രാജ്യത്ത് പല തരത്തിലുള്ള നിക്ഷേപ പദ്ധതികളും നിലവിലുണ്ടെങ്കിലും അവയില്‍ ഏറ്റവും സുരക്ഷിതമായി വലിയൊരു വിഭാഗം പേരും കാണുന്നത് സ്വര്‍ണ നിക്ഷേപത്തെയാണ്.
രാജ്യത്ത് പല തരത്തിലുള്ള നിക്ഷേപ പദ്ധതികളും നിലവിലുണ്ടെങ്കിലും അവയില്‍ ഏറ്റവും സുരക്ഷിതമായി വലിയൊരു വിഭാഗം പേരും കാണുന്നത് സ്വര്‍ണ നിക്ഷേപത്തെയാണ്. അതില്‍ നിന്നും ലഭിക്കുന്ന ആദായത്തെക്കാള്‍ സ്വര്‍ണം നല്കുന്ന സുരക്ഷിതത്വമാണ് ഈ മഞ്ഞ ലോഹത്തെ നിക്ഷേപകര്‍ക്ക് പ്രിയങ്കരമാക്കുന്നത്. സ്വര്‍ണവും ഓഹരി വിപണിയും വിപരീത ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് സ്വര്‍ണ വില ഉയരുമ്പോള്‍ ഓഹരി വിപണിയിലെ വിലകളില്‍ ഇടിവാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ മാര്‍ക്കറ്റ് ചാഞ്ചാട്ടങ്ങളില്‍ നിന്നുള്ള സുരക്ഷ കൂടിയാണ് സ്വര്‍ണത്തിലൂടെ നിക്ഷേപകന് ലഭിക്കുന്നത്.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍
നിങ്ങളുടെ പോര്‍ട്ട്ഫോളിയോവില്‍ എത്ര വിഹിതം സ്വര്‍ണത്തിനായി വകയരുത്തണം എന്നത് ഓരോ നിക്ഷേപകരുടെയും നിക്ഷേപ സ്വഭാവത്തിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കൂടുതല്‍ റിസ്ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ 15 മുതല്‍ 30 ശതമാനം വരെ സ്വര്‍ണം അവരുടെ പോര്‍ട്ട്ഫോളിയോവില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ കൂടുതല്‍ റിസ്ക് എടുക്കാന്‍ തയ്യാറുള്ള നിക്ഷേപകരാണെങ്കില്‍ 15 ശതമാനം വരെയായിരിക്കും പരമാവധി പോര്‍ട്ട്ഫോളിയോവില്‍ ഉള്‍പ്പെടുത്തുന്ന സ്വര്‍ണ നിക്ഷേപത്തിന്റെ അനുപാതം. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിനായി പല മാര്‍ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
ഡിജിറ്റല്‍ ഗോള്‍ഡ്
പെട്ടെന്ന് പണമാക്കി മാറ്റുവാന്‍ സാധിക്കും എന്നതും ചെറിയ തുക മുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കും എന്നതുമാണ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ പ്രത്യേകത. നിക്ഷേപകര്‍ക്ക് എപ്പോള്‍ സ്വര്‍ണം വില്ക്കാന് തോന്നുന്നുവോ അപ്പോള്‍ വില്‍ക്കാം. ചില പ്ലാറ്റ്ഫോമുകള് സ്വര്‍ണത്തിന്റെ ഫിസിക്കല്‍ ഡെലിവറിയും ഉറപ്പു നല്കുന്നു. യഥാര്‍ഥ സ്വര്‍ണത്തില്‍ തന്നെയാണ് നിക്ഷേപം നടത്തുന്നത്. സ്വര്‍ണത്തിന്റെ ശുദ്ധതയും ഉറപ്പു നല്കുന്നു. ഒരു നയന്ത്രണ നയത്തിന്റെ അഭാവം മാത്രമാണ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ പരിമിതിയായി പറയാവുന്നത്.
സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍
നിക്ഷേപകര്‍ക്ക് റിസ്ക് തീരെ ഇല്ല എന്നതാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്റെ പ്രത്യേകത. എന്നാല്‍ നിക്ഷേപത്തിന് ലിക്വിഡിറ്റി വളരെ കുറവാണ്. ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും യോജിച്ച പദ്ധതിയാണിത്. ഓരോ വര്‍ഷവും 2.5 ശതമാനം അധിക പലിശ നിരക്ക് നിക്ഷേപകര്‍ക്ക് ലഭിക്കും.
സ്വര്‍ണ സമ്പാദ്യ പദ്ധതികള്‍
ഒരു നിശ്ചിത തീയ്യതി സ്വര്‍ണം വാങ്ങുവാനുള്ള തുക കരുതി വയ്ക്കുകയാണ് ഇത്തരം നിക്ഷേപ പദ്ധതികളിലൂടെ ചെയ്യുന്നത്. ആ സമയത്ത് നിക്ഷേപകന് വിലയില്‍ ഇളവും ലഭിച്ചേക്കാം. കൈയ്യില്‍ ചെറിയ തുക മാത്രം സമ്പാദ്യമുള്ള, ഭാവിയില്‍ സ്വര്‍ണത്തിന് ആവശ്യമുള്ള വ്യക്തികള്‍ക്ക് അനുയോജ്യമാണ് ഇത്തരം പദ്ധതികള്‍.
ജ്വല്ലറി
ജ്വല്ലറി ഒരിക്കലും ഒരു നിക്ഷേപ തിരഞ്ഞെടുപ്പ് അല്ല. നിര്‍മാണ ചിലവ്. നിര്‍മാണ ചിലവിന്മേലുള്ള ജിഎസ്ടി തുടങ്ങിയ ചാര്‍ജുകള്‍ ചേര്‍ത്ത് യഥാര്‍ഥ സ്വര്‍ണ വിലയേക്കാള്‍ 25 ശതമാനം വരെ ഇവിടെ വില ഉയര്‍ന്നേക്കാം. എന്നാല്‍ ഏത് സമയത്തും പണമാക്കി മാറ്റാന്‍ സാധിക്കും എന്നത് പ്രത്യേകതയാണ്. ഒപ്പം മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
ഗോള്‍ഡ് ഫണ്ടുകള്‍ (മ്യൂച്വല്‍ ഫണ്ടുകള്‍)
സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന ഇടിഎഫുകള്‍ നിക്ഷേപമാണ് ഗോള്‍ഡ് ഫണ്ടുകള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
