നിക്ഷേപം ആരംഭിച്ചാൽ റിട്ടയർമെൻ്റ് വരെ നിങ്ങൾക്ക് നിക്ഷേപിക്കാൻ 30 വർഷമുണ്ട്.
പ്രതിമാസ എസ്ഐപി: 12,320 രൂപ
വാർഷിക റിട്ടേൺ: 12%
കാലാവധി: 35 വർഷം
മൊത്തം നിക്ഷേപം 30 വർഷത്തിനുള്ളിൽ: 51,74,400 രൂപ
മെച്യൂരിറ്റി തുക: 8,00,21,715
അറിയിപ്പ് :
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications