വീടോ സ്ഥലമോ വാങ്ങുമ്പോൾ ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ സംയുക്തമായി വാങ്ങാൻ പലരും തയ്യാറാകാറില്ല. സംയുക്തമായി സ്വത്ത് കൈവശം വയ്ക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് അറിയാത്തതാണ് പലരും സ്വത്ത് ഒരാളുടെ പേരിൽ മാത്രം രജിസ്റ്റർ ചെയ്യാൻ കാരണം. എന്നാൽ സംയുക്തമായി വീടോ സ്ഥലമോ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ?
ആർക്കൊക്കെ പങ്കാളിയാകാം?
സംയുക്തമായി സ്ഥലം വാങ്ങുന്നതിന്റെ നേട്ടങ്ങൾ അറിയുന്നതിന് മുമ്പ് ആർക്കൊക്കെ സ്വത്തിൽ പങ്കാളികളാകാം എന്ന് പരിശോധിക്കാം. പ്രോപ്പർട്ടി വാങ്ങുമ്പോൾ ആരെയാണ് ജോയിന്റ് ഉടമയായി ചേർക്കാനാകുക എന്നതിന് നിയമങ്ങളൊന്നുമില്ല. പങ്കാളി നിങ്ങളുടെ ഭാര്യയോ ഭർത്താവോ, മാതാപിതാക്കളോ മക്കളോ സഹോദരനോ സഹോദരിയോ അടുത്ത ബന്ധുക്കളോ നിങ്ങളുടെ ബിസിനസ്സ് പങ്കാളിയോ ആരുമാകാം. രണ്ട് സുഹൃത്തുക്കൾക്ക് പോലും സംയുക്തമായി സ്വത്ത് കൈവശം വയ്ക്കാം.
നിബന്ധനകളില്ല
വസ്തുവിന്റെ വാങ്ങൽ കരാറിൽ ആരെയും പങ്കാളിയാക്കാവുന്നതാണ്. എന്നാൽ വസ്തു വാങ്ങുന്നതിന് പങ്കാളി സംഭാവന നൽകണമെന്ന നിബന്ധനയുമില്ല. സംഭാവന നൽകാതെ തന്നെ ഒരാൾക്ക് സ്വത്തിന്റെ അവകാശം നേടാവുന്നതാണ്. അതായത് നിങ്ങളാണ് വീടോ സ്ഥലമോ വാങ്ങാൻ പൂർണമായും കാശ് മുടക്കുന്നതെങ്കിലും നിങ്ങളുടെ അടുത്ത ബന്ധുക്കളായ പങ്കാളിയുടെയോ മക്കളുടെയോ പേരിൽ സംയുക്തമായി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. അതുപോലെ തന്നെ എത്ര പേരെ വേണമെങ്കിലും പങ്കാളികളായി ചേർക്കാവുന്നതുമാണ്.
ഭവനവായ്പ എടുക്കുമ്പോൾ
ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള എല്ലാ പങ്കാളികളെയും വായ്പ അപേക്ഷകരായി ബാങ്കുകൾ കണക്കാക്കും. പങ്കാളിയോ മാതാപിതാക്കളോ മക്കളോ ആണ് നിങ്ങളുടെ സ്വത്തിൽ അവകാശമുള്ള പങ്കാളികളെങ്കിൽ ബാങ്കുകൾ വായ്പ നൽകാൻ അനുകൂല നടപടികൾ സ്വീകരിക്കും. അടുത്ത ബന്ധുക്കളല്ല സഹ-വായ്പക്കാരായി ചേരുന്നതെങ്കിൽ ബാങ്കുകൾ വായ്പ നൽകാൻ ചിലപ്പോൾ വിസമ്മതിച്ചേക്കാം. സ്ഥലത്തിന്റെ ജോയിന്റ് ഉടമ ഒരു സുഹൃത്ത്, ബിസിനസ് പങ്കാളി, സഹോദരൻ, സഹോദരി എന്നിവരാണെങ്കിൽ വായ്പ ലഭിക്കാൻ സാധ്യത കുറവാണ്.
സ്വത്തിന്റെ പിന്തുടർച്ചാവകാശം
റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ ഹൌസിംഗ് സൊസൈറ്റികളിലും മറ്റും ഫ്ലാറ്റുകളായി വാങ്ങുന്നവരാണ്. ഇത്തരത്തിൽ വീട് വാങ്ങുമ്പോൾ സംയുക്തമായി ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ വാങ്ങുന്നതാണ് നല്ലത്. കാരണം ഒരു ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, സൊസൈറ്റി സാധാരണയായി ഫ്ലാറ്റ് കൈമാറ്റം ചെയ്യുന്നത് അവശേഷിക്കുന്ന ജോയിന്റ് ഉടമയുടെ പേരിലേയ്ക്കായിരിക്കും. ജോയിന്റ് ഉടമയ്ക്ക് ഫ്ലാറ്റ് കൈമാറുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് നോമിനിക്ക് കൈമാറുന്നത്.
നികുതി ആനുകൂല്യം
സംയുക്തമായി വീട് വാങ്ങുന്നതിലൂടെ നിങ്ങൾക്ക് ചില നികുതി ആനുകൂല്യങ്ങളും ലഭിക്കും. അതായത് ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ സംയുക്തമായാണ് വീടും ഭവന വായ്പയും എടുത്തിരിക്കുന്നതെങ്കിൽ രണ്ട് പേർക്കും നികുതി ആനുകൂല്യം ക്ലെയിം ചെയ്യാൻ കഴിയും. ചില കേസുകളിൽ, ആദ്യത്തെ ഉടമ ഒരു സ്ത്രീയാണെങ്കിൽ നൽകേണ്ട സ്റ്റാമ്പ് ഡ്യൂട്ടി കുറവായിരിക്കും. അതുപോലെ, ഭവനവായ്പയ്ക്കുള്ള ആദ്യ അപേക്ഷക സ്ത്രീ ആണെങ്കിൽ പലിശ നിരക്കിലും ചില ഇളവുകൾ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications