സാമ്പത്തിക വര്‍ഷം അവസാനിച്ച കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കുകള്‍ വഴി നടത്തിയ പല ഇടപാടുകളിലും ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
സാമ്പത്തിക വര്‍ഷം അവസാനിച്ച കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കുകള്‍ വഴി നടത്തിയ പല ഇടപാടുകളിലും ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചില ബാങ്കുകളുടെ ഓണ്‍ലൈന്‍,യുപിഐ പണമിടപാടുകളിലും ഉപയോക്താക്കള്‍ക്ക് പ്രയാസങ്ങള്‍ നേരിട്ടു. അക്കൗണ്ടില്‍ നിന്ന് പണം പോവുകയും എന്നാല്‍ തുക ലക്ഷ്യ സ്ഥാനത്ത് യഥാ സമയം എത്താതിരിക്കുകയും ചെയ്തതോടെ നിരവധി പേരാണ് ആശങ്കയിലായിരിക്കുന്നത്.

അക്കൗണ്ടില്‍ നിന്ന് പോയ പണം തിരികെ ലഭിക്കുമോ?
സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തിരക്കുകള്‍ക്കിടയിലും യുപിഐ, നെഫ്റ്റ്, ഐഎംപിഎസ് സേവനങ്ങള്‍ തടസ്സമില്ലാതെ ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നേരത്തേ അറിയിച്ചിരുന്നു.
എങ്കിലും പണം അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്യപ്പെടുകയും അതേസമയം ലക്ഷ്യത്തില്‍ എത്താതിരിക്കുകയും ചെയ്ത സംഭവങ്ങള്‍ നിവധിയാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന പണം ഉപയോക്താവിന് തിരികെ ലഭികകുമോ? ലഭിക്കുമെങ്കില്‍ എത്ര ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടിലേക്ക് വരും തുടങ്ങിയ ആശങ്കകളിലാണ് പണം നഷ്ടപ്പെട്ട ഉപയോക്താക്കള്‍.
ഇത്തരത്തില്‍ പണം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സാഹചര്യങ്ങളെ സംബന്ധിച്ച് 2019ല്‍ ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അക്കൗണ്ടില്‍ നിന്നും നഷ്ടമായ പണം തിരികെ അക്കൗണ്ടിലെത്തുന്നതിനുള്ള സമയ പരിധിയും ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ വിശദമാക്കിയിട്ടുണ്ട്. അത് പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികം ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തിയില്ല എങ്കില്‍ ഒരു ദിവസം നൂറ് രൂപ എന്ന നിരക്കില്‍ അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് പിഴയായി നല്‍കേണ്ടതുണ്ട്.
ഐഎംപിഎസ് ഇടപാട് നടത്തുമ്പോഴാണ് ഇത്തരത്തില്‍ തടസ്സങ്ങളുണ്ടാവുകയും ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പോവുകയും തുക ലക്ഷ്യത്തിലെത്താതിരിക്കുകയും ചെയ്തതെങ്കില്‍ അടുത്ത പ്രവൃത്തി ദിനം അവസാനിക്കുന്നതിന് മുമ്പായി പണം ഉടമയുടെ അക്കൗണ്ടില്‍ തിരിച്ചെത്തിയിരിക്കണം. അത് കഴിഞ്ഞുള്ള ഓരോ ദിവസവും 100 രൂപ വീതം ബാങ്കില്‍ നിന്നും പിഴ ഈടാക്കും. യുപിഐ ഇടപാടാണെങ്കിലും ഇതേ മാര്‍ഗ നിര്‍ദേശമാണ് പിന്തുടരുന്നത്.
ഇത് നടപ്പിലാക്കുന്നതില്‍ ബാങ്കിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ സേവന ദാതാവിനോ, സിസ്റ്റം പാര്ട്ടിസിപ്പന്റിനോ നിങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. ഇനി പരാതിയിന്മേല് ഒരു മാസം കഴിഞ്ഞിട്ടും സ്ഥാപനം യാതൊരു വിധ നടപടികളും കൈക്കൊള്ളുന്നില്ല എങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട ഓംബുഡ്സ്മാനെ സമീപിച്ച് പരാതി നല്കാവുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
