ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാകുന്ന എയര്‍പോര്‍ട്ട് ലൗഞ്ച് ആനുകൂല്യങ്ങള്‍ ഏപ്രില്‍ മുതല്‍ മാറും.
ചില ബാങ്കുകള്‍ സൗജന്യ ലൗഞ്ച് സന്ദര്‍ശനങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍, മറ്റുചില ബാങ്കുകള്‍ ചെലവിടല്‍ നിയന്ത്രിക്കുന്നു.

റുപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകള്‍
2026 ഏപ്രില്‍ 1 മുതല്‍ റുപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളില്‍ സൗജന്യ ലൗഞ്ച് പ്രവേശനം ലഭ്യമാകില്ല.
പുതിയ നിയമങ്ങള്‍ പ്രകാരം കാര്‍ഡ് ഉടമകള്‍ക്ക് ആഭ്യന്തര എയര്‍പോര്‍ട്ട് ലൗഞ്ചുകളിലേയ്ക്കും അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലൗഞ്ചുകളിലേയ്ക്കും റെയില്‍വേ ലൗഞ്ചുകളിലേയ്ക്കും പ്രവേശനം കിട്ടില്ല.
പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, ഈസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ ആനുകൂല്യം അവസാനിക്കുന്നതായി അറിയിച്ചു.
റുപേ സെലക്ട് കാര്‍ഡുകള്‍
റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ലൗഞ്ച് ആക്സസ് തുടരും. എന്നാല്‍ അത് ചെലവിടല്‍ അടിസ്ഥാനത്തിലായിരിക്കും.എന്‍പിസിഐയുടെ ബെനിഫിറ്റ് മാനേജ്മെന്റ് സിസ്റ്റം വഴിയാകും ഇത് നടപ്പിലാക്കുക.
ബാങ്കുകള്‍ ഒരു കുറഞ്ഞ ചെലവിടല്‍ പരിധി നിശ്ചയിക്കുകയും ഒരു ക്വാര്‍ട്ടറില്‍ ആ പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ അടുത്ത ക്വാര്‍ട്ടറില്‍ സേവനം ലഭ്യമാക്കുകയും ചെയ്യും.
പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിക്കുന്നതനുസരിച്ച്, സേവനം ലഭ്യമാകാന്‍ ഒരു ക്വാര്‍ട്ടറില്‍ കുറഞ്ഞത് 5,000 രൂപ പോയിന്റ് ഓഫ് സെയില്‍ അല്ലെങ്കില്‍ ഇ-കൊമേഴ്സ് ഇടപാടുകള്‍ വഴി ചെലവിടണം. ഉദാഹരണത്തിന് ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ 5,000 രൂപ ചെലവഴിച്ചാല്‍, ഏപ്രില്‍ 15 മുതല്‍ ജൂലൈ 14 വരെ ലൗഞ്ച് ആക്സസ് ലഭിക്കും.
ക്രെഡിറ്റ് കാര്‍ഡുകളിലും മാറ്റങ്ങള്‍
ആക്സിസ് ബാങ്ക് പ്രഖ്യാപിച്ചതനുസരിച്ച് എയര്‍ടെല്‍ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ലഭിച്ചിരുന്ന നാലു ആഭ്യന്തര എയര്‍പോര്‍ട്ട് ലൗഞ്ച് സന്ദര്‍ശനങ്ങള്‍ 2026 ഏപ്രില്‍ 12 മുതല്‍ അവസാനിക്കും.
ബാങ്ക് ഈ കാര്‍ഡിന്റെ റിവാര്‍ഡ് ഘടനയും മാറ്റുകയാണ്.
എയര്‍ടെല്‍ ആക്സിസ് ബാങ്ക് കാര്‍ഡിലെ കാഷ്ബാക്ക് മാറ്റങ്ങള്‍
പുതിയ നിയമങ്ങള്‍ പ്രകാരം:
- എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, ഡി.ടി.എച്ച് പേയ്മെന്റുകള്‍ക്ക് 25% കാഷ്ബാക്ക്
- മറ്റു യൂട്ടിലിറ്റി പേയ്മെന്റുകള്‍ക്ക് 10% കാഷ്ബാക്ക
- ഈ വിഭാഗങ്ങളില്‍ നേടാനാകുന്ന പരമാവധി ക്യാഷ്ബാക്ക് ഇനി സ്റ്റേറ്റ്മെന്റ് സൈക്കിളില്‍ നേടിയ അടിസ്ഥാന ക്യാഷ്ബാക്കിനെ (1% വിഭാഗം) ആശ്രയിച്ചിരിക്കും.
