രാജ്യ മുന്‍നിര ടെലികോം സേവന ദാതാക്കളായ എയര്‍ടെലും റിലയന്‍സ് ജിയോയും ഉപയോക്താക്കള്‍ക്കായി സൗജന്യ റീച്ചാര്‍ജ് പാക്കുകളും മറ്റ് ഓഫറുകളും പ്രഖ്യാപിച്ചു.
രാജ്യ മുന്‍നിര ടെലികോം സേവന ദാതാക്കളായ എയര്‍ടെലും റിലയന്‍സ് ജിയോയും ഉപയോക്താക്കള്‍ക്കായി സൗജന്യ റീച്ചാര്‍ജ് പാക്കുകളും മറ്റ് ഓഫറുകളും പ്രഖ്യാപിച്ചു. കോവിഡ് കാരണം സാമ്പത്തികനിലയില്‍ തിരിച്ചടിയുണ്ടായിരിക്കുന്ന കുറഞ്ഞ വരുമാനക്കാരായ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇരു കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഇളവുകള്‍ ചെറിയ വരുമാനക്കാരായ ഉപയോക്താക്കളെയാണ് ഉന്നമിട്ടിരിക്കുന്നത്. തങ്ങളുടെ 350 മില്യണ്‍ വരിക്കാരില്‍ 55 മില്യണിലധികം വരിക്കാര്‍ക്ക് ഈ പുതിയ ഓഫറുകളുടെ പ്രയോജനപ്പെടുമെന്ന് എയര്‍ടെല്‍ അറിയിച്ചു.
രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിലെ 55 മില്യണോളം ഉപയോക്താക്കള്‍ക്ക് 49 രൂപയുടെ സൗജന്യ റീച്ചാര്‍ജ് പാക്ക് നല്‍കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. 38 രൂപയുടെ ടോക്ക് ടൈം ലഭിക്കുന്ന ഈ പാക്കിന്ഖെ വാലിഡിറ്റി 28 ദിവസമാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും എയര്‍ടെല്‍ അറിയിക്കുന്നു.
79 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്ക് ഡബിള്‍ ബെനഫിറ്റുകളും എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നു. ഇത് പ്രകാരം ഉപയോക്താവിന് 400 എംബി ഡാറ്റയും 256 രൂപയുടെ ടോക്ക് ടൈമും ലഭിക്കും. 28 ദിവസമാണ് പാക്കിന്റെ കാലാവധി. ആകെ 270 കോടി രൂപയുടെ സൗജന്യ റീച്ചാര്‍ജ് പാക്കുകളാണ് കമ്പനി നല്‍കുന്നതെന്നും എയര്‍ടെല്‍ അറിയിച്ചു.
അതേസമയം കോവിഡ് 19 സാഹചര്യത്തില്‍ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് 300 മിനുട്ട് ഔട്ട് ഗോയിംഗ് കോളുകല്‍ 1 മാസത്തേക്ക് ലഭിക്കുമെന്ന് റിലയന്‍സ് ജിയോയും അറിയിച്ചു. സജന്യ മിനുട്ടുകള്‍ നല്കുന്ന ഈ ഓഫര്‍ എത്ര മാസത്തേക്കാണ് ലഭിക്കുക എന്നത് ജിയോ വ്യക്തമാക്കിയിട്ടില്ല. ഇത് കൂടാതെ, ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ പ്ലാനുകളിലും ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും ലഭിക്കും. അതായത് നിങ്ങള്‍ 75 രൂപയുടെ പാക്ക് റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ 75 രൂപയുടെ അധിക സബ്സ്ക്രിപ്ഷന് സൗജന്യമായി ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications