തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അക്ഷയ തൃതീയ ആഘോഷങ്ങള്‍ കടന്നുപോകുന്നത്. രാജ്യത്തെ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിക്കുന്നത് വിശേഷപ്പെട്ട ഒന്നായാണ് ഏവരും വിശ്വസിച്ചുപോരുന്നത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അക്ഷയ തൃതീയ ആഘോഷങ്ങള്‍ കടന്നുപോകുന്നത്. രാജ്യത്തെ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിക്കുന്നത് വിശേഷപ്പെട്ട ഒന്നായാണ് ഏവരും വിശ്വസിച്ചുപോരുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ വീട്ടിലേക്ക് കൊണ്ടുവരുന്ന സ്വര്‍ണത്തിനൊപ്പം ഐശ്വര്യവും സമൃദ്ധിയും കുടുംബത്തിലേക്ക് വരുമെന്നാണ് വിശ്വാസം.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ നേരിട്ട് പോയി സ്വര്‍ണം വാങ്ങിക്കുക എന്നത് പ്രായോഗികമല്ല. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും കോവിഡ് വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി വരികയാണ്. സാമൂഹ്യ അകലവും മറ്റ് കര്‍ശന നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് സ്വര്‍ണം വാങ്ങിക്കുവാന്‍ പോവുക എന്നത് ഏറെ പ്രയാസമേറിയ കാര്യവുമാണ്. ഇത്തരമൊരു ഗുരുതര സാഹചര്യത്തില്‍ അത് തീരെ ഉചിതമായ കാര്യമല്ല തന്നെ.
എന്നാല്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി വഴികളുണ്ട്. വീടിന് പുറത്തിറങ്ങാതെ തന്നെ തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് തടസ്സം വരാതെ തന്നെ സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കും. ഗോള്‍ഡ് ഫണ്ട്, ഗോള്‍ഡ് ഇടിഫ്, ഇ-ഗോള്‍ഡ് എന്നിവയാണവ.
കോവിഡ് കാലത്ത് എല്ലാ മേഖലകളിലും ഇന്ത്യ ഡിജിറ്റലായി വളരുകയാണ്. തങ്ങളുടെ ആവശ്യങ്ങല്‍ക്കായി ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ മിക്കവരും ശീലിച്ചു കഴിഞ്ഞു. കോവിഡ് പിടിമുറുക്കിത്തുടങ്ങിയ കഴിഞ്ഞ വര്‍ഷത്തില്‍ അക്ഷയ തൃതീയ ദിനത്തില്‍ ഡിജിറ്റല്‍ ഗോള്‍ഡിനെ ആശ്രയിച്ചിരുന്നു. ഈ വര്‍ഷവും അത് തന്നെയാണ് അഭികാമ്യം.
ഡീമാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്ക് ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങിക്കുവാന്‍ സാധിക്കും. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവരാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കാം. സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി വാ്ഗദാനം ചെയ്യുന്ന ഗോള്‍ഡ് ഫണ്ടുകളോ ഇ ഗോള്‍ഡോ വാങ്ങിക്കാം. ഗോള്‍ഡ് ഫണ്ടില്‍ 500 രൂപയുടെ മൂല്യമുള്ള സ്വര്‍ണം വരെ വാങ്ങിക്കാന്‍ സാധിക്കും. അതേ സമയം ഇ ഗോള്‍ഡില്‍ 1 രൂപ മുതല്‍ മൂല്യമുള്ള സ്വര്‍ണം വാങ്ങിക്കാം. അതിനാല്‍ തന്നെ മഹാമാരിയുടെ ഈ കാലത്തും തങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന രീതിയില്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ ഈ വഴികളിലൂടെ സാധിക്കും.
കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിക്കാതെ ഈ അക്ഷയ തൃതീയയുടെ ഈ വിശേഷ സുദിനത്തില്‍ സ്വര്‍ണം വാങ്ങിക്കുവാനുള്ള മൂന്ന് വഴികള്‍ നമുക്ക് നോക്കാം.
1. ഗോള്‍ഡ് ഇടിഎഫ് ; ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. എസ്ഐപി അനുവദനീയമല്ല
2. ഗോള്‍ഡ് ഫണ്ടുകള്‍; ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. മ്യൂച്വല്‍ ഫണ്ടുകളിലൂടെ വാങ്ങിക്കാം. എസ്ഐപി അനുവദനീയമാണ്.
3.ഇ-ഗോള്‍ഡ്; ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. എസ്ഐപി അനുവദനീയമാണ്. ഒരു രൂപയ്ക്ക് മുതല്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications