ഭവനവായ്പയ്ക്ക് എക്കാലത്തെയും താഴ്ന്ന പലിശ നിരക്ക്; വിവിധ ബാങ്കുകളിലെ ഏറ്റവും പുതിയ ഓഫറുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ സീസണിന് മുന്നോടിയായി ഇന്ത്യയിലെ മുൻനിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ ഭവനവായ്പ പലിശ നിരക്കിൽ വലിയ ഇളവുകൾ വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ഭവനവായ്പ നിരക്കിൽ 25 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവനവായ്പയ്ക്ക് വായ്പക്കാർക്ക് 25 ബിപിഎസ് പലിശ ഇളവ് ലഭിക്കും. അപേക്ഷകന്റെ സിബിൽ സ്കോർ അടിസ്ഥാനമാക്കിയായിരിക്കും വായ്പ നൽകുക.

 

ഇളവുകൾ

ഇളവുകൾ

ഉത്സവകാല ഓഫറുകളുടെ തന്നെ ഭാഗമായി എസ്‌ബി‌ഐ ക്രെഡിറ്റ് സ്കോർ അധിഷ്ഠിതമായി 20 ബി‌പി‌എസ് വരെ മറ്റൊരു ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്. 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ളതും 2 കോടിക്ക് താഴെയുള്ളതുമായ ഭവനവായ്പയ്ക്കാണ് 20 ബിപിഎസ് ഇളവ് നൽകുന്നതെന്ന് ബാങ്ക് പറഞ്ഞു. എട്ട് മെട്രോ നഗരങ്ങളിലെ 3 കോടി രൂപ വരെയുള്ള വായ്പയ്ക്കും ഇതേ ഇളവ് ബാധകമാണ്.

പി‌എം‌എവൈ സബ്‌സിഡി പദ്ധതി: വീട് വാങ്ങാൻ 2 ലക്ഷം പേർക്ക് എച്ച്ഡി‌എഫ്സിയുടെ വായ്പപി‌എം‌എവൈ സബ്‌സിഡി പദ്ധതി: വീട് വാങ്ങാൻ 2 ലക്ഷം പേർക്ക് എച്ച്ഡി‌എഫ്സിയുടെ വായ്പ

യോനോ വഴി

യോനോ വഴി

യോനോ വഴി അപേക്ഷിച്ചാൽ എല്ലാ ഭവന വായ്പകൾക്കും 5 ബിപിഎസ് അധിക ഇളവ് നൽകും. വനിതാ വായ്പക്കാർക്ക് 5 ബിപിഎസ് അധിക പലിശ ഇളവ് നൽകുമെന്നും ബാങ്ക് വ്യക്തമാക്കി. എസ്‌ബി‌ഐ ഇപ്പോൾ 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് 6.90 ശതമാനവും 30 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് 7 ശതമാനവും പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഭവനവായ്പയിൽ എസ്‌ബി‌ഐയുടെ ഏറ്റവും കുറഞ്ഞ പലിശയാണിതെന്നും വീട് വാങ്ങുന്നവർക്ക് അവരുടെ സ്വപ്ന ഭവനം സ്വന്തമാക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്നും എസ്‌ബി‌ഐ റീട്ടെയിൽ, ഡിജിറ്റൽ ബാങ്കിംഗ് എംഡി സി.എസ് ഷെട്ടി പറഞ്ഞു.

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്കും ഭവനവായ്പയുടെ പലിശനിരക്ക് 10 ബിപിഎസ് കുറച്ചു. ഈ ഉത്സവ സീസണിൽ പ്രതിവർഷം 6.9% മുതൽ പലിശ നിരക്കിൽ ആരംഭിക്കുന്ന ഭവന വായ്പകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കും. മറ്റൊരു ബാങ്കിലെ ഉപഭോക്താക്കൾ വായ്പ അക്കൗണ്ട് കൊട്ടക് മഹീന്ദ്ര ബാങ്കിലേക്ക് മാറ്റുകയാണെങ്കിൽ, ബാക്കി തുക കൈമാറുന്നതിനായി 20 ലക്ഷം രൂപ വരെ ലാഭിക്കാൻ അർഹതയുണ്ടെന്നും ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, വനിതാ അപേക്ഷകർക്ക് പ്രത്യേക ഇളവുകൾ നേടാനാകും.

ചെറുകിട ബാങ്കുകളിൽ കാശിട്ടാൽ 7% മുതൽ 8% വരെ പലിശ, ഈ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമോ?ചെറുകിട ബാങ്കുകളിൽ കാശിട്ടാൽ 7% മുതൽ 8% വരെ പലിശ, ഈ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമോ?

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്ക്

ആക്സിസ് ബാങ്കും പ്രതിവർഷം 6.9 ശതമാനം മുതൽ പലിശ നിരക്കിലാണ് ഭവനവായ്പ വാഗ്ദാനം ചെയ്യുന്നത്. റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ വീണ്ടെടുക്കലിന് ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കൽ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭവന വായ്പ പലിശ നിരക്ക് കുറഞ്ഞതോടെ ഈ അവസരം മുതലെടുത്ത് വീട് വാങ്ങുന്നവർ നിരവധിയായിരിക്കും.

അവധിക്കാലം ആഘോഷിക്കാൻ പണമില്ലേ? എസ്ബിഐയുടെ ഹോളിഡേ സേവിംഗ്‌സ് അക്കൗണ്ട് പാക്കേജുണ്ട്അവധിക്കാലം ആഘോഷിക്കാൻ പണമില്ലേ? എസ്ബിഐയുടെ ഹോളിഡേ സേവിംഗ്‌സ് അക്കൗണ്ട് പാക്കേജുണ്ട്

English summary

All Time Low Interest Rates On Home Loans; Latest Offers From Various Banks | ഭവനവായ്പയ്ക്ക് എക്കാലത്തെയും താഴ്ന്ന പലിശ നിരക്ക്; വിവിധ ബാങ്കുകളിലെ ഏറ്റവും പുതിയ ഓഫറുകൾ

Ahead of the festive season, India's leading banks SBI, Kotak Mahindra Bank and Axis Bank have offered huge discounts on home loan rates. Read in malayalam.
Story first published: Friday, October 23, 2020, 8:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X