- പ്രതിമാസം നേടിയ നേടിയ അടിസ്ഥാന ക്യാഷ്ബാക്കിന്റെ ഇരട്ടിയായി എയര്‍ടെല്‍ ടെലികോം ക്യാഷ്ബാക്ക് പരിമിതപ്പെടുത്തും
- അടിസ്ഥാന ക്യാഷ്ബാക്കിന്റെ അതേ തുകയില്‍ യൂട്ടിലിറ്റി ക്യാഷ്ബാക്ക് പരിമിതപ്പെടുത്തും
പുതിയ പരിധികള്‍:
എയര്‍ടെല്‍ കാഷ്ബാക്ക്: അടിസ്ഥാന കാഷ്ബാക്കിന്റെ രണ്ടിരട്ടി വരെ
യൂട്ടിലിറ്റി കാഷ്ബാക്ക്: അടിസ്ഥാന കാഷ്ബാക്കിന്റെ അതേ തുക വരെ
നിലവില്‍ രണ്ട് വിഭാഗങ്ങളിലും മാസത്തില്‍ 250 രൂപ എന്ന സ്ഥിരമായ പരമാവധി പരിധി നിലവിലുണ്ട്.
പുതിയ സംവിധാനം പ്രകാരം ലഭിക്കുന്ന കാഷ്ബാക്ക് 60 ദിവസത്തിന് ശേഷം സ്റ്റേറ്റ്മെന്റില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. അതായത് 2026 ജൂണ്‍ 12 മുതല്‍ പുതിയ റിവാര്‍ഡുകള്‍ സ്റ്റേറ്റ്മെന്റില്‍ കാണാം.
പങ്കാളി പ്ലാറ്റ്ഫോമുകളിലെ റിവാര്‍ഡുകളും മാറുന്നു
മുന്‍പ് ഉണ്ടായിരുന്ന സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്കറ്റ് എന്നിവയില്‍ 10% കാഷ്ബാക്ക് അവസാനിപ്പിക്കും.
പകരം ഇനി
സൊമാറ്റോ
ബ്ലിങ്കിറ്റ്
ഡിസ്ട്രിക്ട് മൂവീസ്
ഇവയില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് 10% വാല്യൂ ബാക്ക് ലഭിക്കും.
ഈ തുക ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ അല്ല, ബന്ധപ്പെട്ട പാര്‍ട്ണര്‍ വാലറ്റിലേക്കാണ് ക്രെഡിറ്റ് ചെയ്യുക.
നിബന്ധനകള്‍:
ഓരോ പാര്‍ട്ണറിനും മാസത്തില്‍ പരമാവധി 200 രൂപ
സൊമാറ്റോയും ബ്ലിങ്കിറ്റും: കുറഞ്ഞ ഓര്‍ഡര്‍ 499 രൂപ
വാലറ്റ് ലോഡ്, ഗിഫ്റ്റ് കാര്‍ഡ് വാങ്ങല്‍ എന്നിവയ്ക്ക് ആനുകൂല്യം ലഭിക്കില്ല
അടുത്ത കാലത്ത് എയര്‍പോര്‍ട്ട് ലൗഞ്ച് ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചു. ഇതോടെ ബാങ്കുകള്‍ക്കും കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ക്കും ചെലവ് കൂടി. ഈ സാഹചര്യത്തിലാണ് മാറ്റങ്ങള്‍.
കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ടത്
റുപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 2026 മാര്‍ച്ച് 31 കഴിഞ്ഞാല്‍ ലൗഞ്ച് ആക്സസ് ഉണ്ടാകില്ല
റുപേ സെലക്ട് കാര്‍ഡ് ഉപയോക്താക്കള്‍ ചെലവിടല്‍ മാനദണ്ഡങ്ങള്‍ പരിശോധിക്കണം
ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ പുതിയ റിവാര്‍ഡ് ഘടനയും യാത്രാ ആനുകൂല്യങ്ങളും പരിശോധിക്കണം
പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ യാത്ര ചെയ്യുന്നവര്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കുന്നത് നല്ലതാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications