ഡിജിറ്റല്‍ ഗോള്‍ഡ് ഇടിഫോ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളോ, ഈ അക്ഷയതൃതീയയില്‍ നിങ്ങളേത് വാങ്ങിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം വാങ്ങിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണ് അക്ഷയ തൃതീയ. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിച്ചാല്‍ സ്വര്‍ണത്തിനൊപ്പം വര്‍ഷം മുഴുവന്‍ നിറയുന്ന ഐശ്വര്യവും വീട്ടിലെത്തുമെന്നാണ് വിശ്വാസം. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോവില്‍ സ്വര്‍ണം കൂട്ടീച്ചേര്‍ക്കുവാന്‍ യോജിച്ച സമയമാണിത്. നിക്ഷേപകരുടെ അഭിപ്രായങ്ങള്‍ പ്രകാരം നിക്ഷേപകന്റെ താത്പര്യമനുസരിച്ച് 5 മുതല്‍ 15 ശതമാനം വരെ പോര്‍ട്ട്‌ഫോളിയോവില്‍ സ്വര്‍ണത്തിനായി മാറ്റി വയ്ക്കാവുന്നതാണ്.

 

സ്വര്‍ണവില

സ്വര്‍ണവില

വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് സ്വര്‍ണ വില ഇനിയും മുന്നോട്ട് പോകുവാന്‍ തന്നെയാണ് സാധ്യത. അതിനാല്‍ തന്നെ സ്വഭാവികമായും സ്വര്‍ണ നിക്ഷേപവും വരും മാസങ്ങളില്‍ ഉയര്‍ന്നേക്കും. മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കമ്മോഡിറ്റി ഇന്‍സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം അടുത്ത പാദത്തില്‍ തന്നെ ബ്രോക്ക്‌റേജ് വില 10 ഗ്രാമിന് 50,000 രൂപയാകും. അടുത്ത 12- 15 മാസങ്ങള്‍ക്കുള്ളില്‍ 10 ഗ്രാമിന് 56,500 ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ധനവിന് കാരണമായി പല കാരണങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യം ഉയരുന്നതും, യുഎസ് ട്രഷറി ആദായം ഉയരുന്നതും, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ആവശ്യകയിലെ ഉയര്‍ച്ച, ആഗോള പലിശ നിരക്കിലെ ഇടിവ് തുടങ്ങിയ കാര്യങ്ങളെല്ലാം വിപണിയില്‍ ഇടപെടുന്നവര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍

സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍

റിസര്‍വ് ബാങ്ക് മൃദുല നിലപാട് തുടരുമ്പോഴും പലിശ നിരക്ക് താഴെത്തന്നെയാണുള്ളത്. ഇപ്പോള്‍ ആര്‍ബിഐ വീണ്ടും വാങ്ങിക്കാന്‍ ആരംഭിച്ചത് വില ഉയര്‍ന്നേക്കുവാന്‍ കാരണമായേക്കും. കോവിഡ് വ്യാപനവും കൈയ്യില്‍ പണത്തിന്റെ ആവശ്യകത ഉയര്‍ന്നതും യുഎസ് ചൈന വ്യാപാര യുദ്ധവും മധേഷ്യന്‍ രാജ്യങ്ങളിലെ അസ്വാരസ്യങ്ങളും തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണവില ഉയര്‍ന്നേക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപനത്തിന്റെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ചില മാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം.

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍

സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍

സ്വര്‍ണം ഭൗതിക രൂപത്തില്‍ കൈയ്യില്‍ സൂക്ഷിക്കുന്നതിന് പകരമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് പരമാവധി 4 കിലോ ഗ്രാം മൂല്യം വരെ നിക്ഷേപം നടത്തുവാന്‍ സാധിക്കും. സംയുക്ത നിക്ഷേപങ്ങളാണെങ്കില്‍ ആദ്യ അപേക്ഷകനായിരിക്കും ഈ നിക്ഷേപ പരിധി ബാധകമാവുക. പ്രഥമ നിക്ഷേപ തുകയിന്മേല്‍ 2.5 ശതമാനം വാര്‍ഷിക പലിശ നിരക്കും ഈ ബോണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. 8 വര്‍ഷമാണ് ബോണ്ടുകളുടെ മെച്യൂരിറ്റി കാലാവധി. 5 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം നിക്ഷേപം പിന്‍വലിക്കാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍ അതിനും സാധിക്കും.

