അക്ഷയ തൃതീയ ദിനത്തില്‍ മിക്ക നിക്ഷേപകരും സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണം വാങ്ങിക്കുന്നതിനേക്കാള്‍ കടലാസ് സ്വര്‍ണം വാങ്ങിക്കുവാനാണ് വിദഗ്ധര്‍ അഭിപ്രായം
അക്ഷയ തൃതീയ ദിനത്തില്‍ മിക്ക നിക്ഷേപകരും സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണം വാങ്ങിക്കുന്നതിനേക്കാള്‍ കടലാസ് സ്വര്‍ണം വാങ്ങിക്കുവാനാണ് വിദഗ്ധര്‍ അഭിപ്രായം പറയുന്നത്. ഗോള്‍ഡ് ബോണ്ടുകളും മ്യൂച്വല്‍ ഫണ്ടുകളും കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്ന് മാത്രമല്ല, മൂല്യനിര്‍ണയത്തിന്റെ കാര്യത്തിലും പ്രയാസങ്ങളുണ്ടാകില്ല. മഞ്ഞ ലോഹത്തില്‍ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളാണ്.
സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍
റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുഖേന കേന്ദ്ര സര്‍ക്കാറാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പരിഗണിക്കാതെ ഒരു വര്‍ഷം 2.5 ശതമാനം പലിശ നിരക്കാണ് നിക്ഷേപകന് ലഭിക്കുക. എന്നാല്‍ ഈ വര്‍ഷം ഇതുവരെ എസ്ജിബിയുടെ പുതിയ ട്രഞ്ച് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ നേരത്തെ ഇഷ്യൂ ചെയ്ത് ഇപ്പോള്‍ നിലവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ട്രഞ്ചുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്ന് വാങ്ങിക്കാവുന്നതാണ്. എസ്ജിബിയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി സാധ്യമല്ല.
ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍
ഇനി ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ നോക്കാം. എന്താണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍. അവയെ ഫണ്ടുകളുടെ ഫണ്ട് എന്ന് പറയാം. ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് (ഇടിഎഫ്) മുഖ്യമായും നിക്ഷേപം നടത്തുന്നത്. അത് 99.5 ഓ അതില്‍ മുകളിലോ ശുദ്ധതയുള്ള ഭൗതിക സ്വര്‍ണത്തിലും നിക്ഷേപിക്കും. ഒരു ഗോള്‍ഡ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ (എന്‍എവി) പ്രാദശിക വിപണിയിലെ സ്വര്‍ണവിലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിലവില്‍ 10 ഗോള്‍ഡ് ഫണ്ടുകളാണ് ലഭ്യമായിട്ടുള്ളത്. ആകെ 5400 കോടിയുടെ ആസ്തിയുമുണ്ട്. ഈ ഗോള്‍ഡ് ഫണ്ടുകള്‍ അവരുടെ സ്വന്തം ഗോള്‍ഡ് ഇടിഎഫുകളിലാണ് നിക്ഷേപിക്കുന്നത്. ഒരു വര്‍ഷത്തെ ആദായം 0.2 ശതമനാമണ്. അഞ്ച് വര്‍ഷത്തേക്ക് ലഭിക്കുന്ന ആദായം 8.3 ശതമാനവും.
സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍
ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളുടെ ഒര സവിശേഷത അവ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അനുവദിക്കുന്നു എന്നതാണ്. എസ്ജിബിയില്‍ അത് സാധ്യമല്ല. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ഫണ്ടുകളിലെ എസ്ഐപി ഏറെ അനുയോജ്യമാണ്. ഡു ഇറ്റ് യുവര്‍സെല്‍ഫ് നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ഇടിഎഫുകളും എസ്ജികളും ഏറെ ഗുണകരമാണ്. സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിലൂടെയുണ്ടാകുന്ന നഷ്ടസാധ്യതകള്‍ ഒഴിവാക്കുവാന്‍ എസ്ഐപിയിലൂടെ സാധിക്കും. ഡീമാറ്റ് രീതിയിലും നിങ്ങള്‍ക്ക് സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകള്‍ സ്വന്തമാക്കാം. പ്രതിമാസം 500 രൂപ മുതല്‍ ഗോള്‍ഡ് ഫണ്ടിലെ എസ്ഐപി നിങ്ങള്‍ക്ക് ആരംഭിക്കാം.
സ്വര്‍ണം പോര്ട്ട്പോളിയോവില് നിര്‍ബന്ധം
നിങ്ങളുടെ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് വില്‍പ്പന നടത്താനും എളുപ്പമാണ്. എസ്ജിബികളും ഇടിഎഫുകളും ലിക്വിഡിറ്റി പരിമിതികള്‍ ഉള്ളവയാണ്. എന്നാല്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ എപ്പോഴും വാങ്ങാനും വില്‍ക്കാനും സാധിക്കും. സ്വര്‍ണം ഒരിക്കലും ഉയര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു ആസ്തി വിഭാഗമല്ല. എന്നാല്‍ വിപണിയിലെ അനിശ്ചിതാവസ്ഥകള്ക്കെതിരെയുള്ള മികച്ചൊരു കാവലാണ്. ഒരു സമയം നിങ്ങളുടെ പോര്‍ട്ട് ഫോളിയോവില്‍ 5 മുതല്‍ 10 ശതമാനം വരെ സ്വര്‍ണം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications