അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങണ്ടേ..? ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി എത്ര രൂപ ചിലവഴിക്കണം?

സ്വർണം ഇന്ത്യയുടെ പാരമ്പര്യത്തിൻ്റെ ഭാ​ഗമാണ്. ഇന്ത്യയിലെ സ്ത്രീകൾ വർഷങ്ങളായി സ്വർണാഭരണങ്ങൾ ധരിക്കുന്നു. ഏതൊരു ആഘോഷങ്ങൾക്കും സ്വർണം ഒരു സുപ്രധാന ഘടകമാണ്. ഒരു കുഞ്ഞ് ജനിക്കുന്നതു മുതൽ സ്വർണം വാങ്ങുന്നത് ഇന്ത്യക്കാർക്ക് സാധാരണമാണ്. അതിനാൽ തന്നെ സ്വർണവുമായി ബന്ധപ്പെട്ട അക്ഷയ തൃതീയക്കും ഏറെ പ്രാധാന്യമുണ്ട്. സ്വർണം സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമാണെന്നാണ് അക്ഷയ തൃതീയയിലൂടെ വിശ്വസിക്കുന്നത്.

വെഞ്ചുറ കമ്പനിയുടെ അഭിപ്രായത്തിൽ 2015 ലെ അക്ഷയ തൃതീയ മുതൽ സ്വർണ വില 200% ത്തിലധികം ഉയർന്നിട്ടുണ്ട്. അക്കാലത്ത്, 24 കാരറ്റ് സ്വർണം 10 ഗ്രാമിന് ഏകദേശം 26,936 രൂപയായിരുന്നു വില. ഇന്ന്, 2025ൽ 24 കാരറ്റിൻ്റെ 10 ​ഗ്രാം സ്വർണത്തിൻ്റെ വില 97,530 രൂപയാണ്. അതായത് സ്വർണ വില 1 ലക്ഷത്തിനടുത്താവുന്നു. ഇന്ന് ഒരു പവന് പോലും 71,000നു മുകളിലെത്തിയിരിക്കുന്നു. 10 വർഷത്തിനിടയിൽ സ്വർണത്തിൻ്റെ കുത്തനെയുള്ള വളർച്ചയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

ഈ അക്ഷയ തൃതീയയ്ക്ക് നിങ്ങൾ സ്വർണം വാങ്ങുന്നുണ്ടോ? ഇത്രയും വില കത്തി നിൽക്കുമ്പോൾ സാധാരണക്കാർക്ക് അക്ഷയ തൃതീയ ആഘോഷിക്കാൻ സാധിക്കുമോ? കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം സ്വർണ വില 30 ശതമാനത്തിലധികം കുതിപ്പാണ് നടത്തിയത്. ഒരു വർഷം മുന്നേ 24 കാരറ്റിൻ്റെ 10 ഗ്രാമിന് 73,240 രൂപയായിരുന്നു വില.

അക്ഷയ തൃതീയയിൽ സ്വർണത്തിന് എന്തുകൊണ്ടാണ് ഇത്രയും പ്രാധാന്യം?

സാമ്പത്തിക നിക്ഷേപങ്ങൾ, സ്വർണം വാങ്ങൽ, പുതിയ സംരംഭങ്ങൾ എന്നിവയ്ക്ക് അക്ഷയ തൃതീയ വളരെ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു. അക്ഷയ തൃതീയയുടെ പരമ്പരാ​ഗത രീതി അനുസരിച്ച് സ്വർണം വാങ്ങുന്നത് വളരെ പ്രധാനപ്പെട്ട ചടങ്ങാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ സ്വർണം വാങ്ങുന്നത് സുപ്രധാനമാണ്.

ലക്ഷ്മി ദേവിയുടെ പ്രതിരൂപമായിട്ടാണ് സ്വർണത്തെ ആരാധിക്കുന്നത്. പുരാണം അനുസരിച്ച്, പാലാഴി മഥനത്തിൽ ലഭിച്ച നിധികളിൽ ഒന്ന് സ്വർണമായിരുന്നുവെന്നും അത് മഹാവിഷ്ണുവിനെ അലങ്കരിച്ചുവെന്നുമാണ് ഐതിഹ്യം. അതിനാലാണ് സ്വർണത്തെ സമ്പത്തിന്റെ പ്രതീകമായി കാണപ്പെടുന്നത്. അതിനാൽ അക്ഷയ തൃതീയയ്ക്ക് സ്വർണമോ സ്വർണാഭരണങ്ങളോ വീട്ടിലേക്ക് കൊണ്ടുവന്നാൽ ഐശ്വര്യത്തിൻ്റെ ദേവിയായ ലക്ഷ്മി ദേവി വീട്ടിലെത്തും എന്നാണ് വിശ്വസിക്കുന്നത്.

