നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ എയർടെൽ ഫിനാൻസിന്റെ പേർസണൽ ലോൺ ഒന്ന് പരീക്ഷിക്കാവുന്നതാണ്. 100% ഡിജിറ്റൽ പ്രക്രിയയിലൂടെ ₹9 ലക്ഷം വരെ പേഴ്സണൽ ലോൺ ഉടനെ കൈവശമാക്കാം എന്നതാണ് ഈ സ്കീമിന്റെ പ്രത്യേകത. വിവാഹം, യാത്ര, മെഡിക്കൽ ചെലവുകൾ, ഉന്നത പഠനം അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾ തുടങ്ങി എന്തിനും ഈ തുക നിങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ലഭിക്കുക എന്നതാണ് എയർടെൽ പേഴ്സണൽ ലോണിന്റെ പ്രത്യേകത. കാര്യങ്ങളിലേക്ക് കടക്കുമുമ്പ് തന്നെ പറയട്ടെ തിരിച്ചടയ്ക്കാൻ കഴിവുള്ളവർ മാത്രം പേഴ്സണൽ ലോണുകൾ എടുക്കുക. കാരണം 12 ശതമാനം മുതൽ പലിശ ഇവിടെ ഈടാക്കും.
എയർടെൽ ഫിനാൻസ് പേഴ്സണൽ ലോണിന്റെ മുഖ്യ സവിശേഷതകൾ
*ലോൺ തുക: ₹10,000 മുതൽ ₹9,00,000 വരെ
*പലിശനിരക്ക്: 12.75% മുതൽ
*ലോൺ കാലാവധി: 3 മുതൽ 60 മാസം വരെ ഇഷ്ടാനുസൃതമായി തിരഞ്ഞെടുക്കാം
*അപേക്ഷ നൽകിയതിന് ശേഷം 24 മണിക്കൂറിനകം അക്കൗണ്ടിൽ തുക വരും.
*100% ഓൺലൈൻ പ്രക്രിയ
*പ്രോസസ്സിംഗ് ഫീസ്: ലോൺ തുകയുടെ 2% മുതൽ 5% വരെ (GST കൂടാതെ)
എയർടെൽ പേഴ്സണൽ ലോൺ എടുക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ
*കുറഞ്ഞ പ്രായം: 21 വയസ്സ്
*പരമാവധി പ്രായം: 60 വയസ്സ് അല്ലെങ്കിൽ വിരമിക്കൽ പ്രായം
*കുറഞ്ഞ ശമ്പളം: പ്രതിമാസം ₹25,000
*എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം ജോലിയിൽ ഉള്ളവരായിരിക്കണം, അതിൽ ഒരു വർഷം നിലവിലുള്ള കമ്പനിയിൽ
*വാസസ്ഥല സ്ഥിരത: വാടകയ്ക്ക് താമസിക്കുമ്പോൾ കുറഞ്ഞത് 1 വർഷം ആ സ്ഥലത്ത് തുടർന്നവരാവണം
*ക്രെഡിറ്റ് സ്കോർ: 650 അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കണം
പേഴ്സണൽ ലോൺ തുകയും, തിരിച്ചടയ്‌ക്കേണ്ട തുകയും എങ്ങനെ കണക്കാക്കാം?
ലോൺ മൊത്തം ചെലവ് = പ്രിൻസിപ്പൽ തുക + (പ്രിൻസിപ്പൽ തുക × പലിശ നിരക്ക് × കാലാവധി) + പ്രോസസ്സിംഗ് ഫീസ് ± പ്രീപേയ്മെന്റ് ചെലവ്

ഉദാഹരണം:
₹1,00,000 ലോൺ തുക, 12.75% പലിശനിരക്ക്, 3 വർഷ കാലാവധി, ₹2,000 പ്രോസസ്സിംഗ് ഫീസ്
ലോൺ മൊത്തം ചെലവ് = ₹1,00,000 + (₹1,00,000 × 0.1275 × 3) + ₹2,000
ലോൺ മൊത്തം ചെലവ് = ₹1,00,000 + ₹38,250 + ₹2,000 = ₹1,40,250
എയർടെൽ പേഴ്സണൽ ലോണിന്റെ പ്രധാന ഗുണങ്ങൾ
*100% ഡിജിറ്റൽ പ്രക്രിയ:
എല്ലാ വിശദാംശങ്ങളും ഓൺലൈൻ ആയി സമർപ്പിക്കാം
*ഉടനടി അംഗീകാരം:
അപേക്ഷ നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ അംഗീകാരം ലഭിക്കും
*ഇഷ്ടാനുസൃത ഇ എം ഐ:
നിങ്ങളുടെ സാമ്പത്തിക അവസ്ഥക്ക് അനുസൃതമായി ഇ എം ഐ തിരഞ്ഞെടുക്കാം
മറ്റ് എൻ ബി എഫ് എസികളെ പോലെയും ബാങ്കുകളെ പോലെയും തന്നെയാണ് എയർടെൽ പേഴ്സണൽ ലോണിന്റെയും സാധ്യതകൾ. എമർജൻസി സമയങ്ങളിൽ ഇത് കൃത്യമായി ഉപയോഗപ്പെടുത്തിയാൽ അത് പണം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ നിങ്ങൾക്ക് സഹായകമാകും.
വീണ്ടും ആവർത്തിക്കുന്നു തിരിച്ചടയ്ക്കാൻ കഴിവുണ്ടെങ്കിൽ മാത്രം പേഴ്സണൽ ലോണുകൾ എടുക്കുക. കാരണം മുകളിൽ കൊടുത്ത തുകയുടെ കണക്കുകൾ പ്രകാരം ഒരു ലക്ഷം വായ്പയെടുക്കുന്ന ആളുകൾക്ക് ഒരു ലക്ഷത്തി നാല്പതിനായിരം രൂപ വരെ തിരിച്ചടയ്ക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ആസ്തിയും ലക്ഷ്യവും അനുസരിച്ച് പേഴ്സണൽ ലോണുകൾ തിരഞ്ഞെടുക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