എസ്ജിബിയും നികുതിയും

എസ്ജിബിയും നികുതിയും

ട്രഞ്ചുകളായാണ് ഗവണ്‍മെന്റ് എസ്ജിബികള്‍ ഇഷ്യൂ ചെയ്യുന്നത്. നിക്ഷേപകന് അവ സെക്കന്ററി മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുകയോ സ്വര്‍ണ ഇടിഎഫുകള്‍ തെരഞ്ഞെടുക്കുകയോ ചെയ്യാം. എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ശരിയായ മൂല്യത്തിന് എസ്ജിബികള്‍ ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രൈമറി മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്ന എസ്ജിബികള്‍ക്ക് അവയുടെ മെച്യൂരിറ്റി കാലാവധി വരെ മൂലധന നേട്ടത്തിനുള്ള നികുതിയിളവുകള്‍ ലഭിക്കും. 5ാം വര്‍ഷത്തിന് ശേഷമുള്ള മെച്യുരിറ്റി പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള നിക്ഷേപങ്ങള്‍ക്ക് ആദായത്തിന്മേല്‍ 20 ശതമാനം നികുതിയാണ് ഈടാക്കുക.

വില്‍പ്പന

വില്‍പ്പന

വാങ്ങി ഒരു വര്‍ഷത്തിനകം അവ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വില്‍പ്പന നടത്തുകയാണെങ്കില്‍ അതിലൂടെ ലഭിക്കുന്ന നേട്ടം വരുമാനമായാണ് കണക്കാക്കുക. ഒരു വര്‍ഷത്തിന് ശേഷം അവ ദീര്‍ഘകാല നേട്ടങ്ങളിയി കണക്കാക്കുകയും 10 ശതമാനം നികുതി ഈടാക്കുകയും ചെയ്യും. എസ്ജിബികളില്‍ നിന്ന് നേടുന്ന പലിശയും നികുതിയ്ക്ക് വിധേയമാണ്. ഇത് നികുതി ദാതാവിന്റെ ആകെ വരുമാനത്തോട് ചേര്‍ക്കുകയും ആ വ്യക്തി ഉള്‍പ്പെടുന്ന നികുതി സ്ലാബിന് അനുസരിച്ചുള്ള നികുതി ഈടാക്കുകയും ചെയ്യും.

നേട്ടവും കോട്ടവും

നേട്ടവും കോട്ടവും

നിക്ഷേപകന് പ്രതിവര്‍ഷം 2.5 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. നിക്ഷേപം തിരികെയെടുക്കുന്ന സമയത്ത് നിലവില്‍ക്കുന്ന സ്വര്‍ണവിലയുടെ മൂല്യം നിക്ഷേപകന് ലഭിക്കും. സൂക്ഷിക്കുന്നതിനായി അധിക ചാര്‍ജുകളൊന്നും തന്നെയില്ല. എസ്ജിബികള്‍ വാങ്ങിച്ച് 5 വര്‍ഷത്തിനുള്ളില്‍ അവ വില്‍പ്പന നടത്തേണ്ടി വന്നാല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഡിസ്‌കൗണ്ട് വിലയില്‍ വില്‍ക്കേണ്ടി വരും. ശരിയായ വില ലഭിക്കാതിരിക്കാന്‍ ഇത് കാരണമാകും.