ഏപ്രിൽ 30 നാണ് ഈ വർഷത്തെ അക്ഷയ തൃതീയ ആഘോഷം നടക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥി ഏപ്രിൽ 29 ന് വൈകുന്നേരം 5:31 ന് ആരംഭിക്കും, എന്നാൽ തൊട്ടടുത്ത ദിവസമായ ഏപ്രിൽ 30 ബുധനാഴ്ച ഉച്ചയ്ക്ക് 2:12 ന് അവസാനിക്കും. ഈ സമയത്തിനുള്ളിൽ നിങ്ങൾ സ്വർണം വാങ്ങിയാൽ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 30ന് സ്വർണം വാങ്ങാനുള്ള ഉചിതമായ സമയക്രമം രാവിലെ 5:41 മുതൽ ഉച്ചയ്ക്ക് 2:12 വരെയാണ്.

ഈ വിലക്കയറ്റത്തിലും സ്വർണം വാങ്ങണോ?

സ്വർണ വില അപ്രതീക്ഷിത റെക്കോർഡ് വിലയും താണ്ടി ഇപ്പോൾ നേരിയ ഇടിവിലാണ്. എങ്കിലും 22 കാരറ്റ് സ്വർണം പവന് 71,520 രൂപയാണ് ഇന്ന് വില. അഞ്ച് വർഷം മുന്നേ ഇത് പവന് 33,800 രൂപയായിരുന്നു വില. അതായത് ഈ കാലയളവിൽ സ്വർണത്തിന് 37,720 രൂപയാണ് കുതിച്ചത്. 2025ലെ ഈ വിലക്കയറ്റം മൂലം ഈ വർഷം വിൽപ്പന 10-20% വരെ കുറയാൻ സാധ്യതയുണ്ട്.

സ്വർണത്തോട് ഉപഭോക്താക്കളും സമീപനത്തിൽ തന്നെ പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. 22 കാരറ്റ് സ്വർണത്തേക്കാളും 18 കാരറ്റ് ആഭരണങ്ങൾക്ക് വില കുറവാണ്. എന്നാൽ പരിശുദ്ധിയിൽ കുറവുണ്ടാവും. ഇപ്പോഴത്തെ തലമുറകൾക്ക് കട്ടി കുറഞ്ഞ ചെറിയ സ്വർണാഭരണങ്ങൾ ധരിക്കാനാണ് ഇഷ്ടം. അതിനാൽ ജ്വല്ലറിയിൽ വരുന്ന പുതു തലമുറയിൽ പെട്ട ഉപഭോക്താക്കൾ ഇത്തരം ആഭരണങ്ങൾ തന്നെ ആവശ്യപ്പെടുന്നു. മാത്രമല്ല വിവാഹ ആവശ്യങ്ങൾക്ക് പോലും ഭാരം കുറഞ്ഞ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ് ഇവർക്ക് താത്പര്യം.

അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങണ്ടേ..? ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി എത്ര രൂപ ചിലവഴിക്കണം?

സ്വർണ നിക്ഷേപങ്ങളോടുള്ള ആവേശം വർദ്ധിക്കുന്നു...

സ്വർണ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. നിലവിലെ ഈ വിലക്കയറ്റം മൂലം ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ സ്വർണ ബാറുകൾ, നാണയങ്ങൾ, ഡിജിറ്റൽ സ്വർണം എന്നിവയിൽ നിക്ഷേപിക്കുന്നതിലാണ് ആളുകളുടെ താത്പര്യം. ബാറുകൾ, സ്വർണ നാണയങ്ങൾ പോലുള്ള പരിശുദ്ധ സ്വർണ നിക്ഷേപ ഓപ്ഷനുകൾ ആഭരണങ്ങളെയും ഇടിഎഫുകളെയും വരുമാനത്തിന്റെ കാര്യത്തിൽ മറികടന്നു.

