സ്വന്തമായൊരു വീട് ഏവരുടെയും സ്വപ്നമാണ്. വീട് വയ്ക്കാനോ വാങ്ങാനോ ആയി പലരും ആശ്രയിക്കുന്നത് ഭവന വായ്പകളാണ്. ഈ വായ്പകൾ നേടിയെടുക്കുക ബുദ്ധിമുട്ടുള്ളതാണ്. ഇനി വായ്പ ലഭിച്ചാലും പലിശ ഇനത്തിൽ മൊത്ത വായ്പ തുകയെക്കാൾ ഇരട്ടി അടയ്ക്കേണ്ടതായും വരും. എന്നാൽ, ശരിയായ പ്ലാനിങ്ങിലൂടെ പലിശ ഇനത്തിൽ വലിയൊരു തുക നഷ്ടമാകാതെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ സ്വന്തമായൊരു വീട് പണിതുയർത്താൻ സാധിക്കും.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിലൂടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റെ പ്ലാൻ (എസ്ഐപി). എസ്ഐപിയിലൂടെ 100 രൂപയോ 200 രൂപയോ മുതൽ നിക്ഷേപിക്കാമെന്നതാണ് സവിശേഷത. സംയുക്ത പലിശ ചെറിയ നിക്ഷേപങ്ങളെ പോലും വലിയ തുകകളാക്കി മാറ്റും. നിക്ഷേപങ്ങൾ ദീർഘകാലത്തേക്ക് ആണെങ്കിൽ വലിയൊരു തുക തന്നെ സമ്പാദിക്കാനാകും.

ഇക്വിറ്റി നിക്ഷേപത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം കോമ്പൗണ്ടിങിന്‍റെ ഗുണവും വളരാനുള്ള സമയവും ഒത്തുചേരുമ്പോൾ ചെറിയ തുകയുടെ പ്രതിമാസ നിക്ഷേപത്തിലൂടെ കോടികൾ നേടാനാകും. ദീര്‍ഘകാല നിക്ഷേപത്തില്‍ ഇക്വിറ്റി ഫണ്ടുകള്‍ നല്‍കുന്ന മികച്ച റിട്ടേണ്‍ ആണ് നിങ്ങളെ കോടിപതികളാക്കുന്നത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ എസ്ഐപി നിക്ഷേപങ്ങള്‍ 12 ശതമാനം റിട്ടേണ്‍ നല്‍കാറുണ്ട്.
90 ലക്ഷം നേടാൻ എത്ര നിക്ഷേപിക്കണം?
ഇത്തരത്തിൽ വീടെന്ന സ്വപ്നം നേടാനായി ഒരു മ്യൂച്വൽ ഫണ്ടിൽ ഒരു എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ) ആരംഭിക്കാം. 50 ലക്ഷമാണ് നിങ്ങളുടെ ലക്ഷ്യമെന്ന് കരുതുക. ഇതിനായി പ്രതിമാസം 25,000 രൂപ നിക്ഷേപിക്കുക. 10 വർഷത്തിനുള്ളിൽ ശരാശരി 12% വാർഷിക വരുമാനത്തിലൂടെ ഏകദേശം 56 ലക്ഷം രൂപ നേടാം. ശമ്പളം വർധിക്കുന്നതിനനുസരിച്ച് ഈ തുക പ്രതിവർഷം 10% വീതം വർധിപ്പിക്കുക. ഇങ്ങനെ ചെയ്താൽ ഏകദേശം 98 ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും.
ഈ ലക്ഷ്യം എങ്ങനെ നേടാം?
ലക്ഷ്യം നിർണയിക്കുക: നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ലക്ഷ്യങ്ങൾ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുക. ഇതിനായി സമ്പാദ്യം വർദ്ധിപ്പിക്കുക, അല്ലെങ്കിൽ ഇതര നിക്ഷേപ ഓപ്ഷനുകൾ കണ്ടെത്തുക.
അനാവശ്യ ചെലവുകൾ കുറയ്ക്കുക: നിങ്ങളുടെ ലക്ഷ്യങ്ങൾക്കായുള്ള ഫണ്ട് കണ്ടെത്തുന്നതിന് അത്യാവശ്യമല്ലാത്ത ചെലവുകൾ കുറയ്ക്കുക.
പ്രൊഫഷണൽ ഉപദേശം തേടുക: ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ ലക്ഷ്യത്തിലേക്ക് പെട്ടെന്ന് എത്താൻ സഹായിക്കും.
എമർജൻസി ഫണ്ട്: ദീർഘകാല ലക്ഷ്യങ്ങളെ ബാധിക്കാതെ അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു എമർജൻസി ഫണ്ട് നിലനിർത്തുക.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വാരാന്ത്യ എസ്.ഐ.പി: തിങ്കളാഴ്ചകളിൽ അക്കൗണ്ടിൽ നിന്ന് പണം കുറയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications