A Oneindia Venture

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 16 മുതൽ: സ്മാർട്ട്ഫോൺ മുതൽ ​ഗാഡ്ജറ്റുകൾക്കെല്ലാം വമ്പൻ ഓഫ‍ർ‌

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് മെ​ഗാ സെയിൽ പ്രഖ്യാപിച്ചു. മൊബൈൽ ഫോൺ മുതൽ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ വരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ 'ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026' ജനുവരി 16 മുതൽ ആരംഭിക്കും. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുമെന്ന് ആമസോൺ ഔദ്യോഗികമായി അറിയിച്ചു.

ഈ വിൽപനയിലെ ഏറ്റവും വലിയ ആകർഷണം ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 17 പ്രോ മാക്‌സ്, ഐഫോൺ 17 പ്രോ, ഐഫോൺ എയർ എന്നിവയാണ്. വമ്പൻ ഡിസ്കൗണ്ടാണ് ഈ സീരീസുകൾക്ക് ലഭിക്കുന്നത്. സ്മാർട്ട്‌ഫോണുകൾക്ക് പുറമെ ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ, ടാബ്‌ലെറ്റുകൾ, വയർലെസ് സ്പീക്കറുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ എന്നിവയുടെ ഓഫർ വിലകളും അത്ഭുതപ്പെടുത്തുന്നതാണ്.

സാധാരണ ഉപഭോക്താക്കൾക്കായി ജനുവരി 16-ന് സെയിൽ ആരംഭിക്കുമെങ്കിലും, ആമസോൺ പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുൻപേ അതായത് ഇന്ന് ജനുവരി 15 മുതൽ തന്നെ ഓഫറുകൾ ലഭ്യമാകും. എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ മുൻനിര ബാങ്കുകളുടെ കാർഡുകൾക്കാണ് നിലവിൽ അധിക കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, പഴയ ഉപകരണങ്ങൾ കൈമാറുന്നവർക്കായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഉറപ്പാക്കാം.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 16 മുതൽ

സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകൾ

ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 എല്ലാ സ്‌മാർട്ട്‌ഫോണുകൾക്കും മികച്ച ഓഫറുകൾ നൽകുന്നു. റെഡ്മി A5, ഗാലക്‌സി M6 5G തുടങ്ങിയ സ്‌മാർട്ട്‌ഫോണുകൾക്കും, റിയൽമി നാർസോ 90x 5G , ലാവ അഗ്നി 4 തുടങ്ങിയ മിഡ് റേഞ്ച് ഹാൻഡ്‌സെറ്റുകൾക്കും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. വൺപ്ലസ് നോർഡ് 5 , വൺപ്ലസ് 13 R പോലുള്ള ചില ജനപ്രിയ അപ്പർ മിഡ് റേഞ്ച് ഫോണുകൾക്കും മികച്ച കിഴിവുകൾ ലഭ്യമാണ്. വൺപ്ലസ് 15 , വിവോ എക്സ് 300 5G , ഗാലക്‌സി S25 അൾട്രാ തുടങ്ങിയ ഫ്ലാഗ്‌ഷിപ്പുകളും ഓഫർ നൽകുന്നുണ്ട്.

റെഡ്മി A5 വെറും 6,999 രൂപയ്ക്ക് വാങ്ങാം. സാംസങ് ഗാലക്സി M06 5G വാങ്ങാൻ 9,249 രൂപ ചിലവഴിച്ചാൽ മതി. റിയൽമി നാർസോ 90x 5G വാങ്ങുവാൻ ചിലവഴിക്കേണ്ടത് വെറും 13,999 രൂപയാണ്. സാംസങ് ഗാലക്സി എം56 5ജിയ്ക്ക് 20,000 രൂപയ്ക്ക് താഴെയാണ് വില. ലാവ അഗ്നി 4 24,249 രൂപയ്ക്ക് വാങ്ങാം.

ടാബ്‌ലെറ്റുകൾക്ക് മികച്ച ഡീലുകൾ

കുറഞ്ഞ വിലയിൽ കിടിലൻ ടാബ്‌ലെറ്റുകൾ സ്വന്തമാക്കാം. വൺപ്ലസ് പാഡ് ഗോ എൽടിഇ ടാബുകൾ 16,499 രൂപയ്ക്ക് വാങ്ങാം. ഇതിൻ്റെ യഥാർത്ഥ വില 21,999 രൂപയാണ്. 8 ജിബി + 256 ജിബിയുള്ള ലെനോവോ ടാബ് പ്ലസ് മോഡൽ ആമസോൺ ഡീൽ പ്രകാരം 20,998 രൂപയ്ക്ക് വാങ്ങാം. ഇതിൻ്റെ യഥാർത്ഥ വില 32,000 രൂപയാണ്. ലെനോവോ ഐഡിയ ടാബ് പ്രോ, വൺപ്ലസ് പാഡ് 2, സാംസങ് ഗാലക്സി ടാബ് S10 FE എന്നിവയ്ക്കെല്ലാം കിടിലൻ ഓഫറുകളാണ്. ആപ്പിൾ ഐപാഡ് 11th ജെൻ മോഡൽ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ 31,900 രൂപയ്ക്ക് വാങ്ങാം.

ലാപ്‌ടോപ്പുകൾക്കും ഓഫർ പെരുമഴ

ലാപ്ടോപ്പുകൾക്കും ആകർഷകമായ ഓഫറുകളാണ് ആമസോൺ വാ​ഗ്ദാനം ചെയ്യുന്നത്. പ്രമുഖ ബ്രാൻഡുകളെല്ലാം കുറഞ്ഞ വിലയിൽ ലാപ്ടോപ്പ് വാങ്ങാം. ഏസർ ആസ്പയർ AMD റൈസൺ 5, അസൂസ് വിവോബുക്ക് 15 AMD റൈസൺ 7, HP 15 ഇന്റൽ കോർ ഐ5, ഏസർ ആസ്പയർ ഗോ 14 ഇന്റൽ കോർ അൾട്രാ 5, ഡെൽ സ്മാർട്ട്ചോയ്സ് ഇന്റൽ കോർ i5, RTX 3050 തുടങ്ങിയ ബ്രാൻഡുകൾക്കെല്ലാം കിടിലൻ ഓഫറുകളാണ്.

നാളെ ജനുവരി 16 മുതൽ ​ഗാഡ്ജറ്റുകൾ സ്വന്തമാക്കാൻ ഇതാണ് സുവർണാവസരം. ഇനിയും കാത്തിരുന്ന് മടുക്കേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X