സ്വർണത്തെ ഒരു നിക്ഷേപമായി കാണുന്നവർക്ക്, സ്വർണ നാണയങ്ങൾ, സോവറിൻ സ്വർണ ബോണ്ടുകൾ (SGB), സ്വർണ ഇടിഎഫുകൾ എന്നിവ വാങ്ങുന്നത് ഏറെ മൂല്യമുള്ളതായിരിക്കും. ഇവ ഭാവിയിലെ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് വാങ്ങിക്കുന്നത്. അതിനാൽ ഒരു ആഭരണം വാങ്ങുന്നതിനേക്കാൾ മൂല്യമേറിയതാണിത്. സ്വർണ നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടാം, എന്നാൽ ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപം പോലെ നിക്ഷേപം വളർത്താൻ സാധിക്കില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്വർണത്തിൽ നിക്ഷേപിച്ചാൽ മൂലധനത്തിൽ നിന്നാണ് ലാഭം സൃഷ്ടിക്കുന്നത്.

സ്വർണ വില ഇനി എങ്ങോട്ടേക്കാണ് കുതിക്കുന്നത്?

സ്വർണത്തിന്റെ വളർച്ച അപ്രതീക്ഷിതമാണ്. പക്ഷേ സ്വർണത്തിൻ്റെ വിലക്കയറ്റം വിലക്കുറവുമെല്ലാം അസ്ഥിരമാണ്. എപ്പോൾ വേണമെങ്കിലും വില ഇടിഞ്ഞേക്കാം. താരിഫ് പ്രതിസന്ധി രൂക്ഷമായപ്പോൾ സ്വർണ വില കുത്തനെ കുതിച്ചു. അന്ന് സ്വർണ നിക്ഷേപകർക്ക് ആവേശമായിരുന്നു. എന്നാൽ ഇപ്പോൾ താരിഫ് പ്രശ്നങ്ങൾക്കെല്ലാം താത്കാലിക ശമനമുണ്ടായിരിക്കുന്നു. അതിനാൽ സ്വർണ വിലയിലും ഇടിവുണ്ട്. താരിഫ് പ്രശ്നങ്ങൾക്കിടയിൽ സ്വർണ വില 1 ലക്ഷം കടക്കുമെന്നായിരുന്നു വിപണി വിദ​ഗ്ധരുടെ അഭിപ്രായം. നിലവിലെ സാഹചര്യം സ്വർണ വിലയെ മലക്കം മറിച്ചു.

മറുവശത്ത്, യുഎസ് സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നങ്ങളും സ്വർണ വിലയ്ക്ക് ഒരു വിലങ്ങു തടിയാവുന്നു. അതായത് നിലവിലെ സാഹചര്യത്തിൽ ഫെഡ് റിസർവ്വ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് സൂചന. അത്തരത്തിൽ പലിശ കുറച്ചാൽ സ്വർണ വില വീണ്ടും കുതിച്ചുയരും. എന്നാൽ ഇതു വരെയും പലിശ നിരക്ക് വെട്ടിക്കുറച്ചിട്ടില്ല.

2025 ഡിസംബർ വരെ, സ്വർണ വില 10 ഗ്രാമിന് 86,000 രൂപയ്ക്കും 96,000 രൂപയ്ക്കും ഇടയിൽ ചാഞ്ചാടുമെന്ന് വെഞ്ചുറ പ്രതീക്ഷിക്കുന്നു. എന്നാൽ അപ്രതീക്ഷിത സംഭവ വികാസങ്ങൾ സംഭവിച്ചാൽ വില 1 ലക്ഷം കടക്കാനും സാധ്യത ഏറെയാണ്. താരിഫ് പ്രശ്നങ്ങൾക്ക് 90 ദിവസത്തെ താത്കാലിക ശമനമാണ് ഡൊണാൾഡ് ട്രംപ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ആ കാലാവധി അവസാനിച്ചാൽ വീണ്ടും താരിഫ് ചുമത്താൻ ആരംഭിക്കും. അതോടെ സ്വർണ വില ഉയരാനും സാധ്യതയുണ്ട്.

ഇത്തവണ അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ അപ്രതീക്ഷിത തിരക്ക് സംഭവിച്ചേക്കാം. ഒരു പക്ഷേ ഏപ്രിൽ 30 വരെ സ്വർണ വില ഇടിയുകയാണെങ്കിൽ ഈ തിരക്ക് സംഭവിക്കും, എന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സ്വർണ വില കുത്തനെ ഉയർന്നാൽ സാധാരണക്കാർക്ക് ഈ വിലയിൽ സ്വർണം വാങ്ങുന്നത് അത്ര എളുപ്പമാവില്ല. അക്ഷയ തൃതീയ പോലെ ധൻതേരാസും സ്വർണാഭരണങ്ങൾ വാങ്ങുന്ന ഐശ്വര്യത്തിനു വേണ്ടിയാണെന്ന് വിശ്വസിക്കുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X