ഡിജിറ്റല്‍ സ്വര്‍ണം

ഡിജിറ്റല്‍ സ്വര്‍ണം

സ്വര്‍ണം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി പല നിക്ഷേപ അപ്ലിക്കേഷനുകളും വാലറ്റുകളും ഡിജിറ്റല്‍ സ്വര്‍ണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വ്യക്തിയ്ക്ക് ഏറ്റവും കുറഞ്ഞത് 1 രൂപയ്ക്ക് വരെ ഏത് സമയത്തും സ്വര്‍ണം വാങ്ങിക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. വാങ്ങിക്കുന്ന വ്യക്തി 3 ശതമാനം ചരക്ക് സേവന നികുതിയും നല്‍കേണ്ടതുണ്ട്. ചുരുങ്ങിയത് 1 ഗ്രാമെങ്കിലും പൂര്‍ത്തിയായാല്‍ സ്വര്‍ണം കൈയ്യിലെത്തിച്ചു തരാന്‍ നിക്ഷേപകന് ആവശ്യപ്പെടാം. കൂടാതെ വാലറ്റിലൂടെയോ നിക്ഷേപ ആപ്പുകളിലൂടെയോ അവര്‍ക്കത് വില്‍പ്പന നടത്തുകയും ചെയ്യാം. ജിഎസ്ടി ഉള്ളതിനാല്‍ വാങ്ങിക്കുന്ന വിലയ്ക്കും വില്‍ക്കുന്ന വിലയിലും തമ്മില്‍ വ്യത്യാസമുണ്ടാകും.

നികുതി

നികുതി

നികുതികള്‍ പരിശോധിക്കുമ്പോള്‍ ഡിജിറ്റല്‍ നിക്ഷേപവും ഭൗതിക സ്വര്‍ണം കൈയ്യില്‍ സൂക്ഷിക്കുന്നതും സമാനമാണ്. വാങ്ങിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ വില്‍പ്പന നടത്തിയാല്‍ നേട്ടങ്ങള്‍ നിക്ഷേപകകന്റെ വരുമാനമായി കണക്കാക്കി സ്ലാബിനനുസൃതമായ നികുതി ഈടാക്കുകയാണ് ചെയ്യുക. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വില്‍പ്പന നടത്തുന്നത് എങ്കില്‍ 20 ശതമാനമാണ് നികുതി ഈടാക്കുക. സൂക്ഷിക്കുന്നതിനായി പ്രത്യേകം ചാര്‍ജുകളൊന്നും ഈടാക്കുകയില്ല. എന്നാല്‍ ഭൗതിക സ്വര്‍ണത്തിനായി ആവശ്യപ്പെട്ടാല്‍ അതിന്റെ നിര്‍മാണ ചിലവ് നല്‍കേണ്ടതായുണ്ട്.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) പ്രാഥമികമായി കടലാസ് സ്വര്‍ണമാണ്. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക 24 കാരറ്റ് സ്വര്‍ണത്തിലേക്കാണ് മാറ്റി വയ്ക്കുക. സ്വര്‍ണവും ബാക്കി പണവുമായാണ് ആസ്തിയുണ്ടാവുക. ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതിനായി നിങ്ങള്‍ ഒരു ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കേണ്ടതായുണ്ട്.

നേട്ടവും കോട്ടവും

നേട്ടവും കോട്ടവും

നിക്ഷേപം റെഡീം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഭൗതിക സ്വര്‍ണം ലഭിക്കുകയില്ല. റെഡീം ചെയ്യുന്ന ദിവസത്തെ സ്വര്‍ണ മൂല്യത്തിന് തുല്യമായ തുകയാണ് നിക്ഷേപകന് ലഭിക്കുക. ഡിജിറ്റല്‍ സ്വര്‍ണത്തിന് സമാനമായാണ് നികുതി ഈടാക്കുക. സൂക്ഷിക്കുന്നതിനായി ചാര്‍ജുകളൊന്നും ഈടാക്കുകയില്ല. എന്നാല്‍ ഡീമാറ്റ് അക്കൗണ്ട് വിലനിര്‍ത്തുന്നതിനുള്ള ചിലവുകള്‍ വരും. ഈ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ വിവാഹമോ മറ്റ് ആവശ്യങ്ങള്‍ക്കോ സമ്പാദിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ നിക്ഷേപം നടത്താം.

Read more about: gold
English summary

Akshaya Tritiya 2021: Which Is Best To Buy Among SGB, digital gold And ETF A Detailed Analysis | ഡിജിറ്റല്‍ ഗോള്‍ഡ് ഇടിഫോ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളോ, ഈ അക്ഷയതൃതീയയില്‍ നിങ്ങളേത് വാങ്ങിക്കും?

Akshaya Tritiya 2021: Which Is Best To Buy Among SGB, digital gold And ETF A Detailed Analysis
Story first published: Wednesday, May 12, 2021, 13:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X